How to apply for K-TET
Courtesy:Mathsblog
അധ്യാപകരെ
നിയമിക്കുമ്പോള്‍ അവരുടെ അഭിരുചിയും നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ
ചുമതല അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നാണ് 2009 ലെ വിദ്യാഭ്യാസ
അവകാശനിയമം നിഷ്ക്കര്‍ഷിക്കുന്നത്. അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍
തന്റെ ചുമതലയോട് ആത്മാര്‍ത്ഥമായ അഭിരുചിയും വിദ്യാഭ്യാസത്തിന്റെ വിവിധ
തലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വെല്ലുവിളികള്‍ നേരിടാന്‍
ശേഷിയുള്ളവരുമായിരിക്കണമെന്നാണ് ഈ പുത്തന്‍ വിദ്യാഭ്യാസനയം
ലക്ഷ്യമിടുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍
ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ മേല്‍പ്പറഞ്ഞ
ഗുണനിലവാരം കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ്
പരീക്ഷയിലൂടെ അളക്കാനാകുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍. കേരളാ
പരീക്ഷാഭവനാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 28 നും
ഒക്ടോബര്‍ 5 നുമായി പരീക്ഷകള്‍ നടക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
പരീക്ഷയ്ക്ക് ഓണ്‍ലൈനിലൂടെ ആഗസ്റ്റ് 28 വൈകീട്ട് അഞ്ച് മണിവരെ അപേക്ഷകള്‍
സമര്‍പ്പിക്കാം. പരീക്ഷയുടെ വിജ്ഞാപനം, പ്രോസ്പെക്ടസ്, സിലബസ്, മാതൃകാ
ചോദ്യപേപ്പറുകള്‍ എന്നിവ ചുവടെയുള്ള ലിങ്കില്‍ ലഭ്യമാണ്. നോക്കുമല്ലോ.
അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.
Website | Notification | Prospectus
Syllabus
Category I | Category II | Category III | Category IV |
Model Question
Category I | Category II | Category III | Category IV
പ്രധാന തീയതികള്‍
പരീക്ഷാഭവന്റെ Website ലൂടെ Teacher Eligibility Test-ന് Online ആയി Registration നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കേരള പരീക്ഷാഭവന്‍ നടത്തുന്ന K-TET എന്ന Examination ന് Online ആയി Application നല്‍കുന്നതിന് വേണ്ടി www.ktet.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലെ K-TET 2013 എന്ന Link Click ചെയ്യുകയോ ചെയ്ത ശേഷം ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
രണ്ട് ഘട്ടങ്ങളായാണ് ആപ്ലിക്കേഷന്‍ നല്‍കേണ്ടത്
A. K-TET Chalan form ലഭിക്കുന്നതിന്
Online ആയി Application രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന ദിവസം 24.08.2013 വൈകുന്നേരം 5 PM വരെ.
Chalan ഫോമിന്റേയോ Application Form ന്റെയോ Print outകള്‍
പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. എന്നാല്‍ എന്തെങ്കിലും പ്രത്യേകകാരണം
കൊണ്ട് ആവശ്യപ്പെടുന്ന പക്ഷ അവ പരീക്ഷാഭവനിലേക്കും K-TET പാസ്സാകുന്നവര്‍
ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹാജരാക്കുന്നതിന് വേണ്ടി സൂക്ഷിച്ചു
വയ്ക്കേണ്ടതാണ്.
സംശയങ്ങള്‍ക്കായി 0471-2546832, 0471-2546823, 0471-2546816 എന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
Website | Notification | Prospectus
Syllabus
Category I | Category II | Category III | Category IV |
Model Question
Category I | Category II | Category III | Category IV
പ്രധാന തീയതികള്‍
പരീക്ഷാഭവന്റെ Website ലൂടെ Teacher Eligibility Test-ന് Online ആയി Registration നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കേരള പരീക്ഷാഭവന്‍ നടത്തുന്ന K-TET എന്ന Examination ന് Online ആയി Application നല്‍കുന്നതിന് വേണ്ടി www.ktet.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലെ K-TET 2013 എന്ന Link Click ചെയ്യുകയോ ചെയ്ത ശേഷം ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
രണ്ട് ഘട്ടങ്ങളായാണ് ആപ്ലിക്കേഷന്‍ നല്‍കേണ്ടത്
- K-TET Chalan Form
- K-TET Online Application Form
A. K-TET Chalan form ലഭിക്കുന്നതിന്
- K-TET Chalan form എന്ന Link ല്‍ Click ചെയ്യുക. സ്ക്രീനില്‍ തെളിയുന്ന form-ല്‍ ഏത് വിഭാഗത്തിലാണ് പരീക്ഷ എഴുതുന്നതെന്ന് തീരുമാനിച്ചതിനു ശേഷം ശ്രദ്ധാപൂര്‍വ്വം form-ല്‍ data രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
- ഒന്നില്‍ കൂടുതല്‍ Categoryയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു Chalan Form ല്‍ തന്നെ അത് രേഖപ്പെടുത്തി ബാങ്കില്‍ ഫീസ് അടയ്കേണ്ടതാണ്.
- Category II ലും IV ലും ഒരേ വ്യക്തി അപേക്ഷിക്കാന്‍ പാടുള്ളതല്ല.
- ഒരു അപേക്ഷകന്‍ ഒരു അപേക്ഷാ ഫോം മാത്രമേ പരീക്ഷയ്ക്കു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനു ഉപയോഗിക്കാന്‍ പാടുള്ളു. ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷാഫോമില്‍ത്തന്നെ ഇക്കാര്യം രേഖപ്പെടുത്തിയാല്‍ മതിയാവുന്നതാണ്. ഒന്നിലധികം അപേക്ഷകള്‍ തരുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
- Chalan Form പൂരിപ്പിക്കുമ്പോള്‍ പരീക്ഷാ ഫീസില്‍ ഇളവുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് സൗകര്യപ്രദമായ SBT Branch തെരഞ്ഞെടുക്കേണ്ടതുമാണ്. തെരഞ്ഞെടുക്കുന്ന SBT Branch ല്‍ മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കുകയുള്ളു.
- Chalan Form Submit ചെയ്യുമ്പോള്‍ ലഭിക്കുന്ന form പ്രിന്റ് എടുത്ത് അതില്‍ കാണിച്ചിരിക്കുന്ന SBT Branch ല്‍ തുക അടയ്ക്കേണ്ടതാണ്.
- Chalan Formല്‍ കാണുന്ന Application Numberഉം Application IDയും തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
- ഫീസ് Bank-ല്‍ അടച്ചതിനു ശേഷം മേല്‍പ്പറഞ്ഞ Website ല്‍ പ്രവേശിച്ച് K-TET Online Application Form എന്ന Linkല്‍ Click ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ Application Number ഉം Application ID ഉം കൊടുത്ത് Login ചെയ്യുക. ലഭിക്കുന്ന അപേക്ഷയില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് Save ചെയ്യുക.
- അപേക്ഷകന്റെ 30KB യില്‍ താഴെ Size ലുള്ള JPEG format-ലുള്ള ഒരു ഫോട്ടോ (രണ്ടു മാസത്തിനകം എടുത്തത്) ആണ് upload ചെയ്യേണ്ടത്.
- Category 3 വിഭാഗത്തില്‍ apply ചെയ്യുന്നവര്‍ അവരുടെ വിഷയം തെറ്റു കൂടാതെ തെരഞ്ഞെടുക്കേണ്ടതാണ്.
- ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവര്‍ Language-I, Language-II തെരഞ്ഞെടുക്കുന്നത് ഏതൊക്കെയാണെന്ന് കൃത്യമായി select ചെയ്യേണ്ടതാണ്.
- Submit ചെയ്യുന്ന ആപ്ലിക്കേഷന്‍ 24.08.2013 വരെ Edit ചെയ്യാവുന്നതാണ്. Editing ആവശ്യമില്ലെങ്കിലോ, അപേക്ഷ പൂര്‍ണ്ണമായി എന്ന് ബോധ്യമായാലോ Online Application Form Login ചെയ്യുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഫോമിന്റെ മുകള്‍ ഭാഗത്തുള്ള "Confirm Application Form" എന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.
- ആപ്ലിക്കേഷന്‍ ഫോം confirm ചെയ്താല്‍ മാത്രമേ അപേക്ഷ നല്‍കിയതായി പരിഗണിക്കുകയുള്ളു.
സംശയങ്ങള്‍ക്കായി 0471-2546832, 0471-2546823, 0471-2546816 എന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ