വളരെ പ്രധാനപ്പെട്ട അറിയിപ്പ്
എല്ലാ
സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരും ചുവടെ ലിങ്കിൽ
കൊടുത്തിരിക്കുന്ന കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കത്തിലെ
നിർദ്ദേശാനുസരണം ഉടനടി വിദ്യാലയങ്ങളിൽ ഭിന്നശേഷിയുള്ള ( IEDC )
വിദ്യാർത്ഥികൾക്കായി ഗ്രീവൻസ് റീഡ്രസ്സൽ കമ്മിറ്റി രൂപീകരിക്കേണ്ടതാണെന്നു
അറിയിക്കുന്നു. വിദ്യാലയങ്ങളിലെ ഗ്രീവൻസ് റീഡ്രസ്സൽ അധ്യാപകൻ /
അദ്ധ്യാപിക യുടെ വിവരങ്ങൾ ടി കത്തിലെ നിർദിഷ്ട പ്രൊഫോർമയിൽ തയ്യാറാക്കി
പ്രധാനാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തി 3 / 08 / 2019 (വെള്ളി)
വൈകുന്നേരം 4 മണിക്കു മുമ്പായി ഈ കാര്യാലയത്തിലെ ' ഡി ' സെക്ഷനിൽ
ഏൽപിക്കേണ്ടതാണ്. . കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു റിപ്പോർട്ട്
സമർപ്പിക്കേണ്ടതിനാൽ സമയപരിധി കൃത്യമായി പാലിക്കേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ