വ്യാഴാഴ്‌ച, ജൂലൈ 11, 2013

CLUSTER TRAINING 2013-14



                                         BRC MATTANUR
                              CLUSTER TRAINING 2013-14


Venue : GVHSS Edayannur
DATE
STANDARD
PARTICIPATING CRCs
2013 July 15 , 16
1st Standard                                 
Koodali                       Keezhallur                        Vengad
2013 July 17 , 18
2nd Standard      
Koodali                       Keezhallur                        Vengad
2013 July 22 , 23
3rd Standard  
Koodali                       Keezhallur                        Vengad
2013 July 24 , 25
4th Standard    
Koodali                       Keezhallur                        Vengad



Venue : GUPS Mattanur

DATE
 SUBJECT

2013 July 15 , 16
UP Maths

2013 July 17 , 18
UP Basic Science

2013 July 22 , 23
UP Social Science

2013 July 24 , 25
UP Malayalam

2013 July 29 , 30
        UP English



Venue : GLPS Sivapuram
DATE
STANDARD
PARTICIPATING CRCs
2013 July 15 , 16
1st Standard                                  
Mattanur                                   Malur                           Mangattidam
2013 July 17 , 18
2nd Standard      
Mattanur                                   Malur                           Mangattidam
2013 July 22 , 23
3rd Standard  
Mattanur                                   Malur                           Mangattidam
2013 July 24 , 25
4th Standard    
Mattanur                                   Malur                           Mangattidam



Venue : NIS LPS Palottupalli

DATE
SUBJECT

2013 July 15 , 16
UP Hindi

2013 July 17 , 18
UP Arabic

2013 July 22 , 23
UP Urdu

2013 July 24 , 25
UP Sanskrit

2013 July 29 , 30
LP Arabic                  






ബുധനാഴ്‌ച, ജൂൺ 19, 2013

സ്റ്റാഫ് ഫിക്‌സേഷന്‍: ഡാറ്റ എന്‍ട്രിക്കുളള തീയതി നിട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടത്തുന്ന സ്റ്റാഫ് ഫിക്‌സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളില്‍ നിന്ന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള തീയതി ഈ മാസം 24 വരെ നീട്ടി. സ്‌കൂളുകളില്‍ നിന്ന് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി പ്രിന്റൗട്ട് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു

ചൊവ്വാഴ്ച, ജൂൺ 18, 2013

പ്ലസ് വണ്‍: സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെയും പരിഗണിക്കും

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ യുടെ സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെയും നിലവിലുളള പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. സി.ബി.എസ്.ഇ യുടെ സ്‌കൂള്‍ തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയില്ലെന്ന തരത്തിലുളള ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. 
        വായനദിനവാരാചരണം

പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന 18-ാമത് വായനദിന വാരാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 19) വായനദിനമായി ആചരിക്കും. 


    വായനദിനംസംസ്ഥാനതല           ഉദ്ഘാടനം ഇന്ന്

വായനദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 19) രാവിലെ 10.30 ന് കനകക്കുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം.മാണി, സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫ്, കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ.ശശിതരൂര്‍ എന്നിവര്‍ പങ്കെടുക്കും. ജൂണ്‍ 19 മുതല്‍ 25 വരെ ഒരാഴ്ചക്കാലം വായനോത്സവമായും ആചരിക്കും. വാരാചരണത്തോടനുബന്ധിച്ച് ശില്‍പശാലകളും സെമിനാറുകളും സംഘടിപ്പിക്കും

തിങ്കളാഴ്‌ച, ജൂൺ 17, 2013

    അന്തിമ സീനിയോറിറ്റി ലിസ്റ്റ്

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എസ്.റ്റി/എച്ച്.എസ്.എസ്.റ്റി (ജൂനിയര്‍)ഒഴിവുകളിലേക്ക് സര്‍ക്കാര്‍ സ്‌കൂളിലെ യോഗ്യരായ എച്ച്.എസ്.എ/യു.പി.എസ്.എ/എല്‍.പി.എസ്.എ അധ്യാപകരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന സ്വീകരിച്ച അപേക്ഷ പരിശോധിച്ച് അവയുടെ അന്തിമ സീനിയോറിറ്റിലിസ്റ്റ് പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു. സീനിയോറിറ്റി ലിസ്റ്റ് www.hscap.kerala.gov.in/promotion വെബ്‌സൈറ്റില്‍ ലഭിക്കും
                പ്രധാനാധ്യാപകര്‍

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍/ ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍/ സമാന തസ്തികയിലേക്കുളള സ്ഥാനക്കയറ്റം, സ്ഥലമാറ്റ ഉത്തരവ്www.education.kerala.gov.inവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പകര്‍പ്പ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 

ഞായറാഴ്‌ച, ജൂൺ 16, 2013

UID based Staff Fixation 2013-2014

Courtsey :Mathsblog

>> Sunday, June 16, 2013

ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 20. ഇതേക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തല്‍
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്.

സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)

വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
  1. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  2. ഓരോ ഡിവിഷനു നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും.
  3. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  4. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  5. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  6. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  7. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  8. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. ഈ Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 20 നകം അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.

സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഈ പോസ്റ്റിനാധാരമായെടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും
  1. പുതുതായി സ്ക്കൂളില്‍ ചേര്‍ന്ന കുട്ടികളുടെ വിവരങ്ങള്‍ എങ്ങിനെ സൈറ്റില്‍ ഉള്‍പ്പെടുത്താം?
  2. യു.ഐ.ഡി സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ Home page നു മുകളില്‍ കാണുന്ന Menus ആയ Basic Details, Strength Details എന്നിവയിലെ വിവരങ്ങള്‍ കൃത്യമാക്കിയ ശേഷം Data Entry എന്ന മെനുവില്‍ നിന്നും ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. ആ ഡിവിഷനില്‍ Strength Details പ്രകാരം പുതുതായി കുട്ടികളെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ അതിനുള്ള ഫീല്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. വിവരങ്ങള്‍ ചേര്‍ത്ത ശേഷം Save ചെയ്യുക. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  3. കുട്ടിയെ ഒരു ഡിവിഷനില്‍ നിന്നും മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നതെങ്ങനെ?
  4. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ കുട്ടിയുടെ പേര് കണ്ടെത്തി അതിനു നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വിവരങ്ങള്‍ക്കു മുകളിലായി കുട്ടിയുടെ പേരും വിവരങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഇതില്‍ Division A എന്നതിനു പകരം B ആക്കി മാറ്റി Update ചെയ്യുക. കുട്ടി B ഡിവിഷനിലായിട്ടുണ്ടാകും. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
  5. മേല്‍പ്പറഞ്ഞ പോലെ ചെയ്യുമ്പോള്‍ Students Count Exceed!!!!, Cannot Updated എന്ന് മെനുവിനു തൊട്ടു താഴെ മെസ്സേജ് വരുന്നു.
  6. ഈ വര്‍ഷം 9A യിലെ കുട്ടികളുടെ എണ്ണം 40 ഉം 9B യിലെ കുട്ടികളുടെ എണ്ണം 42 ആണ് ഉള്ളതെന്നു കരുതുക. യു.ഐ.ഡി പോര്‍ട്ടലിലെ Students Strength Details 9A യിലും 9Bയിലും മേല്‍പ്പറഞ്ഞ പോലെ തന്നെ 40 ഉം 42 ഉം ആണെന്നിരിക്കട്ടെ. 9A യിലെ ഒരു കുട്ടിയെ 9B യിലേക്ക് കൊണ്ടു പോകണം. 9Bയിലെ Strength 42 ആയതിനാല്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമുള്ള മെസ്സേജാണ് ആ കാണിക്കുന്നത്. ഇവിടെ 9B യില്‍ നിന്ന് ഏതെങ്കിലും കുട്ടിയെ മറ്റേതെങ്കിലും ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടെങ്കില്‍ അതു ചെയ്യുകയോ അല്ലെങ്കില്‍ Student Strength Details ല്‍ താല്‍ക്കാലികമായി ആ ഡിവിഷനിലെ Strength കൂട്ടി നല്‍കുകയോ ചെയ്യാത്തിടത്തോളം പുതിയൊരു കുട്ടിയെ 9Bയിലേക്ക് ഉള്‍പ്പെടുത്താനാകില്ല.

വെള്ളിയാഴ്‌ച, ജൂൺ 14, 2013

        സ്‌കൂളുകളിലെ തസ്തിക നിര്‍ണയം     യു.ഐ.ഡി    അധിഷ്ഠിതമായി നടത്തുന്നു

        സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി. സ്‌കൂളുകള്‍ക്ക് http://210.212.24.33/uid2012/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ എന്‍ട്രി നടത്താം. സ്‌കൂളുകള്‍ക്ക് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 20 വരെയും സ്‌കൂളുകള്‍ ഉള്‍പ്പെടുത്തുന്ന വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 24 വരെയും സമയം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ വിവരം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പ്രവര്‍ത്തനം സമയബന്ധിതമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു.

വ്യാഴാഴ്‌ച, ജൂൺ 13, 2013

കൊതുക് നിവാരണം- വിദ്യാര്‍ത്ഥികളുടെയും വിവിധ സ്ഥാപന മേലധികാരികളുടെയും ശ്രദ്ധയ്ക്ക്

         കൊതുക്ജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശുചിത്വ ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ സ്‌കൂളും പരിസരവും, സ്വന്തം വീടും പരിസരവും, ചുറ്റുപാടുമുളള വീടുകളുടെയും ശുചിത്വം ഉറപ്പാക്കണം. ഡെങ്കി കൊതുകള്‍ 200 മീറ്റര്‍ ദൂരം വരെ പറന്നെത്തുന്നവയാകയാല്‍ ചുറ്റുപാടുകളുടെ ശുചിത്വം അനിവാര്യമാണ്. കുട്ടികളെല്ലാവരും വീടുകളില്‍ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി അദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ജൂണ്‍ 16, 23, 30 തീയതികളിലും തുടര്‍ന്ന് മഴ അവസാനിക്കുന്നതു വരെയും വീട്ടിലും അടുത്തുളള രണ്ടു വീടുകളിലെയും വെളളം കെട്ടി നില്‍ക്കുന്ന പാത്രങ്ങള്‍, ചട്ടികള്‍, ടയറുകള്‍, കക്കൂസ് ടാങ്കുകള്‍, ചാണകക്കുഴികള്‍, ഓടകള്‍, ഫ്രിഡ്ജ്, ചെടിച്ചട്ടി, ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ ഇലകളും ചപ്പുച്ചവറുകളും നീക്കി കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയണം. വീടിന്റെ മുറ്റത്ത് നട്ടുവളര്‍ത്തുന്ന അധികമായി പന്തലിച്ച ചെടികള്‍ വെട്ടിനിര്‍ത്തുക, മരപ്പൊത്തുകള്‍, വാഴ, ചേമ്പ്, പൈനാപ്പിള്‍ എന്നിവയുടെ ഇലകളില്‍ കെട്ടിനില്‍ക്കുന്ന വെളളം ഒഴുക്കിക്കളയുക, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തി വയ്ക്കുക, വീട്ടിനുളളില്‍ ജലം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ മുടിവയ്ക്കുക, ആഴ്ചയിലൊരിക്കല്‍ പാത്രം വൃത്തിയാക്കി ഉണക്കിയശേഷം ജലം ശേഖരിച്ചു മൂടിവയ്ക്കുക എന്നിവയും ചെയ്യണം. വീടിന്റെ ജനാലകളും വാതിലുകളും ഉച്ച മുതല്‍ മുഴുവന്‍ സമയവും അടച്ചിടണം. ഓഫീസുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പിറകുഭാഗത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യണം. കാടുപിടിച്ചു പടര്‍ന്ന് നില്‍ക്കുന്ന ചെടികള്‍ ഉള്‍പ്പെടെയുളളവയെല്ലാം, ജൂണ്‍ 14, 15 തീയതികളില്‍ നീക്കം ചെയ്യുവാന്‍ ഓഫീസ് മേലധികാരികളും, ബന്ധപ്പെട്ട മാനേജര്‍മാരും മുന്‍കൈ എടുക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു
ഓണറേറിയം വര്‍ധിപ്പിച്ചു

          സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ.കള്‍ നടത്തുന്ന പ്രീ-പ്രൈമറി ക്ലാസുകളിലെ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്ത അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2012 ആഗസ്റ്റ് ഒന്നിന് ഒരു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് യഥാക്രമം പ്രതിമാസം അയ്യായിരം രൂപയും മൂവായിരത്തി അഞ്ഞൂറ് രൂപയും ലഭിക്കും. പ്രീ-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ യോഗ്യത പത്താംക്ലാസ് വിജയവും സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടികളില്‍ നിന്നുള്ള വിജയകരമായ പരിശീലനവും ആയയുടേത് ഏഴാം ക്ലാസ് വിജയവുമാണ്. എന്നാല്‍ പി.ടി.എ.കള്‍ നിയമിച്ച നിരവധി അധ്യാപകര്‍ക്കും ആയമാര്‍ക്കും നിശ്ചിത യോഗ്യതയില്ലാതിരുന്നതിനാല്‍ ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കിയിരുന്നില്ല. വര്‍ഷങ്ങളായി ജോലിനോക്കിവരുന്ന ഇത്തരം ജീവനക്കാര്‍ക്കുകൂടി വര്‍ധനവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്.