ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2012


സ്വാതന്ത്യ്രദിനാഘോഷം : സെന്‍ട്രല്‍ സ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തും
ഭാരതത്തിന്റെ അറുപത്തി ആറാമത് സ്വാതന്ത്യ്രദിനാഘോഷം ഇന്ന് (ആഗസ്റ് 15 ന്) രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് കേരളാ പോലീസിന്റെ വിവിധ ഘടകങ്ങള്‍, അഗ്നിശമനസേന, ജയില്‍വകുപ്പ്, എക്സൈസ് വകുപ്പ്, കേരള ഫയര്‍ ആന്റ് റസ്ക്യു സര്‍വീസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സൈനിക് സ്കൂള്‍, എന്‍.സി.സി, സ്കൌട്ട്സ്, ഗൈഡ്സ്, അശ്വാരൂഢസേന എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്യ്രദിന സന്ദേശം നല്‍കുകയും ചെയ്യും. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പോലീസ്, അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍മാര്‍ക്കും, രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപതക്കങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കും, മുഖ്യമന്ത്രിയുടെ മെഡലുകള്‍ നേടിയ പോലീസ് എക്സൈസ്, ജയില്‍, വനം, അഗ്നിശമനസേനാ, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്കുമുള്ള മെഡലുകളും മുഖ്യമന്ത്രി നല്‍കും. ചടങ്ങുകളില്‍ സംബന്ധിക്കുന്നതിന് ആര്‍ക്കും പ്രത്യേകം ക്ഷണക്കത്ത് അയയ്ക്കാത്തതിനാല്‍ ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണമായി കരുതി എല്ലാവരും സ്വാതന്ത്യ്രദിനാഘോഷ പരിപാടിക  



    സ്വാതന്ത്യ്രദിനാഘോഷം: മന്ത്രിമാര്‍   
                       സല്യൂട്ട്     സ്വീകരിക്കും
ആഗസ്റ് 15 സ്വാതന്ത്യ്രദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്യ്രദിനാഘോഷ പരേഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സല്യൂട്ട് സ്വികരിക്കും. മറ്റ് ജില്ലാ ആസ്ഥാനങ്ങളിലെ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരുകള്‍ ചുവടെ. കൊല്ലം - വി.എസ്. ശിവകുമാര്‍, പത്തനംതിട്ട - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴ - കെ. ബാബു, കോട്ടയം - കെ.എം. മാണി, ഇടുക്കി - പി.ജെ. ജോസഫ്, എറണാകുളം - അനൂപ് ജേക്കബ്, തൃശ്ശൂര്‍ - സി.എന്‍. ബാലകൃഷ്ണന്‍, പാലക്കാട് - ആര്യാടന്‍ മുഹമ്മദ്, മലപ്പുറം - മഞ്ഞളാംകുഴി അലി, കോഴിക്കോട് - കെ.പി. മോഹനന്‍, വയനാട് - കുമാരി പി.കെ. ജയലക്ഷ്മി, കണ്ണൂര്‍ - കെ.സി. ജോസഫ്, കാസര്‍ഗോഡ് - എം.കെ. മുനീര്‍.


സ്വാതന്ത്യ്രദിനാഘോഷം നിയമസഭയില്‍

സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ് 15 ന് നിയമസഭാ സമുച്ചയത്തിലുള്ള മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. അംബേദ്ക്കര്‍ എന്നീ രാഷ്ട്രനേതാക്കളുടെ പ്രതിമകളില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാവിലെ 9.30 ന് പുഷ്പാര്‍ച്ചന നടത്തും. രാവിലെ ഒന്‍പത് മുതല്‍ നിയമസഭാ സെക്രട്ടേറിയറ്റ് ഗായകസംഘം ദേശഭക്തി ഗാനങ്ങള്‍ ആലപിക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ