തിങ്കളാഴ്‌ച, ജൂലൈ 24, 2017

വളരെ അടിയന്തിരം
     മുസ്ലിം/ നാടാർ/ആംഗ്ലോ ഇന്ത്യൻ /മറ്റു പിന്നോക്ക ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / എൽ .എസ് .എസ് സ്‌കോളർഷിപ്പ് 2017-18 ന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് പ്രഥമാധ്യാപകൻറെ ശുപാർശ സഹിതം 29.07.2017 നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

            25000 രൂപക്ക് താഴെ വാർഷിക വരുമാനമുള്ള 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ് .പ്രീ -മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം/നാടാർ സ്‌കോളർഷിപ്പ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.യു.പി.വിഭാഗത്തിന് സ്‌കോളർഷിപ്പ് തുക 125 രൂപയും എച്ച്.എസ് .വിഭാഗത്തിന്  150 /- രൂപയുമാണ് .
    നിലവിൽ  5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന  LSS സ്‌കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റും സമർപ്പിക്കേണ്ടതാണ്‌ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ