ശനിയാഴ്‌ച, സെപ്റ്റംബർ 29, 2018
പട്ടിക ജാതി വികസനം ഇ-ഗ്രാന്‍റ് - പദ്ധതി - കുട്ടികളുടെ വിവരങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച തുടര്‍ നിര്‍ദേശങ്ങള്‍ പട്ടിക ജാതി വികസന ഓഫിസില്‍ നിന്നും പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്നതാണ്.
ഇ ഗ്രാന്‍റ്സ് (3.0)
വെള്ളിയാഴ്‌ച, സെപ്റ്റംബർ 14, 2018
എൽ.എസ്.എസ് സ്കോളർഷിപ്പ്
എ2018-19 വർഷത്തെ എൽ.എസ്.എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടി നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂളിൽ നിന്നാണ് റിക്വയർമെന്റ് സമർപ്പിക്കേണ്ടത് എന്ന് അറിയിക്കുന്നു.
എല്ലാ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട ക്ലാസ്സ് ടീച്ചർ മുഖേന അർഹരായ മുഴുവൻ കുട്ടികൾക്കും ആവശ്യമായ തുക സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ച് നിർദ്ദിഷ്ട പ്രൊഫോർമയിൽ 14-9-2018 ന് 2 മണിക്ക് മുമ്പായി ഓഫീസിൽ നല്കേണ്ടതാണ്. അർഹരായ ഒരു കുട്ടി പോലും വിട്ടുപോകാൻ പാടില്ലായെന്ന് ഒരിക്കല്ക്കൂടി ഓർമ്മിപ്പിക്കുന്നു.
സ്വന്തം സ്കൂളിൽ നിന്നും അർഹരായ കുട്ടികൾ ടി.സി വാങ്ങിയിട്ടുണ്ടെങ്കിൽ നിലവിലെ സ്കൂളിൽ നിന്നും റിക്വയർമെന്റ് നല്കിയതായി ഉറപ്പ് വരുത്തേണ്ടതാണ് . ടി സ്കൂളിൽ നിന്നും റിക്വയർമെന്റ് നല്കിയിട്ടില്ലെങ്കിൽ മാത്രമേ സ്കോളർഷിപ്പിന് അർഹത നേടിയ സ്കൂളിൽ നിന്നും റിക്വയർമെന്റ് സമർപ്പിക്കേണ്ടതുള്ളൂ. കൂടാതെ ടി വിവരം ഓഫീസിൽ അറിയിക്കേണ്ടതുമാണ്.
പ്രൊഫോർമ 5 നല്കാത്ത സ്കൂളുകൾ ആയത് 13-9-2018 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നല്കേണ്ടതാണ്. No comments:
ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2018
എൽ.എസ്.എസ് സ്കോളർഷിപ്പ്
2018-19 വർഷത്തിൽ എൽ.എസ്.എസ് സ്കോളർഷിപ്പിനത്തിൽ ആവശ്യമുള്ള തുകയുടെ റിക്വയർമെന്റ് ഇതിനോടകം ഓഫീസിൽ നല്കിയിട്ടുള്ള സ്കൂളുകൾ ഇതോടൊപ്പമുള്ള പ്രൊഫോർമ18-9-2018 വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ നല്കേണ്ടതാണ്.പ്രസ്തുത പ്രൊഫോർമ കൺസോളിഡേറ്റ് ചെയ്ത് 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ഇ-മെയിൽ ചെയ്ത് നല്കേണ്ടതിനാൽ സമയക്രമം കർശനമായി പാലിക്കേണ്ടതാണ്. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ധനശേഖരണം
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11 , 12 തീയതികളിൽ ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സന്ദേശം , പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ എന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
അറിയിപ്പ്
വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന പ്രളയ ദുരിതാശ്വാസ സംഭാവന സമ്പൂർണ്ണ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സോഫ്റ്റ്.വെയർ മുഖേന ശേഖരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
ദുരിതാശ്വാസ പ്രവർത്തനം - വിദ്യാർഥികളിലൂടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച അറിയിപ്പ്
പ്രളയദുരന്തത്തിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോട് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ആയതിന് പ്രകാരം കുട്ടികളുടെ സംഭാവന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെപ്തംബര് 11 (ചൊവ്വാ) ന് ശേഖരിക്കാനാണ് നിർദേശിച്ചിരുന്നത്. കുട്ടികളുടെ ഈ ശേഖരണം സെപ്റ്റംബർ 12 (ബുധൻ) ലേക്ക് കൂടി ദീർഘിപ്പിച്ചു ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവായിട്ടുണ്ട് എന്ന വിവരം എല്ലാ പ്രധാനദ്ധ്യാപകരെയും അറിയിക്കുന്നു.
പ്രസ്‌തുത തുക താഴെ ചേർത്തിരിക്കുന്ന സർക്കുലറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിട്ടുള്ള അക്കൗണ്ട് നമ്പറിൽ മാത്രമേ അടക്കുവാൻ പാടുള്ളൂവെന്നും അറിയിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും 11-9-2018, 12 - 9 - 2018 തീയ്യതികളിൽ ഫണ്ട് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
*********************************************************************************
*********************************************************************************
ബഹു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി സ്ക്കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യാതൊരു കാരണവശാലും വിദ്യാർത്ഥികളെ ഉപയോഗിച്ച് പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്താൻ പാടില്ല എന്ന് കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും മേൽ നിർദ്ദേശം കർശ്ശനമായി പാലിക്കേണ്ടതാണെന്നു അറിയിക്കുന്നു.
*********************************************************************************
ചൊവ്വാഴ്ച, സെപ്റ്റംബർ 04, 2018
23-8-18
20-8-18
- Letter - സ്കൂളുകളിൽ വെള്ളം ഉയർന്നത് മാർക്ക് ചെയ്യുന്നത് സംബന്ധിച്ച്
- Circular - പ്രത്യേക സാഹചര്യങ്ങളിൽ മലയാളത്തിന് പകരം ഇംഗ്ലീഷ് പഠിച്ചു പരീക്ഷ എഴുതുന്നതിനുള്ള അനുമതി
- പത്രകുറിപ്പ് - സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും നഷ്ട്ടപ്പെട്ട കുട്ടികൾക്ക് സഹായം
20-8-18
- Circular - കാലവർഷ കെടുതി - വിവര ശേഖരണവും നിർദേശങ്ങളും
- പത്രക്കുറിപ്പ് - ഓണം സ്പെഷൽ അരി വിതരണം പൂർത്തിയാക്കുന്നത് സംബന്ധിച്ച്
- Circular - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും വിഹിതം നൽകുന്നത് സംബന്ധിച്ച് // Circular - പുതിയ നിർദേശങ്ങൾ
- Circular - MEDISEP തുടർ നിർദേശങ്ങൾ
തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2018
പ്രീമെട്രിക് സ്കോളർഷിപ്പ് 2018-19
2018-19 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള ഓൺലൈൻ അപെക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30-9-2018 ആണ്. പ്രസ്തുത സർക്കുലറിലെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ചുവടെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
1) ഓൺലൈൻ അപേക്ഷയോടൊപ്പം ഒരു രേഖയും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യേണ്ടതില്ല.
2) സ്കോളർഷിപ്പ് തുക കുറഞ്ഞത് 1000/- രൂപയും പരമാവധി 15000/- രൂപയുമാണ്.
3)സീറോ ബാലൻസ് അക്കൗണ്ടിന് 6 മാസത്തെ വാലിഡിറ്റി മാത്രമാണുള്ളത്.ആയത് റിക്വസ്റ്റ് കൊടുത്ത് പുതുക്കേണ്ടതാണ്. കൂടാതെ ബാങ്കിൽ നല്കിയ ഫോൺ നമ്പർ മാറ്റാൻ പാടില്ല.ഒരു കുട്ടിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമേ പാടുള്ളു . പ്രസ്തുത അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്. ജോയിന്റ് അക്കൗണ്ടുകളിൽ കുട്ടികളുടെ പേര് ആദ്യം വരണം.( ആധാർ കാർഡ് ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുക്കുമ്പോൾ ഏറ്റവുമൊടുവിൽ ഏത് ബാങ്കിലാണോ അക്കൗണ്ട് എടുത്തത് , ആ അക്കൗണ്ട് മാത്രമേ ലൈവായിട്ടുണ്ടാകൂ. മറ്റ് അക്കൗണ്ടുകൾ ഫ്രീസായിട്ടുണ്ടാകും.ആയതിനാൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ചതിനുശേഷം മറ്റൊരു ബാങ്കിൽ ആധാർ കാർഡുപയോഗിച്ച് അക്കൗണ്ട് എടുത്താൽ സ്കോളർഷിപ്പിന് നല്കിയ അക്കൗണ്ട് ഫ്രീസാകുമെന്നാണ് ഡി.പി.ഐ യിൽ നിന്നും ലഭിച്ച വിവരം)
4) നിശ്ചിത വരുമാനപരിധിയില്പ്പെടാത്തതിനാൽ സർക്കാർ ജീവനക്കാരുടെ മക്കൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയില്ല.
5) ഇതുവരെ National Scholarship Portalൽ രജിസ്റ്റർ ചെയ്യാത്ത സ്കുളുകൾ ആയത് അടിയന്തിരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ സമയത്ത് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ചോദിക്കുമ്പോൾ “The school is registered as per KER under Govt of Kerala" എന്ന് ടൈപ്പ് ചെയ്ത് ഒപ്പും സീലും വെച്ച് സ്കാൻ ചെയ്ത് അയക്കണം(20kb യിൽ താഴെ)
6)അപേക്ഷയോടൊപ്പം നല്കുന്ന മൊബൈൽ നമ്പറിലേക്ക് സ്കോളർഷിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ വിവിധ ഘട്ടങ്ങളിലായി നല്കുന്നതിനാൽ കുട്ടിയുടെ(രക്ഷിതാവിന്റെ) മൊബൈൽ നമ്പർ മാത്രം നല്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)