***സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ 16.01.2017 മുതൽ കാണാൻ www.schoolkalolsavam.in സൈറ്റ് സന്ദർശിക്കുക *****
>***സംസ്ഥാന കലോത്സവത്തിന്റെ മുഴുവൻ ഫലങ്ങളും തത്സമയ പരിപാടികളും കാണാൻ 16.01.2017 മുതൽ കാണാൻ www.schoolkalolsavam.in സൈറ്റ് സന്ദർശിക്കുക ** *****

ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012

         ഒക്ടോബര്‍ 31 ന് ദേശീയ  
             പുനരര്‍പ്പണ ദിവസം 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിവസം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും പങ്കെടുക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാറോഫീസുകളില്‍ എല്ലാ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് ഒത്തുചേര്‍ന്ന് മൌനമാചരിക്കണം. രണ്ടു മിനിട്ട് മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ അതത് ജില്ലാ കളക്ടര്‍മാരായിരിക്കും. സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരത്തും മറ്റു കോര്‍പ്പറേഷനുകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും. സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ