ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
LIST പ്രസിദ്ധീകരിച്ചു
|
|
നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള
ഗുണഭോക്താക്കളുടെ ലിസ്റും വിതരണം സംബന്ധിച്ച് പ്രധാനാധ്യപകര്‍ക്കുള്ള
നിര്‍ദേശങ്ങളും (www.scholarship.itschool.gov.in/prematric_obc)
സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്കോളര്‍ഷിപ്പ്
തുക സ്കൂളുകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.
അക്കൌണ്ടില്‍ തുക ലഭ്യമായാലുടന്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച
തുക പ്രധാനാധ്യാപകര്‍ വിതരണം ചെയ്യേണ്ടതാണെന്ന് പിന്നാക്ക വിഭാഗ വികസന
വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
|
ചൊവ്വാഴ്ച, മാർച്ച് 26, 2013
ചൊവ്വാഴ്ച, മാർച്ച് 19, 2013
Anticipatory Income Statement
ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക
ശനിയാഴ്‌ച, മാർച്ച് 16, 2013
അവധിക്കാല ശാസ്ത്ര
പ്രവൃത്തിപരിചയ ക്ളാസുകള്‍
|
|
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ഏപ്രില്‍-മെയ് മാസങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല
ശാസ്ത്രക്ളാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും
ശാസ്ത്രസംസ്കാരവും വളര്‍ത്തിയെടുക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.
അടിസ്ഥാന ശാസ്ത്ര ശാഖകളിലെ അധ്യയനം കൂടാതെ നാനോ ടെക്നോളജി, ബയോടെക്നോളജി,
റോബോട്ടിക്സ് തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ പരിചയപ്പെടുത്തും.
വിദഗ്ദ്ധരായ അധ്യാപകരുടെ ക്ളാസുകള്‍ക്കു പുറമേ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള
അവസരവും കുട്ടികള്‍ക്ക് ലഭ്യമായിരിക്കും. ശാസ്ത്രവായന വര്‍ദ്ധിപ്പിക്കുക
എന്ന ഉദ്ദേശ്യത്തോടുകൂടി ശാസ്ത്രവായനാ ക്ളബുകളുടെ രൂപീകരണമാണ് ഇത്തവണത്തെ
പഠനത്തിന്റെ മറ്റൊരു സവിശേഷത. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, ഗണിതം,
അസ്ട്രോണമി, ബഹിരാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ഈ ക്ളാസിന്റെ
ഭാഗമായിരിക്കും. ഫീസ് 1500 രൂപ. ജൂനിയര്‍ ബാച്ച് - നാല്, അഞ്ച്, ആറ്
സ്റാന്‍ഡേര്‍ഡ് പൂര്‍ത്തീകരിച്ചവര്‍. സീനിയര്‍ ബാച്ച് - ഏഴ്, എട്ട്,
ഒന്‍പത് സ്റാന്‍ഡേര്‍ഡ് പൂര്‍ത്തീകരിച്ചവര്‍. ആദ്യ ബാച്ച് ഏപ്രില്‍
ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. പ്രവേശനം:
സ്ക്രീനിങ് ടെസ്റ് മുഖാന്തരം. മാര്‍ച്ച് 24 ഉച്ചയ്ക്ക് രണ്ട് മണി മുതല്‍
നാല് മണിവരെയാണ് സ്ക്രീനിങ് ടെസ്റ്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്രീനിങ് ടെസ്റിനായി മാര്‍ച്ച് 18 മുതല്‍ 22 വരെ ശാസ്ത്ര സാങ്കേതിക
മ്യൂസിയം റിസപ്ഷനില്‍ ഓഫീസ് സമയത്ത് സൌജന്യമായി പേര് രജിസ്റര്‍ ചെയ്യാം.
രജിസ്റര്‍ ചെയ്യാനായി കുട്ടികളുടെ സ്കൂള്‍ ഐ.ഡി.കാര്‍ഡും പാസ്പോര്‍ട്ട്
സൈസ് ഫോട്ടോയും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2306024,
2306025
|
വെള്ളിയാഴ്‌ച, മാർച്ച് 15, 2013
സ്റേറ്റ് എലിജിബിലിറ്റി ടെസ്റ് ജൂണ്‍ ആറിന്
|
|
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് കേരള
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ
പരീക്ഷയായ സെറ്റ് ്്(സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) ജൂണ്‍ 16 ന് നടത്തും.
50 ശതമാനം മാര്‍ക്കില്‍ കുറയാത്ത രണ്ടാം ക്ളാസ് ബീരുദാനന്തര ബിരുദവും,
ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. എല്‍.റ്റി.റ്റി.സിയോ ഡി.എച്ച്.റ്റിയോ
അല്ലാതെയുള്ള ട്രെയിനിങ് യോഗ്യതകള്‍ ബി.എഡ്ന് തുല്യമായി പരിഗണിക്കില്ല.
എസ്.സി./എസ്.റ്റി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന്
അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാല്‍ രണ്ടാം ക്ളാസ്
എന്ന നിബന്ധന ഇവര്‍ക്ക് ഉണ്ടായിരിക്കുകയില്ല. ലാറ്റിന്‍ വിഷയത്തില്‍
സെറ്റ് പരീക്ഷ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ ഡിഗ്രിതലത്തില്‍ ലാറ്റിന്‍
സെക്കന്റ് ലാംഗ്വേജായി എടുത്ത് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കും
(ലാറ്റിന്) ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാതെ സെക്കന്റ്
ക്ളാസ് പോസ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയവരായിരിക്കണം. അടിസ്ഥാന
യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് ഇനിപ്പറയുന്ന നിബന്ധനകള്‍ ബാധകമാണ്.
1)പി.ജി.ബിരുദം മാത്രം നേടിയവര്‍ 2012 ല്‍ ബി.എഡിന് പ്രവേശനം
ലഭിച്ചവരായിരിക്കണം. 2)ബി.എഡ്. ബിരുദം മാത്രം നേടിയവര്‍ 2012-13
അദ്ധ്യയനവര്‍ഷത്തില്‍ അവസാനവര്‍ഷ/സെമസ്റര്‍ പോസ്റ് ഗ്രാജുവേറ്റ് പരീക്ഷ
എഴുതുന്നവരായിരിക്കണം. 3) മേല്‍പറഞ്ഞ നിബന്ധന പ്രകാരം (1&2) സെറ്റ്
പരീക്ഷ എഴുതുന്നവര്‍ക്ക് സെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അവര്‍ ഈ
അവസരത്തില്‍ തന്നെ പി.ജി./ബി.എഡ്. പരീക്ഷകള്‍ പാസായിരിക്കണം.
പി.ജി./ബി.എഡ്. പരീക്ഷകള്‍ ഒരേ അവസരത്തില്‍ തന്നെ എഴുതുന്നവര്‍ സെറ്റ്
പരീക്ഷ എഴുതാന്‍ യോഗ്യരല്ല.
കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലും, ഇലക്ട്രോണിക്സിലും
സെറ്റ് പരീക്ഷ നടത്തുന്നതല്ല. എല്ലാ വിഷയങ്ങളുടെയും സിലബസ് എല്‍.ബി.എസ്.
സെന്ററിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനറല്‍/ഒ.ബി.സി.
വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും,
എസ്.സി./എസ്.റ്റി./വി.എച്ച്./പി.എച്ച്. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍
375 രൂപയും നല്‍കിയാല്‍ കേരളത്തിലെ ഹെഡ് പോസ്റാഫീസുകളില്‍ നിന്നും
പ്രോസ്പെക്ടസും അപേക്ഷാഫോറവും മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ
ലഭിക്കും. കേരളത്തിന് പുറത്തുള്ളവര്‍ അപേക്ഷ ലഭിക്കാന്‍ ഏതെങ്കിലും ഒരു
ദേശസാല്‍കൃത ബാങ്കില്‍ നിന്നും എല്‍.ബി.എസ്. ഡയറക്ടറുടെ പേരില്‍
തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപ ഡി.ഡിയും
എസ്.സി./എസ്.ടി./വി.എച്ച്./പി.എച്ച്. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപ
ഡി.ഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31 സെ.മി. ത25 സെ.മി.) കവറും സഹിതം
ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ പോര്‍ സയന്‍സ് ആന്റ് ടെക്നോളജി,
തിരുവനന്തപുരം മേല്‍വിലാസത്തില്‍ ഏപ്രില്‍ ആറിനകം അപേക്ഷിക്കണം.
എസ്.സി./എസ്.റ്റി./വി.എച്ച്./പി.എച്ച്. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഫീസ്
ഇളവിനായി ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ 2013 ഏപ്രില്‍ 17 ന് അഞ്ച് മണിക്കുമുമ്പായി
എല്‍.ബി.എസ്. സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
അന്നേദിവസം മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം. വൈകി ലഭിക്കുന്ന
അപേക്ഷകള്‍ പരിഗണിക്കില്ല.
അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ് പോസ്റാഫീസുകള്‍. തിരുവനന്തപുരം ജി.പി.ഒ.,
തൈക്കാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര,
കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല,
ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി,
കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി,
മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം,
തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്,
മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍
സ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്,
കണ്ണൂര്‍, തളിപ്പറമ്പ്, തലശേരി. കൂടുതല്‍ വിവരങ്ങള്‍www.lbskerala.com,
www.lbscentre.org വെബ്സൈറ്റുകളില്‍ ലഭിക്കും.
|
ബുധനാഴ്‌ച, മാർച്ച് 13, 2013
ഡി.എ. അരിയര്‍ : സമയപരിധി നീട്ടി
|
|
ഡി.എ.(ഡിയര്‍നസ് അലവന്‍സ്) അരിയറുകള്‍ പി.എഫ്. അക്കൌണ്ടിലേക്ക് ക്രെഡിറ്റ്
ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി. 01/07/2008, 01/01/2009, 01/07/2009,
01/01/2010, 01/07/2010, 01/01/2011, 01/07/2011, 01/01/2012, 01/07/2012
എന്നീ കാലയളവുകളിലെ ഡി.എ. അരിയറുകളാണ് ജീവനക്കാരുടെ പി.എഫിലേക്ക്
കെഡ്രിറ്റ് ചെയ്യുന്നതിനായി ഈ വര്‍ഷം സെപ്തംബര്‍ 30 വരെ സമയം
നീട്ടിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് 2013 സെപ്തംബര്‍ 30 ലെ സാലറി
ബില്ലില്‍ അരിയറുകള്‍ ക്ളയിം ചെയ്യാം. വിശദവിവരങ്ങള്‍
ഡൌണ്‍ലോഡ്സില്‍
|
തിങ്കളാഴ്‌ച, മാർച്ച് 11, 2013
പൊതുസ്ഥലം മാറ്റം
:അപേക്ഷാതീയതി നീട്ടി
|
|
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അധ്യപകര്‍, പ്രൈമറി
വിഭാഗം പ്രധാനാധ്യാപകര്‍/പ്രൈമറി അധ്യാപകര്‍ എന്നിവര്‍ക്ക് 2013-14 അധ്യായന
വര്‍ഷത്തേക്കുള്ള പൊതുസ്ഥലംമാറ്റത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള
അവസാന തീയതി മാര്‍ച്ച് 15 വൈകുന്നേരം അഞ്ച് മണിവരെ നീട്ടി.
|
വ്യാഴാഴ്ച, മാർച്ച് 07, 2013
ചൊവ്വാഴ്ച, മാർച്ച് 05, 2013
DATA LOCKING IN SPARK
Courtesy:Mathsblog
>> Tuesday, March 5, 2013
Step 1: താങ്കളുടെ ഓഫീസില്‍ Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക. ഒരിക്കല്‍ ലോക്ക് ചെയ്ത ഡാറ്റ ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇപ്പോഴത്തെ സെറ്റിങ്സ് പ്രകാരം Controlling Officer ക്ക് മാത്രമെ സാധിക്കൂ എന്നതിനാലാണ് ഈ മുന്‍കരുതല്‍.
Step 2: Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Details of Current Head of Office ന് താഴെ Head of Office ന്റെ PEN നല്‍കുമ്പോള്‍ താഴെ വിവരങ്ങള്‍ തെളിഞ്ഞ് വരും. ശേഷം Confirm ചെയ്യുക.
Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.
Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.
Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.
Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.
Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.
Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.
Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.
Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.
Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.
Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.
സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
ശനിയാഴ്‌ച, മാർച്ച് 02, 2013
സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
|
|
ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. 2012 - 13
വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത
സി.ബി.എസ്.സി.യോ സംസ്ഥാന ഹയര്‍ സെക്കന്ററി ബോര്‍ഡോ അംഗീകരിച്ച സ്കൂളുകളില്‍
ഒന്‍പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. കൂടാതെ പ്രൈവറ്റ്, അംഗീകൃത
അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന ശാരീരിക പരിമിതിയുള്ള
പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കും.
വിശദവിവരവും അപേക്ഷാ ഫോറവും ബ്ളോക്ക്/ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍
ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്.
|
വെള്ളിയാഴ്‌ച, മാർച്ച് 01, 2013
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് :
വിവരങ്ങള്‍ ശരിയാണെന്ന്
ഉറപ്പുവരുത്തണം
|
|
ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷകരുടെ വിവരങ്ങള്‍ ശരിയാണെന്ന്
ഇനിയും ഉറപ്പുവരുത്തിയിട്ടില്ലാത്ത സ്കൂളുകള്‍ മാര്‍ച്ച് ആറിനകം അത്
പൂര്‍ത്തിയാക്കണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍
അറിയിച്ചു. സ്കോളര്‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് നല്‍കാനാണ്
ഉദ്ദേശിക്കുന്നത്. അതിനാല്‍ എല്ലാ പ്രധാനാധ്യാപകരും സ്കോളര്‍ഷിപ്പ്
പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൌണ്ട് സംബന്ധിച്ച
വിവരങ്ങള്‍ ശരിയാണ് എന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.
|
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും
ഔഷധസസ്യത്തോട്ടങ്ങള്‍ ആരംഭിക്കും :
ആരോഗ്യമന്ത്രി
|
|
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ ഔഷധസസ്യത്തോട്ടങ്ങള്‍
ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ആരംഭിച്ച
ഔഷധസസ്യങ്ങളെക്കുറിച്ചുള്ള എട്ടാമത് ദേശീയ ദ്വിദിന സെമിനാര്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന് ഇന്ന് ഏറെ പ്രാധാന്യവും
സ്വീകാര്യതയും കൈവന്നിട്ടുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍, കോസ്മെറ്റിക്കല്‍,
കൃഷി, ഭക്ഷ്യ, വ്യവയാസ മേഖലകളിലെല്ലാം ആയൂര്‍വേദത്തിന്റെ സാധ്യതകള്‍
വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം.
ജൈവവൈവിധ്യ്ങ്ങളുടെ മേഖലയായ കേരളത്തിന്റെ പശ്ചിമഘട്ടം ലോകശ്രദ്ധ
ആകര്‍ഷിച്ചിട്ടുള്ള സാഹചര്യമാണിത്. എന്നാല്‍ കേരളമാകെയെടുത്താല്‍ ഔഷധ
സസ്യങ്ങള്‍ ഇന്ന് ഭീഷണിയുടെ ഘട്ടത്തിലാണ്. ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന
ഔഷധ സമ്പത്തിനെ സംരംക്ഷിക്കുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും ശക്തമായ
നടപടികള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ഗോത്രമേഖലകള്‍ ഉള്‍പ്പെടെയുള്ള
സഹകരണത്തോടെ ഔഷധസസ്യകൃഷിക്കും സംരക്ഷണത്തിനും സര്‍ക്കാര്‍ മുന്‍കൈ
എടുക്കും. രോഗചികിത്സാമേഖലയില്‍ ഇന്ന് ഔഷധസസ്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം
നല്‍കുന്നുണ്ട്. എന്നാല്‍ വനനശീകരണവും വ്യാവസായീകരണവും അമിത ചൂഷണവും
ഔഷധസസ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ഇവയെ സംരക്ഷിക്കുന്നതിനും
വര്‍ദ്ധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യയും പദ്ധതികളും
ഉപയോഗപ്പെടുത്തണം. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ആയുര്‍വേദത്തെ
പ്രോത്സാഹിപ്പിക്കുന്നതിന് ഏറെക്കാര്യങ്ങള്‍ ചെയ്തുതരുന്നുണ്ട്.
മുന്‍വര്‍ഷം 25 പുതിയ ആയൂര്‍വേദ ഡിസ്പെന്‍സറികളാണ് സര്‍ക്കാര്‍ ആരംഭിച്ചത്.
ഈ വര്‍ഷം കൂടുതലായി 20 ആയൂര്‍വേദ ഡിസ്പെന്‍സറികള്‍ ആരംഭിക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആയൂര്‍വേദത്തിന്റെ സാധ്യതകള്‍ കൂടുതല്‍
ഉപയോഗപ്പെടുത്തുന്നതിനുള്ള നയങ്ങളും സമീപനങ്ങളുമാണ് സര്‍ക്കാര്‍
സ്വീകരിക്കുന്നത്.
ഏതൊരു പൌരനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള പുതിയ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന്
മന്ത്രി അറിയിച്ചു.
|
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)