ഞായറാഴ്‌ച, ഫെബ്രുവരി 28, 2016

    കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്
സംസ്ഥാനത്തെ ആറ് വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ആറു വയസ്സുവരെ പ്രായമുളള കുട്ടികളെ രക്ഷകര്‍ത്താക്കള്‍ അടുത്തുളള അക്ഷയകേന്ദ്രത്തിലോ അങ്കണവാടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടോ മാര്‍ച്ച് 31 ന് മുമ്പ് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന് അക്ഷയകേന്ദ്രത്തിനോ മറ്റ് ഏജന്‍സികള്‍ക്കോ ഫീസ് നല്‍കേണ്ടതില്ല. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അങ്കണവാടി കേന്ദ്രങ്ങളുമായി ബന്ധപ്പെടാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ