വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2019

Primary HiTech-- ICT Supply 2019 - Mattannur

Inbox
x

KITE Kannur

Attachments10:59 AM (2 hours ago)



സര്‍
    ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി  സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങള്‍  (ലാപ്‌ടോപ്പ്, പ്രൊജക്ടര്‍ , സ്പീക്കര്‍)  ആഗസ്ത് 31,സപ്തംബര്‍ 3 (ശനി,ചൊവ്വ) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് നടത്തുന്നു. മട്ടന്നൂര്‍ ഉപജില്ലയിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം  അറ്റാച്ച് ചെയ്തിരിക്കുന്നു.
നിര്‍ദ്ദേശങ്ങള്‍
  • ഓരോ വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും ) തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍ വച്ച് കൊണ്ടുവരേണ്ടതാണ്.
  • ഹെഡ്മാസ്റ്റര്‍മാര്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം Office seal, Designation seal സഹിതം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ്.
  • പ്രഥമാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.
  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
  • ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.

  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം, ഹെഡ്മാസ്റ്റര്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം എന്നിവ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച് മെന്റ് കാണുക).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ