Income Tax Department നല്‍കുന്ന RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS
Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന്
നമുക്ക് ഏഴ് ഘട്ടങ്ങളായി തിരിക്കാം.
1.RPU 4.1 ഓപ്പണ്‍ ചെയ്യല്‍
2.Form പൂരിപ്പിക്കല്‍
3. Challan Sheet പൂരിപ്പിക്കല്‍
4. Annexure I ഷീറ്റ് പൂരിപ്പിക്കല്‍
5. നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
6. Save ചെയ്യല്‍
7. Validate ചെയ്യല്‍
8. ഫയലുകള്‍ കോപ്പി ചെയ്യല്‍
RPU 4.1 ഓപ്പണ്‍ ചെയ്യല്‍
1. Local Disk C തുറന്ന് അതില്‍ RPU 4.1 എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക.
2. അതില്‍ കാണുന്ന 'Rpu" എന്ന Application File ഒരു തവണ ക്ളിക്ക് ചെയ്യുക.
തുടർന്നു അതിൽ right click ചെയ്യുക. അപ്പോൾ വരുന്ന ലിസ്റ്റിൽ "Run as
administrator" ക്ളിക്ക് ചെയ്യുക. .
Click to enlarge image
;)
അപ്പോൾ RPU വിന്റെ ആദ്യ പേജ് തുറക്കും. അതില്‍
'Form No' നു നേരെ കാണുന്ന ടെക്സ്റ്റ് ബോക്സ് ന്‍റെ വശത്തു ക്ലിക്ക്
ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q വില്‍ ക്ലിക്ക് ചെയ്യുക.
5. തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form,
Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. അതില്‍ ഇപ്പോള്‍ തുറന്ന്
കാണുന്നത് Form എന്ന പേജാണ്.
Form പൂരിപ്പിക്കല്‍
Form എന്ന പേജിലാണ് നാം സ്ഥാപനത്തെക്കുറിച്ചും ശമ്പളത്തില്‍ നിന്ന് ടാക്സ്
കുറയ്കാന്‍ ബാധ്യതപ്പെട്ട (അതായത് സ്ഥാപനമേധാവി) ആളെക്കുറിച്ചുള്ള
വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ ' * ' ചിഹ്നം കാണുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
ഇനി ഓരോ Text Box ലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1. Year - ഒന്നാമത്തെ വരിയിൽ
ആക്റ്റീവ് ആയി കാണുന്ന വർഷം ചേർക്കാനുള്ള കള്ളിയിലാണ് ആദ്യമായി എന്റർ
ചെയ്യുന്നത്. തയ്യാറാക്കുന്ന Statement ഏതു ക്വാര്‍ട്ടറിലെതാണോ ആ വര്‍ഷം
ഇവിടെ ചേര്‍ക്കുക. 2014 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലേതിന്
'2014 ' എന്നും 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേതിന് '2015
' എന്നും ആണ് ചേര്‍ക്കേണ്ടത്..
2. അതിനു ശേഷം "Particulars of salary drawn" എന്നതിന് താഴെ ആദ്യ വരിയിൽ രണ്ടാമതായി കാണുന്ന 'Financial Year' ചേർക്കുക. ഇവിടെ
ഏതു സാമ്പത്തികവര്‍ഷത്തെ വിവരങ്ങളാണോ കൊടുക്കുന്നത് ആ സാമ്പത്തികവര്‍ഷം
drop down list ല്‍ നിന്നും സെലക്ട് ചെയ്തു ചേര്‍ക്കുക
അപ്പോൾ 'Please select Quarter' എന്ന message box തുറക്കും.അതിൽ OK ക്ളിക്ക് ചെയ്യുക.
3. ഇനിയാണ് ഒന്നാമത്തെ വരിയിൽ ആദ്യം കാണുന്ന Quarter സെലക്ട് ചെയ്യേണ്ടത്. Quarterly
Statement for quarter ended എന്നതിന് നേരെ Q1 എന്ന് രേഖപ്പെടുത്തിയതായി
കാണാം. Q2, Q3, Q4 എന്നീ ക്വാര്‍ട്ടെറുകളിലെ statement ആണ്
തയ്യാറാക്കേണ്ടത് എങ്കില്‍ വശത്ത് ക്ലിക്ക് ചെയ്താല്‍ വരുന്ന drop down
menu വില്‍ വേണ്ട ക്വാര്‍ട്ടെര്‍ സെലക്ട് ചെയ്യുക
(Q4 ആണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ Annexure 1 കൂടാതെ Annexure II എന്ന പേജ് കൂടി വന്നതായി മുകളില്‍ നോക്കിയാല്‍ കാണാം)
Particulars of salary drawn
1. Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ
TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ
സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും.
നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര്
തുടങ്ങുന്നത്.
2. Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided
School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍
ഇതില്‍ 'PANNOTREQD' എന്ന് ചേര്‍ക്കുക.
3. Financial Year - ഇത് നമ്മൾ ചേർത്തു കഴിഞ്ഞു.
4. Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം
കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട് ചെയ്യാം.
Particulars of Deductor (Employer)
1. Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
2. Branch/Division if any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
3. Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
4. Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം. ഇവിടെ ബില്‍ഡിംഗ് നമ്പര്‍ ചേര്‍ത്താല്‍ മതിയാകും.
5. Area /Location - സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെട്ട പ്രദേശത്തിന്‍റെ പെരെഴുതം. പഞ്ചായത്തിന്‍റെ പേരുമാവാം.
6. Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
7. Pincode - നിര്‍ബന്ധമാണ്.
8. Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
9. DDO Code - നിര്‍ബന്ധമില്ല.
10. Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
11. Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
12. State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
13. E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക.
(ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള
വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
14. Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍
റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ് മാറിയെങ്കില്‍ 'Yes' എന്നും
ഇല്ലെങ്കില്‍ 'No' എന്നും സെലക്ട് ചെയ്തു ക്ലിക്ക് ചെയ്യുക.
15. Account Office
Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല
ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍
ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും
കണ്ടുപിടിക്കാം. BIN Number പരിശോദിക്കുന്ന അവസരത്തില്‍ അതിന്‍റെ കൂടെ ഒരു
കോളത്തില്‍ AIN നമ്പരും കാണാം. CLICK HERE FOR AIN NUMBER AND BIN NUMBER
Particulars of Person Responsible for Deduction of Tax
ഇതില്‍ ശമ്പളത്തില്‍ നിന്നും ടാക്സ് കുറയ്ക്കാന്‍ ബാധ്യതപ്പെട്ട (DDO
അല്ലെങ്കില്‍ സ്ഥാപനമേധാവി) ആളിന്‍റെ വിവരങ്ങളാണ് നല്‍കേണ്ടത്.
1. Name - DDO യുടെ പേര് രേഖപ്പെടുത്തുക.
2. Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക്
ചെയ്യുക. അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ് താഴെയുള്ള കള്ളികളിൽ
വന്നിട്ടുണ്ടാകും.
E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number
ചേര്ക്കുക. Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO
യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്.
Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ
ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും
ചേര്‍ക്കുക.
Has regular statement for Form 24Q filed for earlier period - ഇവിടെ
കഴിഞ്ഞ ക്വാർട്ടെറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട്
ചെയ്യുക. ഇല്ലെങ്കിൽ 'No' സെലക്ട് ചെയ്യുക.
Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ
ക്വാർട്ടെറിലെ TDS Statement ന്റെ 15 അക്ക Provisional Receipt Number
ചേർക്കുക.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
(തുടര്‍ന്നു വായിക്കാന്‍ താഴെ 'Read More' ക്ലിക്ക് ചെയ്യുക
Challan sheet പൂരിപ്പിക്കല്‍
ചലാനില്‍
നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്.
മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര ബില്ലുകളിലാണോ ടാക്സ്
കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും.
[No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)]
ഉദാഹരണമായി
2014 ജനുവരി മുതല്‍ മാര്ച് വരെയുള്ള ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ്
ചെയ്തു. അതില്‍ 2 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട് എങ്കില്‍ 2 വരിയും ഒരു
ബില്ലില്‍ മാത്രമേ ടാക്സ് കുറച്ചുള്ളൂ എങ്കില്‍ 1 വരിയും insert ചെയ്യുക.
(ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരി insert ചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി 'Insert Row' ക്ലിക്ക് ചെയ്യുക.അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
Click on the image to enlarge.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
1. Sl No - 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം.
4. TDS - ഇവിടെ ആ ബില്ലില്‍ നിന്നും ആകെ കുറച്ച ടാക്സ് ചേർക്കുക.
5. Surcharge - '0' ചേര്‍ക്കുക.
6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Fee - '0' ചേര്‍ക്കുക.
9. Others- '0' ചേർക്കുക
Click on the image to enlarge
14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24G Receipt No ചേര്‍ക്കുക. (7 അക്കം)
(ബിൻ നമ്പറിന്റെ ആദ്യ7 അക്കങ്ങൾ) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
16. Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം.ഏതുമാസത്തിലാണോ
ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്.. 21-1-2014 നു കാഷ്
ചെയ്ത ബില്ലെങ്കില്‍ 31-1-2014 ആയിരിക്കും.. (RPU വില്‍ തിയ്യതി ചേര്‍ക്കേണ്ടിത്തെല്ലാം രണ്ടു തവണ double click ചെയ്‌താൽ തുറക്കുന്ന കലണ്ടർ ഉപയോഗിക്കാം.)
18. DDO/Transfter voucher/ Challan Serial No. - Enter the DDO Serial Number in the BIN Number here.
19. Mode of deposit through Book Adjustment - Select 'YES' from the dropdown list.
20. Interest to be allocatted, apportioned - "0" ചേർക്കുക.
21. Others - Enter '0' here also.
22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല.
എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ അടുത്ത പേജായ Annexure 1 ല്‍ ക്ലിക്ക് ചെയ്തു പേജ് തുറക്കുക.
Annexure 1 പൂരിപ്പിക്കല്‍
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം.
No of rows to be inserted = Total number of employees from whose
salary tax was deducted during the quarter, in all the bills put
together. Even if employee name repeats in different bills it should be
counted separately for each bill.
ഉദാഹരണമായി 2013-14 ലെ നാലാം ത്രൈമാസത്തില്‍ 2 ബില്ലുകള്‍ കാഷ്
ചെയ്തു. അതില്‍ ഫെബ്രുവരിയില്‍ കാഷ് ചെയ്ത ജനുവരി മാസത്തെ ബില്ലില്‍ 2
പേരുടെയും ശമ്പളത്തില്‍ നിന്നും മാര്‍ച്ചില്‍ കാഷു ചെയ്ത ഫെബ്രുവരി
മാസത്തെ ബില്ലില്‍ നിന്നും 3 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ്
കുറച്ചുവെങ്കില്‍ 5 വരികള്‍ insert ചെയ്യണം.
ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 5
ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up
menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ
2 എന്നും രണ്ടാമത്തെ challan ൽ 3 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 3 എന്നും
ചേർത്ത് "OK" click ചെയ്യുക.
Click on the image to enlarge.
1.
Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും. മേല്‍ കാണിച്ച
ഉദാഹരണത്തില്‍ 2 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2
പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ
ബില്ലില്‍ 3 പേരുടെ ടാക്സ് കുരച്ചതിനാല്‍ തുടര്‍ന്നുള്ള 3 വരികളില്‍ '2'
എന്ന് കാണാം.(കോളം 7 ൽ വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട് ചെയ്യുക.
Click on the image to enlarge
11.
Sr No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും
രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ
ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും മൂന്നാമന് '3' എന്നും നമ്പര്‍
കൊടുക്കുക.
| Challan Sl No |
----- |
------ |
Sr No. |
----- |
| Column 1 |
-- |
-- |
Column 11 |
-- |
| 1 |
-- |
-- |
1 |
-- |
| 1 |
-- |
-- |
2 |
-- |
| 2 |
-- |
-- |
1 |
-- |
| 2 |
-- |
-- |
2 |
-- |
| 2 |
-- |
-- |
3 |
-- |