വെള്ളിയാഴ്‌ച, ജൂൺ 14, 2013

        സ്‌കൂളുകളിലെ തസ്തിക നിര്‍ണയം     യു.ഐ.ഡി    അധിഷ്ഠിതമായി നടത്തുന്നു

        സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണയം നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. ഓരോ സ്‌കൂളിലേയും തസ്തിക നിര്‍ണയം നടത്തുന്നതിനായി ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൗകര്യമൊരുക്കി. സ്‌കൂളുകള്‍ക്ക് http://210.212.24.33/uid2012/എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ എന്‍ട്രി നടത്താം. സ്‌കൂളുകള്‍ക്ക് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 20 വരെയും സ്‌കൂളുകള്‍ ഉള്‍പ്പെടുത്തുന്ന വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ജൂണ്‍ 24 വരെയും സമയം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുട്ടികളുടെ വിവരം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ പ്രവര്‍ത്തനം സമയബന്ധിതമായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും വിദ്യാഭ്യാസ ഓഫീസര്‍മാരും പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ