വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2019

// പ്രധാനാധ്യാപകരുടെ  ശ്രെദ്ധക്ക് //

എസ് .സി  ഇ  ആർ .ടി   ലൈറ്റർ  താഴെ കൊടുക്കുന്നു. 

ആസ്ബസ്റ്റോസ് മേൽക്കൂര.
ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിലേക്കായി ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ഇന്ന് (25-09-2019) വൈകുന്നേരം 4 മണിക്ക് മുമ്പായി  വിവരങ്ങൾ D സെക്ഷനിൽ നൽകേണ്ടതാണ്‌.


അധ്യാപകരുടെ വിവരശേഖരണം 2019 - 20 

                            താഴെ ലിങ്കിൽകൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ  ( എൽ. പി, യു. പി. വിഭാഗം) ഈ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി 26 / 09 / 2019 ( വ്യാഴാഴ്ച ) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ഡി സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്കു ക്രോഡീകരിച്ച റിപ്പോർട്ട് ഉടൻതന്നെ സമർപ്പിക്കേണ്ടതിനാൽ പ്രധാനാദ്ധ്യാപകർ സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.



              അറിയിപ്പ് 
 
    കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ഗണിത ശാസ്ത്ര ക്ലബ് അസോസിയേഷന്റെ   (RDSMCA)ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈ സ്കൂൾ വിഭാഗം ഗണിത അധ്യാപകർക്കായി ഒരു ഏകദിന ഓറിയന്റേഷൻ ക്ലാസ് 28 .09 .2019 ശനിയാഴ്ച കണ്ണൂർ ഡയറ്റിൽ (പാലയാട്)വെച്ച് നടത്തുന്നതാണ്.ജില്ലയിലെ എല്ലാ ഹൈസ്കൂളുകളിൽനിന്നും ഒരു ഗണിതാധ്യാപകൻ /അധ്യാപിക പങ്കെടുക്കേണ്ടതാണ്.സമയം 10 am-4 pm.

ബുധനാഴ്‌ച, സെപ്റ്റംബർ 18, 2019


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് //

ജവഹര്‍ നവോദയ പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 30 ആണ്.എല്ലാ യു.പി. HM ,യു പി അറ്റാച്ച്ട് എച്ച് എസ് HM ശ്രദ്ധിക്കുക.സംശയ നിവാരണത്തിന് പ്രിസിപല്‍ -9416973628,ഓഫീസ്-04902311380 നമ്പറില്‍ ബന്ധപ്പെടുകincipal 
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
Web Site: jnvkannur.gov.in

വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2019

                             

                              അറിയിപ്പ്

   സ്‌പെഷ്യൽ അരി വിതരണം   ചെയ്ത    പ്രധാനാധ്യപകർ 
  ഇന്ന്   തന്നെ   സോഫ്‌റ്റെവെയ റിൽ   എൻട്രി  ചെയ്യേണ്ടതാണ്.
 എല്ലാ  പ്രധാനാധ്യാപകരുംഅതാതു    മാവേലിസ്റ്റോറിൽനിന്നും നാളെ തന്നെ
                              അരി  കൈപ്പറ്റിവിതരണം ചെയ്യണ്ടതാണ് .