ചൊവ്വാഴ്ച, ജനുവരി 30, 2018

ന്യൂമാറ്റ്സ് കണ്ണൂർ ജില്ലാതല  പരീക്ഷ 


        ന്യൂമാറ്റ്സ് കണ്ണൂർ ജില്ലാതല  പരീക്ഷ (ഹർത്താലായതിനാൽ മാറ്റിവെച്ചത് ) 03 - 02 - 2018 (ശനി) നു നടത്തപ്പെടുന്നതാണ്. മുൻപ് നൽകിയ അതേ അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. പരീക്ഷ സെന്റററിനും മാറ്റമൊന്നുമില്ല എന്ന് അറിയിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് പ്രധാനാദ്ധ്യാപകർ ഇതു സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതാണ്.

 വളരെ അടിയന്തിരം 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 
താങ്കളുടെ വിദ്യാലയത്തിലെ പാചക തൊഴിലാളി യുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ 30 -01 -2018ന്  5  മണിക്ക് മുന്നേ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
 മേൽ ഓഫിസിൽ ഇന്ന് തന്നെ വിവരം സമർപ്പിക്കേണ്ടതിനാൽ സമയ പരിധി കർശനമായും പാലിക്കേണ്ടതാണ് ഫോറം ഇവിടെ ക്ലിക് ചെയ്ത ഡൌൺ ലോഡ് ചെയ്യാം 

വ്യാഴാഴ്‌ച, ജനുവരി 25, 2018

ഉപജില്ലയിലെ പ്രൊബേഷന്‍ ഡിക്ലറേഷനുവേണ്ടി ഉള്ള ഐ.സി.ടി പരിശീലനം ആവശ്യമുള്ള പ്രൈമറി അധ്യാപകരുടെ വിവരങ്ങള്‍  27-01-2018  ഉച്ചക്ക് 12 മണിക്കുള്ളില്‍ ഈ ഓഫീസിലേക്ക് ഇ മെയില്‍  വഴി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.രണ്ട് ദിവസത്തെ  പരിശീലനം ലഭിച്ച ലോവര്‍ പ്രൈമറി അധ്യാപകര്‍ക്ക് 4 ദിവസത്തെ പരിശീലനവും, നാല് ദിവസത്തെ പരിശീലനം ലഭിച്ച അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്ക് 2 ദിവസത്തെ പരിശീലനവുമാണ് നല്‍കുക.ഐ.ടി @ സ്ക്കൂളിന്റെ രണ്ട്/നാല് ദിവസത്തെ പരിശീലനം ലഭിച്ച അധ്യാപകരെ മാത്രമേ പരിശീലനത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ.അതുകൊണ്ട് മേല്‍ പറഞ്ഞ രീതിയില്‍ പരിശീലനം ലഭിച്ച അധ്യാപകരുടെ വിവരങ്ങള്‍ മാത്രമേ അയക്കേണ്ടതുള്ളൂ.

ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന RIESI സംസ്ഥാനത്തെ എൽ. പി. / യു. പി. വിഭാഗത്തിലെ അധ്യാപകർക്കായി ഒരു വർഷം നീളുന്ന ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സ് ( വിദൂര വിദ്യാഭ്യാസം) സംഘടിപ്പിക്കുന്നു. 2018 ജൂൺ മാസം മുതൽ ആരംഭിക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുന്ന അധ്യാപകർ പരീക്ഷ ഫീസ് അടക്കം 2500 /- രൂപാ അടക്കേണ്ടതാണ്. പ്രസ്തുത കോഴ്സിൽ ചേരുവാൻ താല്പര്യമുള്ള എൽ. പി. / യു. പി. വിഭാഗം അധ്യാപകരുടെ പേരുവിവരങ്ങൾ 25 / 01/ 2018 നു 5 pm നകം  സമർപ്പിക്കേണ്ടതാണ്.

സുപ്രധാന അറിയിപ്പ്. 
ജനുവരി 25 - സമ്മതിദായകരുടെ ദേശീയ ദിനം - പ്രതിജ്ഞ 


ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായത് 1950 ജനുവരി 25 നാണ്. പ്രസ്തുത ദിനം എല്ലാ വർഷവും രാജ്യമെമ്പാടും സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിച്ചു വരുന്നു. സമ്മതിദായകരുടെ ദേശീയ ദിനത്തോടനുബന്ധിച്ചു ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും, സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രസ്തുതദിനത്തിൽ വിദ്യാലയങ്ങളിൽ സംവാദം, പ്രസംഗം, മോക് പോൽ, ചിത്രരചന, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുവാനും താഴെ ചേർത്ത പ്രതിജ്ഞ ചൊല്ലുവാനും നിര്ദേശിച്ചിട്ടുള്ളതിനാൽ എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയങ്ങളിൽ മേൽ നിർദേശാനുസരണം പ്രവർത്തിക്കേണ്ടതാണെന്നു അറിയിക്കുന്നു. 


സമ്മതിദായകരുടെ പ്രതിജ്ഞ.


         ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ഞങ്ങൾ, രാജ്യത്തിൻറെ ജനാധിപത്യ പാരമ്പര്യവും, സ്വാതന്ത്യവും നീതിയുക്തവും സമാധാനപരമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകൾക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങൾക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.

ജനുവരി 26 - റിപ്പബ്ലിക് ദിനാഘോഷം - നിർദ്ദേശങ്ങൾ  


            പൊതുവിദ്യാഭ്യാസ വകുപ്പിലെ എല്ലാ  സ്കൂളുകളിലും 2018 ജനുവരി 26 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കേണ്ടതാണെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നു. ജനുവരി 26, രാവിലെ 8 : 30 മണിക്കോ അതിനുശേഷമോ സ്കൂൾ പ്രഥമ അദ്ധ്യാപകൻ ദേശീയ പതാക ഉയർത്തേണ്ടതും തുടർന്ന് ദേശീയഗാനം ആലപിക്കേണ്ടതുമാണ്. ദേശഭക്തി ഗാനാലാപനം, ഓഫീസ്  മേധാവിയുടെ പ്രഭാഷണം എന്നിവയും ആഘോഷപരിപാടിയിൽ ഉൾപ്പെടുത്തേണ്ടതാണ്.

ബുധനാഴ്‌ച, ജനുവരി 24, 2018

NATIONAL VOTERS DAY PLEDGE

FOR PLEDGE  Click Here
16-1-18
15-1-18
10-1-18
9-1-18

ബുധനാഴ്‌ച, ജനുവരി 17, 2018

ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ എസ് .എൽ .ഐ ,ജി .ഐ .എസ്  മുൻകാല പ്രീമിയം/  വരിസംഖ്യ അടവ് വിശ്വാസ് സോഫ്റ്റ് വെയറിൽ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള എയ്ഡഡ് സ്‌കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയഷൻറെ ആവശ്യപ്രകാരം തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മുഴുവൻ അനധ്യാപകർക്കുമായി തലശ്ശേരി ബി .ഇ.എം.പി.സ്‌കൂളിൽ വെച്ച്   19 .01 .2018 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പരിശീലന പരിപാടി നടത്തുന്നു.പ്രസ്തുത വിവരം എല്ലാ സ്‌കൂളുകളെയും അറിയിക്കുന്നു

 അറിയിപ്പ്

നുമാറ്റ്സ് സംസ്ഥാന തല അഭിരുചി പരീക്ഷ 20/1/2018 ന് ഗവ. ബ്രണ്ണന്‍ മോഡല്‍ HSS, തലശ്ശേരി യില്‍വെച്ചു നടക്കുന്ന വിവരം മുന്‍പേ അറിയിച്ചിരുന്നല്ലോ
ഈ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഓഫിസില്‍ ലഭ്യമായിട്ടുണ്ട് ഉപജില്ലാ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഹാള്‍ടിക്കറ്റ് ഓഫിസില്‍ വന്നു എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതാണ്. ഹാള്‍ടിക്കറ്റ് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തെണ്ടതാണ്.

ചൊവ്വാഴ്ച, ജനുവരി 16, 2018

ഗവ .പ്രൈമറി അദ്ധ്യാപകരുടെ പ്രധാനാധ്യാപക സ്ഥാനക്കയറ്റം  
2018-19 അദ്ധ്യയന വർഷം ഗവ . പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അദ്ധ്യാപകരുടെ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള സർക്കുലർ ചുവടെ കൊടുക്കുന്നു . ചുവടെ കൊടുത്ത അപേക്ഷയുടെ 2 പകർപ്പും ,സേവന പുസ്തകവും ,അനുബന്ധ രേഖകളും 20 .01 .2018 നകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമപ്പിക്കേണ്ടതാണ് .
അറിയിപ്പ് 


2018-2019   അധ്യയന  വർഷം  മുതൽ  1  മുതൽ  10  വരെ  പഠിക്കുന്ന  പട്ടികവർഗ്ഗ  വിദ്യാർത്ഥികളുടെ  വിദ്യാഭ്യാസ  അനുകൂല്യങ്ങൾ  നേരിട്ട്  വിദ്യാർത്ഥികളുടെ  അക്കൗണ്ടിൽ  ക്രെഡിറ്റ്   ചെയ്യേണ്ടതാണ്  എന്ന  നിർദ്ദേശമുണ്ട് . അതിനാൽ  എല്ലാ  പ്രധാനാധ്യാപകരും  പട്ടികവർഗ്ഗ  വിദ്യാർത്ഥികൾക്ക്    ബാങ്ക്   അക്കൗണ്ട്  എടുക്കാനുള്ള  നിർദ്ദേശം  നൽകി  അക്കൗണ്ട്  വിവരങ്ങൾ  താഴെ  കൊടുക്കുന്ന  പ്രൊഫോർമയിൽ  പൂരിപ്പിച്ചു     അടിയന്തിരമായി  നൽകേണ്ടതാണ് 

SI NO
NAMECASTE OF STUDENT
ADHAAR NO.
CASTE
CLASS
ACCOUNT NO
IFSC CODE
BRANCH OF BANK


















ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ നടത്തുന്ന സ്കൂളുകളുടെ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്‌ 

2017-18 വര്‍ഷം ഇംഗ്ലീഷ് ഭാഷ മീഡിയമായി (പൂര്‍ണമായും സമാന്തരമായും ) അധ്യയനം നടത്തുന്ന സ്കൂളുകള്‍, അധ്യാപകര്‍, കുട്ടികള്‍ എന്നിവയുടെ വിവരങ്ങള്‍ ലിങ്കില്‍ കൊടുത്തിരിക്കുന്ന പ്രോഫോര്‍മയില്‍ 18.01.2018 നകം ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.

പ്രോഫോര്‍മ 1


പ്രോഫോര്‍മ 2


പ്രോഫോര്‍മ 3

വ്യാഴാഴ്‌ച, ജനുവരി 11, 2018

 ഓൺലൈനായി സമർപ്പിച്ച എൽ.എസ്.എസ്./ യു.എസ്.എസ്. സ്കോളർഷിപ് അപേക്ഷകളുടെ പ്രിന്റ് ഔട്ട് പ്രധാനാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ചൊവ്വാഴ്ച, ജനുവരി 09, 2018

ന്യൂമാത്‍സ് പരീക്ഷക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുളള കുട്ടികള്‍ക്ക് 14 .01 .2018 ഞായറാഴ്ച 10-to 4pm കണ്ണൂര്‍ പാലയാട് ഡയറ്റില്‍ വെച്ച് ഒരു പരിശീലന ക്ലാസ്സ് , MODEL EXAM ഇവ ഉണ്ടാകും-കുട്ടികളോടൊപ്പം ടീച്ചര്‍ക്കും പങ്കെടുക്കാം.

 2017 - 18 അക്കാദമിക വർഷത്തെ ന്യൂമാറ്റ്സ് സംസ്ഥാനതല അഭിരുചി പരീക്ഷ 2018 ജനുവരി 20 ശനിയാഴ്ച തലശ്ശേരി ബ്രണ്ണൻ മോഡൽ എച്.എസ്.എസിൽ വെച്ച് നടത്തപ്പെടുന്നതാണ്. പ്രധാനാദ്ധ്യാപകർ ന്യൂമാറ്റ്സ് സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ  വിദ്യാർഥികളെ പ്രസ്തുത വിവരം അറിയിക്കേണ്ടതാണ്. പരീക്ഷ സമയം രാവിലെ 10.30 മുതൽ 11.30 വരെയാണ്.

ന്യൂമാറ്റ്സ്   - മാതൃക പരീക്ഷ 


        ന്യൂമാറ്റ്സ് പരീക്ഷയിൽ ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഗണിത ക്ലാസും മാതൃക പരീക്ഷയും 2018 ജനുവരി 14 ന് ഞായറാഴ്ച രാവിലെ 9.30 ന് പാലയാട് ഡയറ്റിൽ വെച്ച്  നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. പ്രധാനാദ്ധ്യാപകർ ഈ വിവരം ഉപജില്ലാ തലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട  വിദ്യാർഥികളെ അറിയിക്കേണ്ടതാണ്. അന്നേദിവസം കൃത്യസമയത്തു തന്നെ തലശ്ശേരി പാലയാട് ഡയറ്റിൽ എത്തിച്ചേരാൻ നിർദേശം നൽകേണ്ടതാണ്. 

  Condact No.  9446678553

തിങ്കളാഴ്‌ച, ജനുവരി 08, 2018


പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
3, 5 ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ശ്രദ്ധ പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിലേക്കായി പാദവാർഷിക പരീക്ഷയുടേയും അർദ്ധവാർഷിക പരീക്ഷയുടേയും ഗ്രേഡുകളുടെ എണ്ണം  ഫോർമാറ്റിൽ തയ്യാറാക്കുന്നതിനായി    ഫോർമാറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

വെള്ളിയാഴ്‌ച, ജനുവരി 05, 2018

അറിയിപ്പ്

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്‍റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്‍റെ ജില്ലാ തല മത്സരങ്ങള്‍ ജനുവരി 16 (ചൊവ്വ) രാവിലെ 09.30 ന് കണ്ണൂര്‍ സയന്‍സ് പാര്‍കില്‍ വെച്ച് നടക്കുന്നു.


വിശദ വിവരങ്ങള്‍ക്കായി ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.ലിങ്ക്-1



ലിങ്ക്-2


വ്യാഴാഴ്‌ച, ജനുവരി 04, 2018

എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ്പ്  2017 - 18 


              എൽ.എസ്സ്.എസ്സ്./യു.എസ്സ്.എസ്സ്. സ്കോളർഷിപ്പ്      2017-18   ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ലോഗിൻ  ചെയ്യുമ്പോൾ യൂസർ ഐഡി  ആയി നൽകേണ്ടത് S ഉം തുടർന്ന് അതാതു സ്കൂളിന്റെ സ്കൂൾ കോഡ് നമ്പറുമാണ്. ( Eg:  S14850 ). ഇതു തന്നെയാണ് പാസ്സ്‌വേർഡായി നൽകേണ്ടതും. ആദ്യമായി ലോഗിൻ ചെയ്തതിനു ശേഷം പാസ്സ്‌വേർഡ് reset ചെയ്യേണ്ടതാണ്. 

മുൻ വർഷങ്ങളിലെ പോലെ മാർഗ നിർദ്ദേശ്ശങ്ങൾ കർശ്ശനമായി പാലിച്ച്  10-01-2018 നകം അർഹരായ എൽ. എസ്സ്. എസ്സ്./യു.എസ്സ്.എസ്സ്. സ്കോളർഷിപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മുകളിൽ കൊടുത്തിരിക്കുന്ന സമയപരിധി കർശനമായി പാലിച്ചിരിക്കേണ്ടതാണ്. നിശ്ചിത സമയപരിധിയ്ക്കു ശേഷം യാതൊരു കാരണവശാലും എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ്പ്  അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുവാൻ സാധിക്കുകയില്ലെന്ന് ഓർമപ്പെടുത്തുന്നു. 

എൽ. എസ്സ്. എസ്സ്. / യു. എസ്സ്. എസ്സ്. സ്കോളർഷിപ്പ്  അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ  ഓഫീസിൽ അറിയിക്കേണ്ടതാണ്.

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസ
​ന്റ്റെ​
ഷൻ
​​
UP​
, HS വിഭാ​ഗം ​
മത്സര
​ങ്ങൾ ​
05
​-​
01
​-​
18 വെള്ളിയാഴ്ച  രാവിലെ 10 മണിക്ക് കണ്ണൂർ 
GVHSS
​(മുൻസിപ്പൽ സ്കൂൾ)ൽ വെച്ച് നടക്കുന്നതാണ്.ഉപജില്ലാതല
ത്തിൽ 1,2 സ്ഥാന

ങ്ങൾ നേടിയ വിദ്യാർത്ഥികളെ  പങ്കെടുപ്പിക്കേണ്ടതാണ് .
          

വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
            കണ്ണൂര്‍
കണ്ണൂര്‍- 670002
ഫോണ്‍ : 04972-705149

തിങ്കളാഴ്‌ച, ജനുവരി 01, 2018

LSS-USS പരീക്ഷ 2018 ഫെബ്രുവരി 3 നു നടക്കുന്നതാണ്.

പരീക്ഷാ വിജ്ഞാപനം നിര്‍ദേശങ്ങള്‍ എന്നിവ കാണാന്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യു .പി സ്‌കൂളുകളിലെ പി .ഡി .അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച സർക്കാർ ഉത്തരവ് ചുവടെ കൊടുക്കുന്നു .ടി .ഉത്തരവിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് സ്‌കൂളുകളിലെ  പി .ഡി .അക്കൗണ്ടിൽ അവശേഷിക്കുന്ന തുക ഉടൻ തന്നെ വിനിയോഗിക്കേണ്ടതാണ് .