എസ്.എസ്.എല്‍ .സിക്ക് 94.17 ശതമാനം വിജയം
Published on 24 Apr 2013
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 94.17 ശതമാനം വിജയം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 0.53 ശതമാനത്തിന്റെ വര്‍ധനവ്. 4,79,085 പേര്‍ ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 10,073 പേര്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം. കുറവ് പാലക്കാടും. ഗ്രേസ് മാര്‍ക്ക് ലഭിച്ചത് 44,016 വിദ്യാര്‍ഥികള്‍ക്കാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച സ്‌കൂളുകള്‍ കോഴിക്കോട് ജില്ലയിലാണ്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില്‍ ഉയര്‍ന്ന വിജയശതമാനം മൂവാറ്റുപുഴയിലാണ്.
സേ പരീക്ഷ മെയ് 13 മുതല്‍ 18 വരെ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ വിതരണം ചെയ്യുമെന്ന് ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു. ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് പഠനത്തിന് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൈവറ്റായി പരീക്ഷ എഴുതിയവരില്‍ 74.05 ആണ് വിജയശതമാനം. പ്രൈവറ്റ് മേഖലയില്‍ വിജയത്തില്‍ ഏഴ് ശതമാനത്തോളം കുറവുണ്ടായി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ