| |
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ ഓണത്തിന് സ്‌പെഷ്യലായി 5 കിലോ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും, ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌പെഷ്യല്‍ അരിയുടെ ഇന്‍ഡന്റ് അടിയന്തിരമായി പാസ്സാക്കി നല്‍കേണ്ടതും പ്രധാനാദ്ധ്യാപകര്‍ ഈ മാസം 12, 13 തീയതികളില്‍ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും സ്‌പെഷ്യല്‍ അരി വിതരണം ചെയ്യേണ്ടതുമാണ്. സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍ സ്ഥലപരിമിതി ഉള്ളതുമൂലം എത്രയും വേഗം സ്‌പെഷ്യല്‍ അരി ഗോഡൗണുകളില്‍ നിന്ന് ഏറ്റെടുക്കുന്നതിനും, ഓണാവധിക്കുമുമ്പ്തന്നെ വിതരണം ചെയ്യുന്നതിനും പ്രധാനാദ്ധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ബന്ധപ്പെട്ട എ.ഇ.ഒ.മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
|
വെള്ളിയാഴ്‌ച, സെപ്റ്റംബർ 06, 2013
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ