ഒ .ബി .സി പ്രീമെട്രിക് സ്കോളർഷിപ്പ് 2016 -17 പൂരിപ്പിച്ച അപേക്ഷകൾ 30 .11 .2016 ന് വൈകിയിട്ട് 4 മണി വരെ സ്‌കൂളിൽ സ്വീകരി ക്കാവുന്നതാണ് ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണെന്ന് ഉറപ്പവരുത്തേണ്ടത് പ്രധാനാദ്ധ്യാപകരുടെ ചുമതലയാണ് www.scholarship.itschool.gov.in ONLINE ആയിട്ടാണ് ഈ ഓഫീസിൽ ലഭ്യമാക്കേണ്ടത് .നവംബർ 15 മുതൽ ഡിസംബർ 15 വരെ പോർട്ടലിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യാവുന്നതാണ് .

ശാസ്ത്രോത്സവം 2016

>>>>*പ്രി മെട്രിക് സ്കോളര്‍ഷിപ്പ് റജിസ്ട്രേഷനും സബ്മിഷനും നവംബര്‍ 30ലേക്ക് നീട്ടി. *****

വെള്ളിയാഴ്‌ച, ജനുവരി 20, 2012

കലോല്സവഘോഷയാത്ര

കലോല്സവഘോഷയാത്ര
തൃശൂര്‍: തൃശ്ശൂരിന്‍റെ കലാസാംസ്കാരിക പൈതൃകത്തെ വിളിച്ചോതിക്കൊണ്ടു തൃശൂര്‍ നഗരിയില്‍ കലോല്സവഘോഷയാത്ര നടന്നു. ജില്ലയിലെ 75 ഓളം വിദ്യാലയങ്ങളില്‍ നിന്ന് 12000 ത്തോളം വിദ്യാര്‍തികള് ‍ഘോഷയാത്രയില്‍ അണിനിരന്നു. തൃശ്ശൂരിന്‍റെ തനിമ എടുത്തുകാണിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളാണ് ഘോഷയാത്രയില്‍  ഏറെയും. ഇന്ത്യയുടെയും കേരളത്തിന്റെയും   സംസ്കാരവും ചരിത്രവും വിളംബരം ചെയ്യുന്ന  നിശ്ചലദ്രിശ്യങ്ങളും  കലാരൂപങ്ങളുംമെല്ലാം  ഈ ഘോഷയാത്രയുടെ ഭാഗമായിരുന്നു.  4 മണിയോടുകുടി ആരംഭിച്ച ഘോഷയാത്ര 6 മണിയോടുകുടിയാണ് സമാപിച്ചത്.തേക്കിന്‍കാട്മൈതാനിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര  കോര്‍പ്പറേഷന്‍സ്റ്റേഡിയത്തില്‍ സമാപിച്ചു.


  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ