വ്യാഴാഴ്‌ച, ജൂൺ 27, 2019

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//

സ്കൂളുകളില്‍ നിന്നും 2018-19 അധ്യയനവര്‍ഷത്തില്‍ കൊഴിഞ്ഞു പോയ കുട്ടികളുടെ പേര്,ക്ലാസ്,അഡ്രസ്‌,സ്കൂളിന്റെ പേര്,ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ എത്രയും പെട്ടന്ന് ഓഫീസില്‍ അറിയിക്കേണ്ടതാണ് .  വിദ്യാഭ്യാസ ഉപഡയറക്ടർ ക്ക്  സമർപ്പിക്കേണ്ട തിനാൽ കാലതാമസം പാടില്ല  .അത്തരം കുട്ടികൾ  ഇല്ലാത്തവർ  ശൂന്യ റിപ്പോർട്ട്  നല്കേണ്ടതാണ് 

//പ്രധാനധ്യപകരുടെ ശ്രദ്ധക്ക് //

OISCA ഇന്റര്‍നാഷണലിന്‍റെ നേതൃത്വത്തില്‍ "ലവ് ഗ്രീന്‍ ക്ലബ്‌" എന്നൊരു ക്ലബ്‌ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ എത്രയും പെട്ടന്ന് ഓഫീസില്‍ ലഭ്യമാക്കെണ്ടതാണ്

ശനിയാഴ്‌ച, ജൂൺ 22, 2019

സൗജന്യ യൂണിഫോം  മൂന്നാം  ഘട്ടം  തുക

2018 -19  വർഷത്തെ സൗജന്യ യൂണിഫോം  മൂന്നാം  ഘട്ടം  തുക-[തുക  ലഭിക്കാൻ ബാക്കിയുള്ള ]
]   സ്കൂൾ പ്രധാനാദ്ധ്യാപകരുടെ  ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയിട്ടുണ്ട്. തുക പിൻവലിച്ചു വിതരണം ചെയ്തതിന്റെ  ധനവിനിയോഗ പത്രവും  അക്വിറ്റൻസും  30 -06 -2019  നു മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് . തുക വിവരങ്ങൾക്കായി  .
2018 -19  അധ്യാപകരുടെ  ആർജ്ജിത  അവധി   കത്ത്  താഴെ കൊടുക്കുന്നു 

വ്യാഴാഴ്‌ച, ജൂൺ 20, 2019

 വളരെ അടിയന്തിരം 
2019 ജൂൺ മുതൽ 2020 march വരെ ആവശ്യമായ അയൺ ഫോളിക് ആസിഡ് ഗുളികളുടെയും,വിര നിവാരണ ഗുളികളുടെയും എണ്ണം യു പി /എച് എസ് 6  ക്ലാസ്സ് മുതൽ 10 ക്‌ളാസ്സുവരെ 25 /06 / 2019  നുമണിക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്. 

ബുധനാഴ്‌ച, ജൂൺ 19, 2019


//പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്//



 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച് വിദ്യാലയങ്ങളില്‍ രചനാമല്‍സരങ്ങള്‍ സംഘടിപ്പിക്കേണ്ടതിന്‍റെ  സര്‍ക്കുലര്‍ ശ്രദ്ധിക്കുക


Circular

അറിയിപ്പ്


സ്കൂള്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന് സമ്മതപത്രം സമര്‍പ്പിച്ചിട്ടുള്ള കുട്ടികളുടെ ക്ലാസ്സ്‌ തിരിച്ചുള്ള ലിസ്റ്റ്(ഉച്ചഭക്ഷണ കമ്മിറ്റി അംഗീകരിച്ചതും  കമ്മിറ്റി ചെയര്‍മാന്‍,കണ്‍വീനര്‍ എന്നിവരുടെ ഒപ്പുകള്‍ രേഖപെടുത്തിയ ലിസ്റ്റ്) ഈ  ഓഫീസിൽജൂൺ 25നു   മുന്നേ സമര്‍പ്പിച് അംഗീകാരം  വാങ്ങേണ്ടതാണ്.രക്ഷകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിചിടുണ്ടെന്നും ആയത്തിന്റെ  അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളതെന്നുമുള്ള പ്രധാനധ്യപകന്‍റെ സാക്ഷ്യപത്രം കൂടി         ലിസ്റ്റിനോടൊപ്പം  സമര്‍പ്പികേണ്ടതാണ്



              ഈ അധ്യാന വർഷം മുതൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂൾതല രജിസ്ട്രേഷൻ ഇമെയിൽ വഴി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഓൺലൈൻ എൻട്രോൾ മെൻറ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ അയക്കുന്നു. 
                                           എന്ന്
                        ബി. അബ്ദുൽസലാം
                              കോഡിനേറ്റർ
എസ് ഈ പി തലശ്ശേരി വിദ്യാഭ്യാസ ജില്ല
                                9746455519


വെള്ളിയാഴ്‌ച, ജൂൺ 14, 2019

ഉ ച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട പ്രൊഫോർമ 1 ,പ്രൊഫോർമ 2 ,ആനുവൽ  ഡാറ്റ ഇവ 2 കോപ്പി വീതം , ഹെൽത്ത് ഡാറ്റ ,MONTHLY DATA ഇവ 1 കോപ്പി വീതം ,എന്നിവ  15/06/2019 ന്  വൈകുന്നേരം 5 മണിയ്ക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
..

//
// പുതിയ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങള്‍- 
മാർഗ്ഗ നിർദ്ദേശങ്ങള്‍

ബുധനാഴ്‌ച, ജൂൺ 12, 2019

6th Working  Day  -    അടിയന്തിര  ശ്രെദ്ധയ്ക്ക് 

ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ   ചെയ്യേണ്ട   കാര്യങ്ങൾ 
1. 2018 -19  അധ്യയന വർഷത്തിൽ   ഉണ്ടായിരുന്ന അർഹരായ എല്ലാ  കുട്ടികളെയും 2019 -20 വർഷത്തേക്ക് സമ്പൂർണയിൽ ക്ലാസ് പ്രൊമോഷൻ / ക്ലാസ് ട്രാൻസ്ഫർ നടത്തിയിട്ടുണ്ടെന്നും എല്ലാവരെയും സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക 
2 .പുതുതായി ചേർന്ന എല്ലാകുട്ടികളെയും സംബന്ധിക്കുന്ന വിവരങ്ങൾ സമ്പൂർണയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു  ഉറപ്പുവരുത്താനും പുതുതായി വന്നുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ  താമസംവിനാ രേഖപെടുത്തുവാനും പ്രത്യേകം ശ്രെദ്ധിക്കുക.
3 .നിലവിലുള്ള കുട്ടികളെ സംബന്ധിക്കുന്ന സമ്പൂർണയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നു ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പു വരുത്തുക 
4 .വിടുതൽ സർട്ടിഫിക്കറ്റ് വിതരണം, നീക്കംചെയ്യൽ, പുതിയ പ്രവേശനം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും സമ്പൂർണയിൽ രേഖപ്പെടുത്തേണ്ടതാണ് 
5 .സ്കൂളിനെ സംബന്ധിക്കുന്ന നിലവിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ കൃത്യമായും രേഖപ്പെടുത്തുക .
6 . മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം, അറബിക്, ഉറുദു, സംസ്‌കൃതം, തുടങ്ങിയവിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം സമ്പൂർണയിൽ രേഖപ്പെടുത്തുമ്പോൾ പ്രധാന അധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണ് 
ആറാം പ്രവർത്തി ദിവസത്തെ വിവരങ്ങൾ സമ്പൂർണയിൽ എന്റർ ചെയ്തതിനുശേഷം പ്രൊഫോര്മ 2 യിൽ synchronize എന്ന ബട്ടൺ അമർത്തിയാൽ മാത്രമേ  വിവരങ്ങൾ അപ്ഡേറ്റ് ആവുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് 
വിവരങ്ങൾ ആറാം പ്രവൃത്തി ദിനത്തിൽ (13 / 06 / 2019) രാവിലെ  11 മണിക്കകം കൺഫേം ചെയ്യേണ്ടതും റിപ്പോർട്ട് ( 3 കോപ്പി ) പ്രധാനാദ്ധ്യാപകർ ഒപ്പും സീലും പതിച്ചു  ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

പ്രധാനാദ്ധ്യാപകർക്കുള്ള  നിർദ്ദേശം

2019-20 വർഷത്തെ തസ്തിക നിർണ്ണയം പൂർണ്ണമായും, ഈ വർഷം സമ്പൂർണ്ണയിൽ  ചേർക്കുന്ന ആറാം പ്രവർത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തെ Online ആയി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കുമെന്ന് ഡി.ജി.ഇ.അധികൃതർ അറിയിച്ചിട്ടുണ്ട്.

ആറാം പ്രവർത്തി ദിവസം വൈകുന്നേരം മൂന്നു മണിയോടെ *സമ്പൂർണ്ണയിൽ* രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ KITE അധികൃതർ ലോക്ക് ചെയ്ത് ഡി.ജി.ഇ.ക്ക് കൈമാറിക്കഴിഞ്ഞാൽ പിന്നീട് ടി വിശദാംശങ്ങളിൽ യാതൊരു തരത്തിലുള്ള തിരുത്തലുകളും സാധ്യമല്ല.

ആയതിനാൽ *അറബിക്, ഉറുദു, സംസ്കൃതം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ്ണയിൽ (പ്രത്യേകിച്ചും എൽ.പി ക്ലാസിലെ അഡീഷണൽ അറബിക് പോലുള്ളത്)* രേഖപ്പെടുത്തുമ്പോൾ പ്രധാനാദ്ധ്യാപകർ അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും, *ടി വിഷയത്തിൽ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ / ശ്രദ്ധക്കുറവുകൾ പോലും തസ്തികകൾ നിർണ്ണയിക്കുന്നതിൽ വലിയ തോതിലുള്ള തെറ്റുകൾ സംഭവിക്കുന്നതിലേക്കും, തസ്തിക നഷ്ടം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്കും കാരണമാകുന്നതാണ്.



ആയതിനാൽ മേൽ വിഷയത്തിന്റെ ഗൗരവം സമ്പൂർണ്ണയിലെ വിശദാംശങ്ങൾ രേഖപ്പെടുത്തുവാൻ സഹായിക്കുന്ന മറ്റു ജീവനക്കാരെയും ബോദ്ധ്യപ്പെടുത്തേണ്ടതും,  Online ആയി Confirm ചെയ്യുന്നതിനു മുൻപ് ടി വിശദാംശങ്ങളുടെ കൃത്യത എല്ലാ പ്രധാനാദ്ധ്യാപകരും നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുമാണ്.
2019 -20  അധ്യയന വർഷം ആറാംപ്രവൃത്തി  ദിനം കുട്ടികളുടെ കണക്കെടുപ്പ് എല്ലാ സ്‌കൂളുകളിലും    ജൂൺ 13 തിയ്യതിയിൽ നടത്തേണ്ടതാണ്ഓരോ സ്‌കൂളും   ആറാംപ്രവൃത്തി  ദിനത്തിൽ 1 മണിക്ക് മുൻപായി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ സമ്പൂർണ്ണ സോഫ്റ്റ് വെയർ മുഖേന  2019 -20  അധ്യയന വർഷത്തെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ  നൽകേണ്ടതാണ്.


വെള്ളിയാഴ്‌ച, ജൂൺ 07, 2019

LSS EXAM - 2019 REVALUATION RESULT PUBLISHED

2019 ഫെബ്രുവരി മാസം നടന്ന എൽ.എസ്.എസ്. പരീക്ഷയുടെ പുനർമൂല്ല്യ നിർണ്ണയ ഫലം www. keralapareekshabhavan. in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
കാലാവസ്ഥക്ക്  അനുയോജ്യമാല്ലാത്ത യൂണിഫോം    ഉപയോഗിക്കുവാൻ വിദ്യാർത്ഥികൾ  നിർബന്ധിതർ  ആകുന്നു  എന്ന  വിഷയത്തിൽ  ബാലാവകാശ  കമ്മീഷൻ  ഉത്തരവ്  പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്‌തുത  ഉത്തരവിന്റെ  അടിസ്ഥാനത്തിൽ  സ്കൂളുകളിൽ യൂണിഫോമിന് തുണിത്തരങ്ങൾ  തിരഞ്ഞെടുക്കുമ്പോൾ  അത്  പൂർണമായും  കേരളത്തിലെ  കാലാവസ്ഥക്ക്           അനുയോജ്യമാകണമെന്ന്               നിർദ്ദേശി ക്കുന്നു     

  ജൂൺ   6 ന്    സ്കൂൾ  തുറക്കുമ്പോൾ  കുടിവെള്ള   ക്ഷാമം   നേരിടുന്ന   സ്കൂളുകളിൽ  ജല  വിതരണം  നടത്തുന്നതിന്   ആവശ്യമായ  നടപടികൾ  സ്വീകരിക്കാൻ  എല്ലാ  പഞ്ചായത്തുകൾക്കും  നിർദ്ദേശം  നൽകിയിട്ടുണ്ട് .ആയതിനാൽ  കുടിവെള്ള   ക്ഷാമം   നേരിടുന്ന  സ്കൂളുകളിലെ  പ്രധാനാധ്യാപകർ  പഞ്ചായത്ത്മായി  ബന്ധപ്പെട്ട്  കുടി വെള്ളം എത്തിക്കുന്നതിനുള്ള   നടപടികൾ സ്വീകരിക്കുകയും  ഉച്ചഭക്ഷണം  മുടക്കം  കൂടാതെ  നടത്തേണ്ടതുമാണ്.  

വ്യാഴാഴ്‌ച, ജൂൺ 06, 2019

 ഉച്ചഭക്ഷണ പദ്ധതി: വളരെ അടിയന്തര ശ്രദ്ധയ്ക്ക് 
2019 -20  വർഷത്തെ നൂൺ  മീൽ പദ്ധതി സംബന്ധിച്ച സർക്കുലർ  ഇതോടൊപ്പം നൽകുന്നു സർക്കുലറിലുള്ള നിർദേശങ്ങൾ എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതും സർക്കുലർ ഇവിടെനിന്നും ഡൌൺലോഡ് ചെയ്തു എന്നതിന്റെ സാക്ഷ്യപത്രം ആഫീസിൽ സമർ പ്പിക്കേണ്ടതാണ്.സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
 ഉച്ച ഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ ഇതോടൊപ്പം കൊടുത്തിട്ടുള്ളമോഡൽ പ്രൊഫോര്മ[ഇരിട്ടി ക്കു പകരംമട്ടന്നൂർ എന്നാക്കുക]   2 കോപ്പി വീതം ആറാം പ്രവർത്തിദിവസം വൈകുന്നേരം 4 മണിക്ക് മുൻപായി എ ഇ ഓ ആഫീസിൽ സമർപ്പിക്കേണ്ടതാണ്പ്രൊഫോര്മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
വിദ്യാരംഗം
2019-20 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ രൂപീകരണവും പ്രവർത്തനങ്ങളും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക. സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്‌. 

ബഹു.മുഖ്യമന്ത്രി സ്കൂള്‍ പ്രവേശന ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശ കാര്‍ഡുകള്‍പ്രധാനാധ്യപകർ  ഇന്ന് തന്നെ ബിആര്‍സിയില്‍ നിന്നും കൈപ്പറ്റിവിദ്യാർത്ഥികൾക്കു വി തരണംചെയ്യേണ്ടതാണ്   .