സമ്പൂര്‍ണ്ണ -അവസാന തിയ്യതി 10-11-2012by itcornerkannur |
എസ് എസ് എല്‍ സി പരീക്ഷയുടെ എ ലിസ്റ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ അടിയന്തിരമായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം.ഇതിനുള്ള അവസാന തിയ്യതി നവമ്പര്‍ പത്താം തീയ്യതിയാണ്.
ഇതു സംബന്ധിച്ച ഉത്തരവ്
കഴിഞ്ഞവര്‍ഷത്തെ ഒന്‍പതാം തരം കുട്ടികളെ പ്രമോഷന്‍ നടത്താത്ത ചില സ്ക്കൂളുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.അതു പോലെ സമ്പൂര്‍ണ്ണ വഴിയല്ലാതെ ടി സി നല്‍കിയ കഴിഞ്ഞവര്‍ഷത്തെ പത്താ തരം കുട്ടികളുടെ ടി സി സമ്പൂര്‍ണ്ണ വഴി നല്കി കുട്ടികളുടെ വിവരങ്ങള്‍ കൃത്യമാക്കണം.ഈ വര്‍ഷം പത്താം ക്ളാസ്സില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളും സമ്പൂര്‍ണ്ണയില്‍ ഈ വര്‍ഷത്തെ (2012-10)പത്താം തരത്തിലെ ഡിവിഷനുകളില്‍ത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തണം.
- ഈ വര്‍ഷം പത്താം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
- കുട്ടികളുടെ ഡാറ്റ തെറ്റായി കണ്‍ഫേം ചെയ്തുപോയിട്ടുണ്ടെങ്കില്‍ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്മാര്ക്ക്ഇക്കാര്യം കാണിച്ച് ഇ മെയില്‍ നല്‍കി ഡാറ്റ എഡിറ്റുചെയ്യാനുള്ള സൗകര്യം ഒരുക്കാവുന്നതാണ്.
- അഡ്മിഷന്‍ നമ്പര്‍തെറ്റിയത്,തെറ്റായി ടി സി നല്‍കിയത്, കുട്ടിയെ തെറ്റായി റിമൂവ് ചെയ്തത്,ഡിവിഷന്‍ ദൃശ്യമല്ലാത്തത് എന്നീ പ്രശ്നങ്ങള്‍ക്കും വ്യക്തമായ കാരണം കാണിച്ച് സ്ക്കൂള്‍ മെയിലില്‍ നിന്നും dcknr@itschool.gov.in എന്നമെയിലില്‍ ഇമെയില്‍ ചെയ്യുക.സബ്ജില്ല കൂടി വ്യക്തമായി സൂചിപ്പിക്കണം
- 150 W x 200 H എന്ന വലിപ്പത്തിലുള്ള ഫോട്ടോ 30 KB യില്‍ കവിയാത്ത സൈസില്‍ അപ്ലോഡ് ചെയ്യണം.കൂടിയ വലിപ്പത്തിലുള്ള ഫോട്ടോയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെങ്കിലും പരീക്ഷാഭവന്റെ സൈറ്റില്‍ 30 KB യില്‍ കൂടുതല്‍ ഉള്‍പ്പെടില്ല.അത് പിന്നീട് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
- ഒരിക്കല്‍ കണ്‍ഫേം ചെയ്യുകയും എഡിറ്റ് ചെയ്യാന്‍ ജില്ലാ അഡ്മിന്‍ ഓപ്പണ്‍ ചെയ്യുകയും ചെയ്ത കുട്ടികളുടെ ഫോട്ടോ ബള്‍ക്ക് ഫോട്ടോ അപ്ലോഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അപ് ലോഡ് ചെയ്യാന്‍ സാധ്യമല്ല.അത്തരക്കാരുടെ ഫോട്ടോ അതത് കുട്ടികളുടെ പേജില്‍തത്തന്നെ അപ്ലോഡ് ചെയ്യണം.ജില്ലാ അഡ്മിന്‍ ഡിവിഷന്‍ മുഴുവനായി ബള്‍ക്ക് റീസെറ്റ് ചെയ്താലും ബള്‍ക്ക് ഫോട്ടോ അപ് ലോഡ് സാധ്യമല്ല.
- ഫോട്ടോ മാറിയ ധാരാളം കേസുകള്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതിനാല്‍ അതത് കുട്ടികളുടെ ഫോട്ടോ ക്ലാസ്സ് ടീച്ചറുട സാന്നിദ്ധ്യത്തില്‍ ഉറപ്പുവരുത്തിയതിനുശേഷം മാത്രം അപ്ലോഡ് ചെയ്യുന്നതായിരിക്കും ഉചിതം.
- സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അതത് സബ്ജില്ലകളുടെ ചുമതല വഹിക്കുന്ന ഐ ടി @സ്ക്കൂളിന്റെ മാസ്റ്റര്‍ട്രെയിനര്‍മാരെ ബന്ധപ്പെടുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ