തിങ്കളാഴ്‌ച, ജൂലൈ 31, 2017

സമ്പാദ്യപദ്ധതി സംബന്ധിച്ച നിർദേശം ഇതോടൊപ്പം കൊടുക്കുന്നു ടി നിർദേശം എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ്.സ്‌കൂളുകളിലെ നിലവിലുള്ള സഞ്ചയിക അക്കൗണ്ട് പോസ്റ്റ് ഓഫിസിൽനിന്നും റദ്ദാക്കി ടി തുക ട്രഷറി സ്റ്റുഡന്റസ് സേവിങ്സ് സ്‌കീം അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ് .നിർദേശം


തിങ്കളാഴ്‌ച, ജൂലൈ 24, 2017

8-7-16

7-7-17
6-7-17
വളരെ അടിയന്തിരം
     മുസ്ലിം/ നാടാർ/ആംഗ്ലോ ഇന്ത്യൻ /മറ്റു പിന്നോക്ക ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / എൽ .എസ് .എസ് സ്‌കോളർഷിപ്പ് 2017-18 ന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് പ്രഥമാധ്യാപകൻറെ ശുപാർശ സഹിതം 29.07.2017 നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

            25000 രൂപക്ക് താഴെ വാർഷിക വരുമാനമുള്ള 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ് .പ്രീ -മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം/നാടാർ സ്‌കോളർഷിപ്പ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.യു.പി.വിഭാഗത്തിന് സ്‌കോളർഷിപ്പ് തുക 125 രൂപയും എച്ച്.എസ് .വിഭാഗത്തിന്  150 /- രൂപയുമാണ് .
    നിലവിൽ  5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന  LSS സ്‌കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റും സമർപ്പിക്കേണ്ടതാണ്‌ .
ഡെങ്കി പനിയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ എടുക്കേണ്ടുന്ന പ്രതിജ്ഞ ഇതോടൊപ്പം കൊടുക്കുന്നു പ്രധാനാധ്യാപകർ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതാണ് പ്രതിജ്ഞക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

തിങ്കളാഴ്‌ച, ജൂലൈ 17, 2017

ഹൈസ്‌കൂൾ  വിദ്യാർത്ഥികൾക്കായി സംസ്ഥാന ആർക്കൈവ് വകുപ്പ് ചരിത്ര ക്വിസ്സ്- സർക്കുലറിനായി

CLICK HERE
 പ്രധാനാദ്ധ്യാപകരുടെ അറിവിലേക്കായി 

ബാലാവകാശ സംരക്ഷണ കമ്മീഷൻ -ഉത്തരവിനായി

 CIRCULAR CLICK HERE


20.07.2017 ന് വ്യാഴാഴ്ച്ച 10 മണിക്ക് ജി.യു.പി.സ്‌കൂൾ മട്ടന്നൂരിൽ വെച്ച് നടക്കുന്ന അറബിക് അക്കാദമിക് കോംപ്ലക്സ് യോഗത്തിൽ ഈ ഉപജില്ലയിലെ എല്ലാ പ്രൈമറി ,ഹൈസ്‌കൂൾ അറബിക് അധ്യാപകരെ  പങ്കെടുപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്‌ച, ജൂലൈ 14, 2017

വളരെ അടിയന്തിരം

കലാരംഗങ്ങളിൽ  ശോഭിക്കുന്നതും  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2016 -17 വർഷത്തേക്ക്  ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . 2016 -17  വർ ഷം സ്‌കൂൾ കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ പങ്കെടുത്തു ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയതും(ഇനങ്ങൾ -കഥകളി,ഓട്ടൻതുള്ളൽ,ഭരതനാട്യം,കുച്ചിപ്പുടി,മോഹിനിയാട്ടം,നാടോടി നൃത്തം) വാർഷിക വരുമാനം 75000  രൂപയിൽ താഴെയുള്ളതുമായ വിദ്യാർത്ഥികൾക്ക്  ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണു  അപേക്ഷ 15.07.2017 നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്  കലോത്സവ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാഫോറംഇവിടെ  ക്ലിക്ക് ചെയ്യുക
സ്മാർട്ട് എനർജി പ്രോഗ്രാം (Hs Up വിഭാഗം)സ്‌കൂൾ കോഓർഡിനേറ്റർമാർക്കായി ജൂലൈ 11 ന്   നടത്താനിരുന്ന ഏകദിന പരിശീലനം ജൂലൈ 15 ലേക്ക് മാറ്റിയതായി അറിയിക്കുന്നു  

    സ്ഥലം തലശ്ശേരി സൗത്ത് ബി ആ ർ സി (chirakkara)
രെജിസ്‌ട്രേഷൻ രാവിലെ 9 .30
വളരെ അടിയന്തിരം 

 സ്കൂൾ കുട്ടികൾക്കായുള്ള നേത്ര പരിശോധനയും കണ്ണട  നൽകലും സംബന്ധിച്ച നിർദേശങ്ങൾക്കായി ഇവിടെ  ക്ലിക്ക് ചെയ്യുക
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക് 

2017 -18 വർഷത്തെ സ്‌കൂൾതലം മുതൽ റവന്യു ജില്ലാ തലം വരെയുള്ള കായിക പ്രവർത്തനങ്ങളുമായി ബന്ധപെട്ട് കായികാധ്യാപകർക്കുള്ള ഒരു ശിൽപ്പശാല 2017 ജൂലൈ 17 ന് ഉച്ചക്ക് ശേഷം 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് സംഘടിപ്പിക്കുന്നു.
          ഉപജില്ലയിലെ യു. പി ,ഹൈസ്‌കൂളുകളിലെ  കായികാധ്യാപകർ, സർവശിക്ഷാ അഭിയാൻ മുഖേന കരാറടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന കായികാധ്യാപകർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

ബുധനാഴ്‌ച, ജൂലൈ 05, 2017


 അറിയിപ്പ് 
 സ്മാർട്ട് എനർജി പ്രോഗ്രാം അദ്ധ്യാപക പരിശീലനം 

CLICK HERE


 പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക് 

 Attention Inspire-Extension of Date for submitting nominations

 Click Here

ശനിയാഴ്‌ച, ജൂലൈ 01, 2017


സ്‌കൂൾ കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷുറൻസ്  പദ്ധതി -ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കുലറിനായി 

 Click Here