തിങ്കളാഴ്‌ച, നവംബർ 07, 2016

HM TRAINING


സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം-റവന്യൂ   
ജില്ലാടീമിന്‍റെ  യോഗം

            2016-17 വര്‍ഷത്തെ സംസ്ഥാന സ്ക്കൂള്‍ ശാസ്തോത്സവം 2016 നവംബര്‍ 23 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ വെച്ച് നടക്കുന്നു.
സംസ്ഥാന സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 18.11.2016 ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വെച്ച് ചേരുന്നതാണ്.  പ്രസ്തുത യോഗത്തില്‍ ഫോട്ടോ പതിച്ച, പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് 2 പകര്‍പ്പ് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്. 


മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുളള തീയതി ഡിസംബര്‍ ഒന്നു വരെ ദീര്‍ഘിപ്പിച്ചു. 

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ.ഇ.സി ലംപ്‌സംഗ്രാന്റിനര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം ഡാറ്റാ എന്‍ട്രി നടത്താത്ത സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 24 വരെ www.scholarship.itschool.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കാം. അര്‍ഹരായവരുടെ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് സ്‌കൂള്‍ പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തണം. ഡാറ്റാ എന്‍ട്രിക്ക് ഇനി അവസരം നല്‍കില്ലെന്നും പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. 
14-11-16
12-11-16
                              HM TRAINING- 
                     SCHOOL LIST

5-11-16

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ