ശനിയാഴ്‌ച, ഓഗസ്റ്റ് 26, 2017


വളരെ അടിയന്തിരം
ഉച്ചഭക്ഷണ പരിപാടി
നിർദ്ദേശങ്ങൾ
1)ഉച്ചഭക്ഷണ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ കുട്ടികൾക്കും 31-8-2017 നുള്ളിൽ യു.ഐ.ഡി/ഇ.ഐ.ഡി ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതും ബ്ളോഗിൽ നല്കിയിട്ടുള്ള പ്രൊഫോർമ പൂരിപ്പിച്ച് 31-8-2017ന്‌എൻ.എം.പിയോടൊപ്പംനല്കേണ്ടതാണ്‌.യു.ഐ.ഡി/ഇ.ഐ.ഡി ലഭിക്കാത്ത കുട്ടികൾ ഇനിയും ഉണ്ടെങ്കിൽ പ്രസ്തുത കുട്ടികൾക്ക് 31-8-2017 നുള്ളിൽ ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്‌.
2)2017 ആഗസ്ത് മാസത്തെ എൻ.എം.പി 31-8-2017 നു തന്നെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.തുടർച്ചയായുള്ള അവധി കണക്കിലെടുത്ത് ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നു.
  
3)സ്പെഷ്യൽ അരിയുടെ ഇൻഡന്റ് മാവേലി സ്റ്റോറിൽ നല്കിയിട്ടുണ്ട്.മാവേലി സ്റ്റോറിൽ നിന്നും അരി ലഭിച്ചാലുടൻ സെക്ഷനിൽ വിവരം അറിയിക്കേണ്ടതും വിതരണം പൂർത്തിയാക്കിയാലുടൻ ബ്ലോഗിൽ  നല്കിയ പ്രൊഫോർമ പൂരിപ്പിച്ച് ഓഫീസിൽ നല്കേണ്ടതാണ്‌.
4)2017 സെപ്തംബർ 10 നുള്ളിൽ പാചകം പൂർണ്ണമായും ഗ്യാസിലേക്ക് മാറേണ്ടതാണ്‌.
5)ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ  പൂർത്തിയാക്കാത്ത സ്കൂളുകൾ ആയത് അടിയന്തിരമായി പൂർത്തിയാക്കി  സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്‌.സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഇതിനോടകം ഓഫീസിൽ ഹാജരാക്കിയ സ്കൂളുകൾ ആയത് വീണ്ടും നല്കേണ്ടതില്ല.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 24, 2017

National Campaign on Energy Conservation 2017 -painting competition സംബന്ധിച്ച വിവരങ്ങൾ ഇതോ ടൊപ്പം കൊടുക്കുന്നു ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ് .ഇവിടെ ക്ലിക്ക്  ചെയ്യുക

ശനിയാഴ്‌ച, ഓഗസ്റ്റ് 19, 2017

19-8-17

18-8-17
17-8-17

തിങ്കളാഴ്‌ച, ഓഗസ്റ്റ് 14, 2017

HAPPY INDEPENDENCE DAY


30.06.2020 വരെ വിരമിക്കുന്ന അദ്ധ്യാപകരുടെ സേവനപുസ്തകം 25.08 .2017 നുള്ളിൽ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.
ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അധ്യാപകർക്കായി ഒരു പരിശീലനവും ശാസ്ത്ര സെമിനാറും 2017 ആഗസ്ത് 18 ന് വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ കണ്ണൂർ സയൻസ് പാർക്കിൽ വച്ച് നടക്കുന്നതാണ് .എല്ലാ പ്രധാനാധ്യാപകരും യു .പി ,എച്ച് .എസ് വിഭാഗത്തിൽനിന്നും ഒരു അദ്ധ്യാപകനെ വീതം പങ്കെടുപ്പിക്കേണ്ടതാണ്.

വ്യാഴാഴ്‌ച, ഓഗസ്റ്റ് 10, 2017

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ദേശീയഗാനം ,ദേശഭക്തിഗാനം എന്നിവ പ്രാക്ടീസ് ചെയ്യുന്നതിന് ഓഗസ്റ്റ് 11 ,12  തീയതികളിൽ രാവിലെ 10 മണിക്ക് മ്യുസിക് അദ്ധ്യാപകർ കണ്ണൂർ ഗവ .ടി .ടി .ഐ മെൻ ഹാളിൽ എത്തിച്ചേരുവാൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചിട്ടുണ്ട് .
ഗവ .യു .പി .സ്‌കൂൾ മട്ടന്നൂരിൽ വെച്ച് 16.08.2017 ന്  നടത്തുന്ന ഉറുദു ടീച്ചേർസ് പീരീഡിക്കൽ കോപ്ലക്സ് മീറ്റിംഗിൽ എല്ലാ ഉറുദു അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ് .

ബുധനാഴ്‌ച, ഓഗസ്റ്റ് 09, 2017

വളരെ അടിയന്തിരം
 ഡി പി ഐ  ഉത്തരവ്  പ്രകാരം 05 -8 -2017  നു നടന്ന അദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരിൽ നിന്നും വിശദീകരണം വാങ്ങി  നാളെ (10-8-2017 ) 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .കടുത്ത അസുഖം കൊണ്ട് ഹാജരാകാൻ കഴിയാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റ്  ഹാജരാക്കേണ്ടതാണ് .

വ്യാഴാഴ്‌ച, ഓഗസ്റ്റ് 03, 2017

വളരെ അടിയന്തിരം 

 2017 ആഗസ്ത് 8 -)൦ തീയതി മട്ടന്നൂർ നഗരസഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ താഴെ ചേർത്തിട്ടുള്ള സ്‌കൂളുകൾ പോളിംഗ് സ്റ്റേഷനുകളായി തെരഞ്ഞെടുത്തിട്ടുള്ള വിവരം അറിയിക്കുന്നു.പ്രസ്തുത സ്‌കൂളുകളുടെ താക്കോലുകൾ 05 .08 .2017 ന് മുനിസിപ്പൽ ഓഫീസിൽ  ബന്ധപ്പെട്ട സ്‌കൂൾ പ്രധാനാദ്ധ്യാപകർ ഏൽപ്പിക്കേണ്ടതാണ് . 
1 .പൊറോറ എയ്ഡഡ് യു.പി.സ്‌കൂൾ 
2 .പാലോട്ടുപള്ളി എൻ.ഐ.എസ്.എൽ.പി.സ്‌കൂൾ 
3 .കല്ലൂർ ന്യൂ യു.പി.സ്‌കൂൾ 
4.മരുതായി എയിഡഡ് എൽ.പി.സ്‌കൂൾ 
5.കരേറ്റ എയിഡഡ് എൽ.പി.സ്‌കൂൾ 
6. കുഴിക്കൽ എയിഡഡ് എൽ.പി.സ്‌കൂൾ
7 .കയനി എയിഡഡ് യു.പി.സ്‌കൂൾ
8.മട്ടന്നൂർ ഗവ.യു.പി.സ്‌കൂൾ 
9.അയ്യല്ലൂർ എയിഡഡ് എൽ.പി.സ്‌കൂൾ                  

10.പരിയാരം എയിഡഡ് എൽ.പി.സ്‌കൂൾ
11.കീച്ചേരി എയിഡഡ് എൽ.പി.സ്‌കൂൾ 
12 .പഴശ്ശി ഗവ. എൽ.പി.സ്‌കൂൾ
13.കാര എയിഡഡ് എൽ.പി.സ്‌കൂൾ
14.കല്ലേരിക്കര എയിഡഡ് എൽ.പി.സ്‌കൂൾ   
15.മേറ്റടി എയിഡഡ് എൽ.പി.സ്‌കൂൾ
16.മണ്ണൂർ എയിഡഡ് എൽ.പി.സ്‌കൂൾ
17.പഴശ്ശി ഈസ്റ്റ് എയിഡഡ് എൽ.പി.സ്‌കൂൾ
താഴെ കൊടുത്ത 3  കാര്യങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും കർശനമായി  പാലിക്കേണ്ടതാണ് .
 1 ) . പി ടി എ  രസീത് ബുക്ക് പ്രിന്റ് ചെയ്യുമ്പോൾ ഡബിൾ സൈഡ് കാർബൺ പേപ്പർ ഉപയോഗിക്കുന്ന രീതിയിലായിരിക്കണം .
2 ) . സ്കൂളിലേക്കുള്ള പലചരക്കു സാധനങ്ങൾ വാങ്ങുമ്പോൾ കൃത്യമായ നിശ്ചിത മാതൃകയിലുള്ള രസീത് കട ഉടമസ്ഥനിൽ നിന്നും  വാങ്ങി സൂക്ഷിക്കുകയും  ഓഡിറ്റ്‌  പരിശോധനയ്ക്കു ഹാജരാക്കേണ്ടതുമാണ് .
3 ) ഓഫീസിൽ സൂക്ഷിക്കുന്ന  രെജിസ്റ്ററുകളും വൗച്ചറുകളുംനിലവിലുള്ള ബന്ധപ്പെട്ട ഉത്തരവുകളും   നിയമങ്ങളും    അനുശാസിക്കുന്ന തരത്തിലുള്ളതായിരിക്കണം

ബുധനാഴ്‌ച, ഓഗസ്റ്റ് 02, 2017

പ്രവൃത്തിപരിചയശില്പശാലയില്‍ വരുന്നവര്‍ കത്രികയും സ്കെച്ച്പേനയും കൊണ്ടുവരണം

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക് 
സംസ്കൃത ദിനത്തിൽ വിദ്യാലയങ്ങളിൽ എടുക്കേണ്ട പ്രതിജ്ഞ

PLEDGE CLICK HERE