ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവ് ചെയ്യേണ്ടതിനാല്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വിസില്‍ വന്നതും ഇതുവരെ പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്താത്തതുമായ ജീവനക്കാര്‍ ഫെബ്രവരി 20 ന് മുമ്പ് അതത് ജില്ലാ ട്രഷറിയിലെത്തി പ്രാണ്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒറിജിനല്‍, 3.5 സെ.മി. ത 2.5 സെ.മി. വലിപ്പത്തിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ ഒപ്പിട്ട് നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ഡേറ്റാഷീറ്റ് എന്നിവ കരുതണം. ഫെബ്രുവരി മാസത്തെ ശമ്പള വിതരണ നടപടികള്‍ പെന്‍ഷന്‍ അടവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ മാസം 20 നു മുമ്പ് പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ജീവനക്കാരുടെ ശമ്പളബില്ലുകള്‍ മാത്രമേ സ്പാര്‍ക്ക് വഴി ട്രഷറിയില്‍ എത്തുകയുളളൂ എന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു.
2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 2004 ജനുവരി ഒന്നു മുതല്‍ പ്രവേശനം നേടിയ അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. യുടെ ഒറിജിനല്‍, സ്റ്റാമ്പ് സൈസിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ. ഒപ്പിട്ടു നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ലഘുപത്രിക എന്നിവയുമായി പ്രവൃത്തി ദിവസം ജില്ലാ ട്രഷറി ഓഫീസറെ സമീപിക്കാം. ഇതിനായി എല്ലാ ജില്ലകളിലും നോഡല്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി എല്ലാ ഡി.ഡി.ഒ. മാരും അവരവരുടെ ഇ-മെയില്‍ ഐ.ഡി. യിലോ ട്രഷറിയുടെ www.treasury.kerala.gov.in എന്ന വെബ്‌സൈറ്റിലോ ലഭ്യമാക്കിയിട്ടുളള ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. കൂടാതെ എന്‍.പി.എസ്. ലെ വിവിധ സ്‌കീമുകളെക്കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. എന്‍.പി.എസ്. സംബന്ധമായ സംശയദൂരീകരണത്തിന് തൊട്ടടുത്ത സബ്ട്രഷറി ഓഫീസറെയോ ജില്ലാ ട്രഷറിയിലെ നോഡല്‍ ഓഫീസറെയോ ഫോണ്‍: 0471 2330367 നമ്പരില്‍ ബന്ധപ്പെടാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ