ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012

Smart Class Room Circular:See Blog


                  സ്മാര്‍ട്ട്‌  ക്ളാസ്  റൂം 
ഇതോ‌ടൊപ്പം അറ്റാച്ച് ചെയ്തിരിയ്ക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ദയവായി ശ്രദ്ധിച്ചാലും. നമ്മുടെ ജില്ലയിലെ മുഴുവന്‍ സ്ക്കൂളുകളുടേയും ഐ.സി‌.ടി.അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 29 ന് മുന്‍പായി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിയ്ക്കന്നത്. ഐ.സി.ടി.അടിസ്ഥാന സൗകര്യങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനാവശ്യമായ മട്ടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വെബ്സൈറ്റിലും (www.aeomattannur.blogspot.in) ലഭ്യമാണ്. ഓരോ സ്ക്കൂളിനും അവരുടെ സ്ക്കൂള്‍കോഡ് തന്നെയായിരിയ്ക്കും യൂസര്‍ നാമവും പാസ് വേഡും. ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുളള സഹായം ആവശ്യമുളള സ്ക്കൂളുകള്‍ക്ക് ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സേവനം ലഭിക്കുന്നതാണ്.
പ്രൈമറി വിഭാഗത്തിലെ സ്ക്കൂള്‍ ഐ.ടി.കോഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തിരിയ്ക്കുന്ന അദ്ധ്യാപകര്‍ ഓരോരുത്തരും അവരുടെ സ്ക്കൂളിലെ വിവരങ്ങള്‍ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ