വെള്ളിയാഴ്‌ച, മേയ് 03, 2013

സ്റ്റാഫ് ഫിക്സേഷന്‍ 2012-13

 

Staff Fixation 2012 -13

Courtsy:Mathsblog

2012-13 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ മെയ് 20-ം തീയതിയോടെ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. അതിനായുള്ള കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മെയ് പത്താം തീയതിയ്ക്കു മുന്‍പായി എ.ഇ.ഒ/ഡി.ഇ.ഒ യില്‍ എത്തിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ആറാമത്തെ പ്രവൃത്തി ദിവസത്തെ ഹാജര്‍ ബുക്കിലുളള കുട്ടികളുടെ എണ്ണവും ഹാജരായ കുട്ടികളുടെ എണ്ണവുമാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്താറ്. എന്നാല്‍ 2012-13 അധ്യയന വര്‍ഷം മുതല്‍ യു.ഐ.ഡി റിപ്പോര്‍ട്ട് പ്രകാരമുള്ള കുട്ടികളുടെ വിവരങ്ങളാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്തുക. ഇതിനായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ യു.ഐ.ഡി സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് കൗണ്ടര്‍ സൈന്‍ ചെയ്ത് മെയ് 10 നു മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കാനാണ് പ്രധാന അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഓരോ സ്ക്കൂളിലേയും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ കുട്ടികളുടെ ബഹുഭൂരിപക്ഷം വിവരങ്ങളും അതാത് ക്ലാസ് ടീച്ചര്‍മാര്‍ നേരത്തേ തന്നെ വിദ്യാഭ്യാസവകുപ്പിന്റെ UID സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകും. അതേ സൈറ്റില്‍ കുട്ടികളുടെ Gender, Medium, First Language, Second Language വിവരങ്ങള്‍ കൂടി സ്ക്കൂള്‍ തലത്തില്‍ നിന്ന് എന്റര്‍ ചെയ്യാനാണ് മേല്‍പ്പറഞ്ഞ സര്‍ക്കുലറിലൂടെ പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക് തുടങ്ങിയ വിവരങ്ങള്‍ കൂടി ചേര്‍ക്കണം. ഇതു സംബന്ധിച്ചുള്ള പ്രധാന അധ്യാപകര്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഒരു ഹെഡ്മാസ്റ്റര്‍ തന്റെ സ്ക്കൂളിനെക്കുറിച്ചുള്ള മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണ് എന്നു കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതെല്ലാം വിവരങ്ങളാണ് ഒരു സ്ക്കൂളില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് പരിശോധിക്കേണ്ടത്? എങ്ങിനെയാണ് പരിശോധിക്കേണ്ടത്? ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റിലൂടെ ചര്‍ച്ച ചെയ്യുന്നത്.


  1. ആദ്യം യു.ഐ.ഡി സൈറ്റില്‍ പ്രവേശിക്കുക. ഇതിനായി നേരത്തേ Data Entry ക്കു വേണ്ടി ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച Username, Password എന്നിവ ഉപയോഗിക്കാം.
  2. Basic settings : ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ മുകളില്‍ കാണുന്ന ആദ്യ മെനു Basic settings ആണ്. ഇവിടെ ക്ലാസ്, ഡിവിഷനുകളുടെ എണ്ണം എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കണം.
  3. Strength Details : ഓരോ ഡിവിഷനിലുമുള്ള കുട്ടികളുടെ എണ്ണത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Strength Details എന്ന മെനുവഴി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
  4. Data Entry : കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് Strength Detailsല്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Data Entry എന്ന മെനു വഴി Add ചെയ്യാം.
  5. Edit/Delete : കുട്ടിയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ Edit/Delete എന്ന മെനു വഴി Delete ചെയ്യുകയുമാകാം.
  6. Entry Status : ഈ മെനു ഉപയോഗിച്ച് ക്ലാസിലെ Total Students, NO. OF STUDENTS ENTERED, UID, EID, None എന്നീ വിവരങ്ങള്‍ കാണാം. ഏതെങ്കിലും കുട്ടിയെ ഉള്‍പ്പെടുത്താനോ ഒഴിവാക്കാനോ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഏതു ക്ലാസില്‍, ഏതു ഡിവിഷനില്‍ എന്നെല്ലാം കൃത്യമായി കണ്ടെത്താം. ഇവിടെ പ്രിന്റെടുക്കാനും സൗകര്യമുണ്ട്.
  7. Verification : ഇത്തവണത്തെ ജോലിയില്‍ ഏറ്റവും കൂടുതല്‍ നമുക്ക് ഉപകാരപ്രദമാകുന്ന ഒരു മെനുവാണ് ഇത്. ഇവിടെ ക്ലിക്ക് ചെയ്തതിനു ശേഷം ലഭിക്കുന്ന വിന്‍ഡോയിലെ Drop Down മെനുവില്‍ നിന്നും ഏതു ക്ലാസിലെ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യാന്‍ പോകുന്നത് എന്നു തിരഞ്ഞെടുക്കുക.
  8. ഇവിടെ ആ ക്ലാസിലെ ഡിവിഷനുകളുടെ നേരെ Verify എന്നു കാണുന്നുണ്ടാകും. അപ്ഡേറ്റ് ചെയ്യേണ്ട ഡിവിഷനില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ആ ഡിവിഷനിലെ കുട്ടികളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. അതില്‍ Admno, Name, UID, EID, Gender, Medium of Instruction, First Language Part1, First Language Part2, Present എന്നിവ ഉണ്ടാകും.
  9. ഇതില്‍ Admission Number, Name, UID അല്ലെങ്കില്‍ 14 അക്ക EID നമ്പര്‍ എന്നിവ സ്ക്കൂളുകളില്‍ നിന്നും എന്റര്‍ ചെയ്തിട്ടുണ്ടാകും. ഇവിടെ UID നമ്പര്‍ കാണുന്നില്ലെങ്കില്‍ കുട്ടിയുടെ EID നമ്പര്‍ Date,Time എന്നിവയുള്‍പ്പടെ 28 അക്കമാക്കി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. (ഉദാഹരണം ചുവടെ ഒന്നാം നമ്പര്‍ ആയി നല്‍കിയിട്ടുണ്ട്.) മാത്രമല്ല കുട്ടിയുടെ Medium of Instruction, First Language Part1, First Language Part2, Present എന്നിവ എന്റര്‍ ചെയ്ത് മുഴുവന്‍ കാര്യങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം HM നോട് Verify ചെയ്യാനാണ് ഏറ്റവും പുതിയ നിര്‍ദ്ദേശം. ഇങ്ങിനെ ആ ഡിവിഷനിലെ മുഴുവന്‍ കുട്ടികള്‍ക്കും ടിക്ക് മാര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ submit ചെയ്യാവുന്നതാണ്.
  10. ഇങ്ങിനെ submit ചെയ്തു കഴിഞ്ഞാല്‍ ടിക്ക് ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ വീണ്ടും ലഭ്യമാകും. ഈ വിവരങ്ങള്‍ക്ക് താഴെ ഒരു പ്രസ്താവന - declaration - ഉണ്ടാകും. ആ പ്രസ്താവന വായിച്ചു നോക്കി അതിന്റെ ഇടതു വശത്തെ ടിക്ക് മാര്‍ക്ക് നോക്കി കുട്ടികളുടെ വിവരങ്ങള്‍ confirm ചെയ്യേണ്ടതാണ്. Confirm ആയ കുട്ടികളുടെ വിവരങ്ങള്‍ പിന്നീട് സ്ക്കൂള്‍ തലത്തില്‍ നിന്ന് തിരുത്താന്‍ സാധിക്കുന്നതല്ലെന്ന് പ്രത്യേകം ഓര്‍ക്കുക.
  11. ടിക്ക് മാര്‍ക്ക് ചെയ്യുന്ന ഓരോ കുട്ടിയും അവിടെ പഠിക്കുന്നുണ്ട് എന്നു ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തേണ്ടതാണ്.
പുതുതായി എന്റര്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വീണ്ടും ആവര്‍ത്തിക്കുന്നു.
  1. UID/EID Number: ഇവിടെ UID നമ്പര്‍ കാണുന്നില്ലെങ്കില്‍ കുട്ടിയുടെ EID നമ്പര്‍ Date,Time എന്നിവയുള്‍പ്പടെ 28 അക്കമാക്കി അപ്ഡേറ്റ് ചെയ്യണം. ഇതില്‍ EID നമ്പര്‍ എന്റര്‍ ചെയ്തിട്ടുണ്ടാവുക 14 അക്കം മാത്രമായിരിക്കും. അതു കൊണ്ട് തീയതി, സമയം എന്നിവ കൂടി ഉള്‍പ്പെടുത്തിയ 28 അക്ക EID നമ്പറാക്കി ഇതിനെ അപ്ഡേറ്റ് ചെയ്യുക. UID രജിസ്ട്രേഷന്‍ നടത്തുമ്പോള്‍ ലഭിച്ച പ്രിന്റൗട്ടില്‍ നിന്നാണ് EID Number, Date, Time എന്നിവ ലഭിക്കുന്നത്.
  2. ഒരു ഉദാഹരണം നോക്കാം. Enrolment ID : 2065/37049/10686, Date : 21/12/2012, Time 09:30:36 എന്നിങ്ങനെയാണ് കാണുന്നതെന്നിരിക്കട്ടെ. EID എന്നകോളത്തില്‍ / , : എന്നീ ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് 2065370491068621122012093036 എന്ന രീതിയില്‍ 28 അക്ക നമ്പര്‍ ആക്കിയാണ് എന്റര്‍ ചെയ്യേണ്ടത്.
  3. ചില വിദ്യാലയങ്ങളിലെ EID നമ്പര്‍ ഉപയോഗിച്ച് കണ്ടെത്തിയ UID നമ്പര്‍ ഇതിനോടകം വെബ്സൈറ്റില്‍ കാണാന്‍ കഴിയും. ഓരോ കുട്ടിയുടെയും ഇ.ഐ.ഡി.യ്ക്ക് corresponding ആയി ശേഖരിച്ച യു.ഐ.ഡി ഓണ്‍ലൈനില്‍ കാണാന്‍ കഴിയുക. ആയതിനാല്‍ യു.ഐ.ഡി ഉള്‍പ്പെടുത്തിയിട്ടുള്ള കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണെന്ന സത്യവാങ്മൂലമാണ് ഹെഡ്‌മാസ്റ്റര്‍ നല്‍കേണ്ടത്.
  4. കുട്ടിയുടെ പേരിനു നേരെ UID നമ്പര്‍ ഉണ്ടെങ്കില്‍ EID നമ്പര്‍ വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടതില്ല.
  5. UID/EID ലഭിക്കാത്ത കുട്ടികള്‍ ഒരു സ്ക്കൂളില്‍ പഠിക്കുന്നുണ്ടെങ്കില്‍ ആ കുട്ടികള്‍ പ്രസ്തുതസ്ക്കൂളില്‍ പഠിക്കുന്നവരാണെന്ന് പ്രധാന അധ്യാപകന്‍ സത്യവാങ് മൂലം നല്‍കിയാല്‍ മതിയാകും.
  6. ഡാറ്റ അപ്ഡേഷന്റെ ഭാഗമായി കുട്ടിയുടെ Gender, Medium of instruction, First Language, First Language Paper II എന്നിവ കൃത്യമായി എന്റര്‍ ചെയ്യേണ്ടി വരും. അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ രണ്ടുമൂന്നെണ്ണമുണ്ട്.
    എ). സംസ്കൃതം, അറബി തുടങ്ങിയ ഭാഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റാഫ് ഫിക്സേഷനില്‍ സുപ്രധാനമായതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
    ബി). ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക്ക് തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം.
    സി) അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒന്നാം ഭാഷ, ഒന്നാം ഭാഷയിലെ രണ്ടാം പേപ്പര്‍ തുടങ്ങിയ വിവരങ്ങളും ശ്രദ്ധിക്കേണ്ട ഗണത്തില്‍ പെടുന്നു

ഒരു സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ confirm ചെയ്തു കഴിഞ്ഞാലേ കുട്ടികളുടെ വിവരങ്ങള്‍ സംബന്ധിക്കുന്ന summary sheet എടുക്കുന്നതിനായുള്ള menu ലഭ്യമാകുകയുള്ളു. ഈ summary sheet - ല്‍ ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ഹെഡ്മാസ്റ്റര്‍ പരിശോധിക്കേണ്ടതുണ്ട്. തുടര്‍ന്ന് ഡാറ്റ confirm ചെയ്യാവുന്നതാണ്. confirm ചെയ്തതിനു ശേഷം school division wise റിപ്പോര്‍ട്ട് ലഭ്യമാകും. ഇങ്ങനെ Confirm ചെയ്ത Summary Sheet ഉം Entry Status ല്‍ നിന്നു ലഭിക്കുന്ന School wise Division Wise റിപ്പോര്‍ട്ടും സ്കൂള്‍ സീല്‍ വച്ച് ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് മെയ് പത്താം തീയതിയ്ക്കകം അതാത് എ.ഇ.ഒ/ഡി.ഇ.ഒ കളില്‍ സമര്‍പ്പിക്കേണ്ടതാണ്. ശ്രദ്ധിക്കുക -
  1. ഒരിക്കല്‍ confirm ചെയ്തു കഴിഞ്ഞാല്‍ യാതോരു തരത്തിലുള്ള തിരുത്തലുകളും സ്കൂള്‍ തലത്തില്‍ സാധ്യമല്ല എന്നതിനാല്‍ വിവരങ്ങള്‍ ശരിയാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം confirm ചെയ്യുക.
  2. എന്നാല്‍ AEO/DEO മാര്‍ക്ക് 13.05.2013 വരെ പ്രഥമാധ്യാപകര്‍ ആവശ്യപ്പെടുന്ന പക്ഷം confirmation reset ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കുലറില്‍ സൂചനയുണ്ട്.(ശ്രദ്ധിച്ചാല്‍ അതിനിടവരുത്താതെ കഴിക്കാം)
  3. ഒരിക്കല്‍ confirm ചെയ്തു കഴിഞ്ഞാല്‍ യാതോരു തരത്തിലുള്ള തിരുത്തലുകളും സ്കൂള്‍ തലത്തില്‍ സാധ്യമല്ല എന്നതിനാല്‍ വിവരങ്ങള്‍ ശരിയാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം confirm ചെയ്യുക.
  4. 2013-14 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ ആറാം പ്രവൃത്തി ദിവസത്തെ സമ്പൂര്‍ണ്ണ ഡാറ്റയിലെ യൂ.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും നടപ്പാക്കുക.
  5. വിവിധ മത്സരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, എസ്.എസ്.എല്‍.സി എ ലിസ്റ്റ് എന്നിവ 2013-14 വര്‍ഷം സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയായിരിക്കും തയാറാക്കുക. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്
Data Entry ക്കു സഹായിക്കുന്ന ഈ ഔദ്യോഗിക നിര്‍ദ്ദേശം ഒരിക്കല്‍ക്കൂടി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ വെരിഫിക്കേഷന്‍ ആരംഭിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ