വ്യാഴാഴ്‌ച, ജൂൺ 13, 2013

ഓണറേറിയം വര്‍ധിപ്പിച്ചു

          സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ.കള്‍ നടത്തുന്ന പ്രീ-പ്രൈമറി ക്ലാസുകളിലെ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്ത അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2012 ആഗസ്റ്റ് ഒന്നിന് ഒരു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് യഥാക്രമം പ്രതിമാസം അയ്യായിരം രൂപയും മൂവായിരത്തി അഞ്ഞൂറ് രൂപയും ലഭിക്കും. പ്രീ-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ യോഗ്യത പത്താംക്ലാസ് വിജയവും സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടികളില്‍ നിന്നുള്ള വിജയകരമായ പരിശീലനവും ആയയുടേത് ഏഴാം ക്ലാസ് വിജയവുമാണ്. എന്നാല്‍ പി.ടി.എ.കള്‍ നിയമിച്ച നിരവധി അധ്യാപകര്‍ക്കും ആയമാര്‍ക്കും നിശ്ചിത യോഗ്യതയില്ലാതിരുന്നതിനാല്‍ ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കിയിരുന്നില്ല. വര്‍ഷങ്ങളായി ജോലിനോക്കിവരുന്ന ഇത്തരം ജീവനക്കാര്‍ക്കുകൂടി വര്‍ധനവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ഉത്തരവ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ