ബുധനാഴ്‌ച, ഡിസംബർ 26, 2012

സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ

             സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ 
                    ജനുവരി ഒന്ന് മുതല്‍

 ദേശീയ സാമ്പിള്‍ സര്‍വ്വെയുടെ എഴുപതാം സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ മേഖലാ പരിശീലന ക്യാമ്പ് കേന്ദ്രസഹമന്ത്രി ശശിതരൂര്‍ തൈക്കാട് ഗസ്റ് ഹൌസില്‍ ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി 2013 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് സര്‍വ്വെ. സര്‍വ്വെയിലൂടെ രാജ്യത്തിന്റെ ഗ്രാമീണ മേഖലയുടെ സ്ഥിതിവിവരസൂചികകളായ കൈവശഭൂമി, കന്നുകാലി സമ്പത്ത്, കടബാധ്യത, നിക്ഷേപം, കാര്‍ഷിക കുടുംബങ്ങളുടെ നിലവിലുളള അവസ്ഥാവിശകലനം എന്നിവയെക്കുറിച്ചുളള കണക്കുകള്‍ ശേഖരിക്കും. സ്ഥിതിവിവരക്കണക്കുകള്‍ സ്റാറ്റിസ്റിക്കല്‍ രീതിയിലുളള അപഗ്രഥനത്തിലൂടെ സര്‍ക്കാരിന്റെ കൃഷി ഉള്‍പ്പടെയുളള വിവിധ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍-ഇതര സ്ഥാപനങ്ങള്‍ക്കും ഗവേഷകര്‍ക്കും നയരൂപീകരണത്തിന് നല്‍കും. കേരളത്തില്‍ 160 പഞ്ചായത്ത് വാര്‍ഡുകളിലും 160 നഗര-ബ്ളോക്കുകളിലുമാണ് സര്‍വ്വെ നടത്തുക. ലക്ഷദ്വീപിലെ 8 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 8 നഗര ബ്ളോക്കുകളിലും സര്‍വ്വെ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്റാറ്റിസ്റിക്സ് ആന്റ് ഇക്കണോമിക്സ് വകുപ്പാണ് സര്‍വ്വെ നടത്തുന്നത്. എന്‍.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എ നൌഷിദ, ഡയറക്ടര്‍ ജനറല്‍ സുബ്രദ ധര്‍, ഡി.ഇ.എസ്. ഡയറക്ടര്‍ വി.രാമചന്ദ്രന്‍, വിവിധ മേഖലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ