ഞായറാഴ്ച, ഓഗസ്റ്റ് 31, 2014
ശനിയാഴ്ച, ഓഗസ്റ്റ് 30, 2014
ഗവ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
സർക്കാർ സ്കൂളുകളിലെ ദിനവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക അധ്യാപക നിയമനം സംബന്ധിച്ച വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍ ഭേദഗതി
| |
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
|
പ്രധാനമന്ത്രിയുടെ അധ്യാപകദിന സംവാദം സെപ്തംബര്‍ അഞ്ചിന്
| |
അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന വെബ്സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തും. വെബ്കാസ്റ്റിംഗിലൂടെ 9500 സ്കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വി. സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍, റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈദ്യുതിലഭ്യമല്ലാത്ത സ്കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
|
ശനിയാഴ്ച, ഓഗസ്റ്റ് 09, 2014
SPARK Help Centre II
Frequently Asked Questions(FAQ)
- SPARK Online Password Reset
- E-Submission of SPARK Bills
- Guidelines to deduct National Pension System Contributions in Spark
- Printing Employee Identity Card From SPARK
- Pay Revision Anomaly & DA Arear Processing
- Completing data entry and locking fields in SPARK.Directions.
- Leave Surrender in Spark[SDO & Establishment]
- Leave Salary Processing[SDO]
- Dies Non Entry In Spark
- Steps to Process Festival Advance,Allowance and Bonus through SPARK
- Help File for Loan/Advance Recovery Exemption(April 2012)
- HPL: Leave entry and leave salary processing
- DA Arear Processing
- Earned Leave Surrender in SPARK
- Employee Transfer in SPARK
- Increment Sanction in SPARK
- Leave Account in SPARK
- Spark User Guide(Malayalam)
- Spark Notes
- Spark Software Updates
- SPARK DMU's Contact Nos
Anticipatory Income Statement - Made Mandatory
സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം മുന്‍കൂട്ടി കണക്കാക്കി ആ വരുമാനത്തിന് മുകളില്‍ വരാവുന്ന നികുതി കണക്കാക്കി അതിന്റെ 12 ല്‍ ഒരു ഭാഗം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന രീതി കുറച്ച് വര്‍ഷങ്ങളായി നിലനില്ക്കുന്നു. എന്നാല്‍ ഇത് പലരും അത്ര കൃത്യമായി പാലിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസ്സില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു.
Click Here | Read Full Story >> »
തിങ്കളാഴ്ച, ജൂലൈ 14, 2014
ചൊവ്വാഴ്ച, ജൂലൈ 08, 2014
Sixth Working Day Strength Synchronised from Sampoorna
കടപ്പാട്:മാത് സ് ബ്ലോഗ്
>> TUESDAY, JULY 8, 2014
സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളിലെ 2014-2015 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി സ്ട്രെങ്ത്തിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. ഇതിനായി കേരളത്തിലെ എല്ലാ സ്ക്കൂളുകളോടും തങ്ങളുടെ സ്ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ജൂലൈ 5 നു മുമ്പായി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 8,9,10 എന്നീ ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണയില്‍ നിന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റൗട്ട് എടുത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ട ഒരു ജോലി കൂടി പ്രഥമാധ്യാപകര്‍ക്കു മുന്നില്‍ അവശേഷിക്കുന്നു. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
- ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ ശേഖരിക്കുന്നതിനു വേണ്ടി ഐടി@സ്ക്കൂള് തയ്യാറാക്കിയിട്ടുള്ള Sixth Working day Statementസൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- എ.ഇ.ഒ/ഡി.ഇ.ഒ വെരിഫൈ ചെയ്ത 6th working day Report- Academic Year 2014-15' എന്ന പേജ് ദൃശ്യമാകും. ഇത് സ്ക്കൂളിന്റെ Sixth Working day Strength ന്റെ മാന്വല്‍ കോപ്പിക്ക് കോപ്പിക്ക് (എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്) തുല്യമായിരിക്കും.
- ഇടതുവശത്തെ മെനുവില്‍ കാണുന്ന Report of Sampoorna and Sixth working Day എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.
- സ്ക്കൂളിലെ ഓരോ ക്ലാസിലേയും ആറാം സാധ്യായദിനത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, 'സമ്പൂര്‍ണ'യില്‍ ഇപ്പോള്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം, യു.ഐ.ഡി/ഇ.ഐ.ഡി നമ്പര്‍ ഉള്ള കുട്ടികളുടെ എണ്ണം മുതലായവ ദൃശ്യമാകും.
- ആറാം സാധ്യായദിനത്തിലെ കുട്ടികളുടെ എണ്ണത്തേക്കാള്‍ 'സമ്പൂര്‍ണ'യിലെ എണ്ണം കൂടുതലാണെങ്കില്‍ ആ ക്ലാസിന്റെ 'Sampoornna Strength'ല്‍ വച്ച് ക്ലിക്കു ചെയ്യുക. അപ്പോള്‍ പ്രസ്തുത ക്ലാസിലെ 'Division Wise Strength' ദൃശ്യമാകും. ഈ പേജില്‍ നിന്നും ആറാം സാധ്യായദിനത്തിനു ശേഷം അഡ്മിഷന് നല്കിയ കുട്ടികളുടെ പേരിനു നേരെ അവസാനഭാഗത്തായി കാണുന്ന Remove ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവരെ താല്‍ക്കാലികമായി Remove ചെയ്യുക. വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യേണ്ടത്. Sixth Working Day യ്ക്കു ശേഷം പ്രവേശിപ്പിച്ച കുട്ടിക്കു പകരം ഒരിക്കലും ആറാം സാധ്യായ ദിനത്തിലുള്ള കുട്ടിയെ തെറ്റായി Remove ചെയ്യരുത്. ഇപ്രകാരം ചെയ്യുന്നതു മൂലം സമ്പൂര്‍ണ സോഫ്റ്റ്വെയറില് നിന്ന് ഈ കുട്ടികളുടെ വിശദാംശങ്ങള്‍ Remove ചെയ്യപ്പെടുകയില്ല. തസ്തിക നിര്‍ണയത്തിന് Belated Admissions കണക്കിലെടുക്കാത്തതിനാല്‍ Sixth Working Strength ഉം Sampoorna Strength ഉം തുല്യമാക്കുന്നതിനു വേണ്ടി മാത്രമാണ് ടി removal കൊണ്ട് ലക്ഷ്യമാക്കുന്നത്.
- ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.
- തുടര്‍ന്ന് മെനുവിലെ 'Report of Sampoorna and Sixth Working Day' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ദൃശ്യമാകുന്ന Certificate ലെ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് Check Box ല്‍ ടിക്' (✓) മാര്‍ക്ക് നല്കി 'Certify' ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഇനി ഈ പേജിന്റെ മുകളില്‍ വലതുവശത്തു കാണുന്ന 'print' ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കുക. 'School Consolidation Proforma - Academic Year 2014-15' എന്ന പേജിന്റെ പ്രിന്റ് ഇതോടെ ലഭ്യമാകും.
- പിന്നീട്, ഈ പേജിലെ 'Total number of students as per Sampoorna' എന്ന ഫീല്‍ഡില്‍ ക്ലിക്കു ചെയ്ത് Division wise Print എടുക്കാവുന്നതാണ്. സമ്പൂര്‍ണയില്‍ ഏതെങ്കിലും ക്ലാസില്‍ ഡിവിഷനുകള്‍ പല രീതിയില്‍ Enter ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ (ഉദാ: 5A, A, VA എന്നിങ്ങനെ) പ്രസ്തുത ക്ലാസിലെ, പ്രസ്തുത ഡിവിഷനിലെ കുട്ടികള്‍ വെവ്വേറെ കാണപ്പെട്ടേക്കാം. ഇതിനെ ഒന്നിപ്പിക്കുന്നതിന് 'സമ്പൂര്‍ണ സോഫ്റ്റ്വെയറില്' പ്രവേശിച്ച് ഡിവിഷനുകള്‍ ഒരേ മാതൃകയില്‍ നല്കിയതിനുശേഷം, 'Sixth Working Day Statement 2014' സൈറ്റില്‍ പുനഃപ്രവേശിച്ച് മെനുവിലെ 'Sampoorna Sync'ല്‍ ക്ലിക്കു ചെയ്താല്‍ മതിയാകും.
തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി പ്രഥമാധ്യാപകര്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ട പ്രിന്റൗട്ടുകള്‍
- School Consolidation Proforma - Academic Year 2014-2015 (ഇതില്‍ പ്രധാനാധ്യാപകനും മാനേജറും ഒപ്പിടണം)
- Sixth Working Day Report - Academic Year 2014-2015 (ഇതിലും പ്രഥമാധ്യാപകരും മാനേജരും ഒപ്പിടണം.)
- Class and Division wise Report (ഇതില്‍ പ്രഥമാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഒപ്പിട്ടിരിക്കണം.)
(ആറാം സാധ്യായ ദിനത്തില്‍ റോളില്‍ ഉണ്ടായിരിക്കുയും പിന്നീട് ടി.സി വാങ്ങിപ്പോവുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ 'Division wise Report'ല്‍ ഉണ്ടാകില്ല. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട 'Division wise Report'ന്റെ അവസാനഭാഗത്ത് പ്രഥമാധ്യാപകന് എഴുതിച്ചേര്‍ത്ത് സാക്ഷ്യപ്പെടുത്തി നല്കിയാല് മതിയാകും. റിപ്പോര്‍ട്ടിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. കൂടാതെ ടി.സി വാങ്ങിയ തീയതിയും എഴുതണം.) - EID enter ചെയ്ത് പ്രിന്റൗട്ട് എടുക്കുന്ന ജോലി 2014 ജൂലൈ 8,9,10 തീയതികളിലായി താഴെപ്പറയുന്ന ക്രമപ്രകാരം തന്നെ പൂര്‍ത്തിയാക്കണം.
- ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളിലല്ലാതെ മറ്റു തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്ത് ജില്ലയിലെ സ്ക്കൂളുകള്‍ സൈറ്റില്‍ പ്രവേശിക്കരുത്. അമിത ലോഡ് മൂലമുള്ള സെര്‍വര്‍ ജാം ഒഴിവാക്കാനുള്ള ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണം.
- പ്രിന്റൗട്ടുകള്‍ എടുത്താല്‍ അവ അന്നു തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാര്‍ക്ക് നല്കുന്നതില് പ്രധാനാധ്യാപകര്‍ വീഴ്ചവരുത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
NB:- മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ വായിച്ചു നോക്കിയതിനു ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുക.
ഞായറാഴ്ച, ജൂലൈ 06, 2014
Mattannur Sub Dist Club Association General Body (LP,UP,HS,HSS)
Pqsse 16\v D¨bv¡v 3 aWn¡v ഗണിതശാസ്ത്രം എക്സിക്യൂട്ടീവ് യോഗം
ശനിയാഴ്ച, ജൂൺ 28, 2014
Pre-matric Schoarship (Minority)
>> WEDNESDAY, JUNE 25, 2014
കടപ്പാട്:മാത് സ് ബ്ലോഗ്
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.അനുവദിക്കുന്ന തുക, നേരിട്ട് കുട്ടിയുടെ അക്കൗണ്ടിലേക്ക് എത്തുന്നുവെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2014 ജൂലൈ 31 വരെ അപേക്ഷിക്കാം. 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്കിയാല് മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക
വെള്ളിയാഴ്ച, ജൂൺ 20, 2014
പോഷകാഹാര അവബോധം - ഏകദിന പരിശീലനം
സ്കൂൾ അദ്ധ്യാപകർക്കുള്ള പ്രായോഗിക
പോഷകാഹാര അവബോധം സംബന്ധിച്ച എകദിന പരിശീലനം 27-6-2014ന് രാവിലെ 9.30ന്
കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ(കളക്ട്രേറ്റിന് സമീപം എസ്.പി ഓഫീസിന്
എതിർവശം) വച്ച് നടക്കുന്നതാണ്.ഓരോ സ്കൂളിൽ നിന്നും യു.പി വിഭാഗത്തിലെ സയൻസ്
അദ്ധ്യാപിക/അദ്ധ്യാപകനും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബയോളജി
അദ്ധ്യാപിക/അദ്ധ്യാപകനും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
ഉച്ചഭക്ഷണം ക്യാമ്പിൽ നിന്നും നൽകുന്നതാണ്.
ഞായറാഴ്ച, ജൂൺ 15, 2014
Data Collection of School Employees
Data Collection of School Employees
>> SATURDAY, JUNE 14, 2014
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള് തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 16. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെവിവരങ്ങള്‍ ചുവടെ നല്കിയിരിക്കുന്നു.
- സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഐടി@സ്ക്കൂള് തയ്യാറാക്കിയിട്ടുള്ള Data Collection of School Employeesഎന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്.
- സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ വിവരം ഉള്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
- സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്.
- അധ്യാപകരുടേതടക്കമുള്ള ഓരോ ജീവനക്കാരുടേയും Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി ശേഖരിക്കുന്നത്.
- ഓരോ സ്ക്കൂളിലേയും നിയമാനുസൃതമുള്ള എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത് അതതു സ്ക്കൂള് പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വമാണ്. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
- ജീവനക്കാരുടെ PEN (Permanent Employee Number) നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടതാണ്. PEN ലഭിക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ക്കൂള് അധികൃതര്‍ അത് ലഭ്യമാക്കേണ്ടതാണ് ഇവിടെ ചേര്‍ക്കേണ്ട വിവരങ്ങള്‍ SPARK ല്‍ നിന്നും ലഭ്യമാക്കാം. SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും മേല്പറഞ്ഞ വിവരങ്ങള്‍ ലഭിക്കും. ഇതിലെ Date of Joining ല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍, ആയത്, Service Matters / Personal Details / Present Service Details ല്‍ തിരുത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് എടുത്താല്‍ മതി. Date of Birth ലെ തെറ്റ് Service Matters / Personal Details ലും തിരുത്താവുന്നതാണ്.Data Collection ന്റെ സൈറ്റില്‍ തന്നെ വിവരങ്ങള്‍ Edit ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.
തിങ്കളാഴ്ച, ജൂൺ 09, 2014
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്ഫോര്മയില് കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം കേന്ദ്രീകൃതമായി നടപ്പാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.. വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു...
ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്ഫോര്മയില് കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്. 4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല. 6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.
Contact Number- 0471-2529800 Extn. 852
Email : fixation@itschool.gov.in
വ്യാഴാഴ്ച, ജൂൺ 05, 2014
Courtesy:Alrahiman.com
സ്പാര്‍ക്ക് അതിന്റെ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്വേര്ഡ് ബ്ലോക്കായിക്കഴിഞ്ഞാല് ഇ-മെയില്‍ അയച്ച് മറുപടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്വേര്ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കിന്റെ ഇത്തരം സേവനങ്ങളെ നമുക്ക് അഭിനന്ദിക്കാം..
സ്പാര്‍ക്ക് അതിന്റെ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്വേര്ഡ് ബ്ലോക്കായിക്കഴിഞ്ഞാല് ഇ-മെയില്‍ അയച്ച് മറുപടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്വേര്ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കിന്റെ ഇത്തരം സേവനങ്ങളെ നമുക്ക് അഭിനന്ദിക്കാം..
സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ജനന
തീയതി എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ Online Password Reset കൃത്യമായി
നടക്കുകയുള്ളൂ.
പാസ്വേര്ഡ് റീസെറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് തുടര്‍ന്ന് വായിക്കുക
1) സ്പാര്‍ക്കിന്റെ ലോഗിന്‍ വിന്‍ഡോയില്‍ PEN നമ്പരും Password ഉം
നല്കുന്ന ബോക്സുകള്‍ക്ക് താഴെയായി കാണുന്ന Forgot Password എന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക.
2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്കി Submit ബട്ടണ്‍ അമര്‍ത്തുക.
3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും.
മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം
മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.
4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password)
എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ്
വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. SMS
ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന
ബോക്സില്‍ എന്റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
5) തുടര്‍ന്ന് പുതിയ പാസ്വേര്ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും.
രണ്ട് ബോക്സുകളിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്വേര്ഡ് തീര്‍ത്തും
സമാനമായ രീതിയില്‍ എന്റര്‍ ചെയ്യുക. പാസ്വേര്ഡ് തെരഞ്ഞെടുക്കുന്നത്
പ്രസ്തുത വിന്‍ഡോയില്‍ വലതുവശത്ത് നല്കിയ വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടായിരിക്കണം. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക
6) കൃത്യമായി പാസ്വേര്ഡ് റീസെറ്റ് ചെയ്തെങ്കില്‍ ഈ വിന്‍ഡോയുടെ
താഴ്ഭാഗത്തായി Password has been changed successfully എന്ന മെസേജ് ചുകന്ന
അക്ഷരത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്ത്
സ്പാര്‍ക്ക് ലോഗിന്‍ പേജില്‍ PEN നമ്പരും പുതിയ പാസ്വേര്ഡും ഉപയോഗിച്ച്
ലോഗിന്‍ ചെയ്യാം. എന്നാല്‍ പലരും ഈ മേസേജ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും
New Password എന്റര്‍ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)













