ഞായറാഴ്‌ച, സെപ്റ്റംബർ 16, 2012

UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!

UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

>> SUNDAY, SEPTEMBER 16, 2012

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബേസിക് ഫെസിലിറ്റീസിന്റെ ഈ സൈറ്റില്‍ പ്രവേശിക്കുക.
District, Subdistrict, School ഇവ തെരഞ്ഞടുക്കുന്നതോടെ Username എന്ന കോളത്തില്‍ School Code വന്നിരിക്കും.
Password നല്‍കാനുള്ള കോളത്തില്‍ അത് നല്‍കുക.
തുറന്നു വരുന്ന പേജിന്റെ ഏറ്റവും താഴെക്കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
30/06/2012 ലെ അവസ്ഥയാണ് ആവശ്യപ്പട്ടിരിക്കുന്നത്. അത് കൃത്യമായി ചെയ്യുക.
Uniform School Code മാറ്റം വരുത്തരുത്.
No of students having EID / UID / NPR എന്ന കോളം കൃത്യമായി പൂരിപ്പിക്കണം.
Data കൃത്യമാക്കിയതിനു ശേഷം Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
20/09/2012 നു മുമ്പായി വിവരങ്ങള്‍ Upload ചെയ്യാന്‍ ശ്രദ്ധിക്കുക.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഐടി@സ്കൂള്‍ ഇടുക്കി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ