വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
നിർദ്ദേശങ്ങൾ
1)ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും 31-8-2017 നുള്ളിൽ യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ബ്ളോഗിൽ നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 31-8-2017ന്‌എൻ.എം.പിയോടൊപ്പംനല്കേണ്ടതാണ്.യു.ഐ.ഡി/ഇ.ഐ.ഡി ലഭിക്കാത്ത കുട്ടികൾ ഇനിയും ഉണ്ടെങ്കിൽ പ്രസ്തുത കുട്ടികൾക്ക് 31-8-2017 നുള്ളിൽ ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
2)2017 ആഗസ്ത് മാസത്തെ എൻ.എം.പി 31-8-2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.തുടർച്ചയായുള്ള അവധി കണക്കിലെടുത്ത് ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.
3)സ്പെഷ്യൽ അരിയുടെ ഇൻഡന്റ് മാവേലി സ്റ്റോറിൽ നല്കിയിട്ടുണ്ട്.മാവേലി സ്റ്റോറിൽ നിന്നും അരി ലഭിച്ചാലുടൻ സെക്ഷനിൽ വിവരം അറിയിക്കേണ്ടതും വിതരണം പൂർത്തിയാക്കിയാലുടൻ ബ്ലോഗിൽ നല്കിയ പ്രൊഫോർമ പൂരിപ്പിച്ച് ഓഫീസിൽ നല്കേണ്ടതാണ്.
4)2017 സെപ്തംബർ 10 നുള്ളിൽ പാചകം പൂർണ്ണമായും ഗ്യാസിലേക്ക് മാറേണ്ടതാണ്.
5)ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്കൂളുകൾ ആയത് അടിയന്തിരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇതിനോടകം ഓഫീസിൽ ഹാജരാക്കിയ സ്കൂളുകൾ ആയത് വീണ്ടും നല്കേണ്ടതില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ