സ്ഥലം മാറ്റത്തിനുള്ള ഓപ്ഷന്‍
നല്‍കാനുള്ള അവസാന തീയതി 27/09/2014
കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ക്കൂളുകളില്‍ അദ്ധ്യാപക തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ 22/9/2014 നു ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. 1:30 / 1:35 നിലനില്‍ക്കുന്നതോ/ പുറത്തു പോകേണ്ടതോ ആയ അദ്ധ്യാപകര്‍ പ്രസ്തുത ഒഴിവിലേക്ക് അവരവരുടെ ഓപ്ഷന്‍ 27/09/2014 നോ അതിനു മുമ്പോ കണ്ണൂര്‍ ഡി ഡി ഇ ഓഫീസില്‍ സമര്‍പ്പിക്കണം. ഓപ്ഷന്‍ ലഭിക്കാത്തപക്ഷം ലഭ്യമായ ഒഴിവുകളിലേക്ക് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്ന് കണ്ണൂര്‍ ഡി ഡി ഇ അറിയിച്ചു.
ജില്ലയിലെ ഗവ. വിദ്യാലയങ്ങളില്‍ ഇപ്പോള്‍ 1:45 പ്രകാരം നിലവിലിരിക്കുന്ന യതാര്‍ത്ഥ ഒഴിവുകളാണ് പ്രസിദ്ധീകരിച്ചത്. ഈ ഒഴിവുകളിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഓപ്ഷന്‍ നല്‍കേണ്ടത്.
1:30/ 1:35 അനുപാതത്തില്‍ നില നിര്‍ത്തിയിട്ടുള്ളതും അല്ലാത്തതുമായ അധികമുള്ള അദ്ധ്യാപകരെയാണ് നിലവിലുള്ള ഒഴിവുകളില്‍ പുന:ക്രമീകരണം നടത്തുക. എല്‍.പി/യു.പി/പിഡി ടീച്ചര്‍ മൊത്തം ഒറ്റ കാറ്റഗറിയായിട്ടാണ് സീനിയോറിറ്റിക്ക് പരിഗണിക്കുന്നത്.
സ്ക്കൂളില്‍ പ്രഥമ അദ്ധ്യാപകര്‍ ഒരു സ്റ്റാഫ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത് സ്റ്റാഫ് ഫിക്സേഷന്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് അദ്ധ്യാപകരെ ബോധ്യപ്പെടുത്തണം