// പ്രധാനാധ്യാപകരുടെ ശ്രെദ്ധക്ക് //
16 / 5/ 2019 ന് പൊതു വിദ്യാഭ്യാസ ഡിറക്ടറുടെ ചേംബറിൽ നടത്തിയ മീറ്റിംഗിൽ അറിയിച്ച നിർദ്ദേശങ്ങൾ .
1 ) സ്പെഷ്യൽ ഫീ ഫണ്ട് ൽ നിന്ന് പിൻവലിച്ച തുക സ്കൂൾ modification ചെയ്യുന്നതിന് ഉപയോഗിക്കാം. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വിദ്യാലയം വളരെ വൃത്തിയായി സൂക്ഷിക്കാൻ മേൽ ഫണ്ട് ഉപയോഗിക്കാവുന്നതാണ് (വൈറ്റ് വാഷ് , സ്കൂൾ ശു ചികരണം )
2 ) പൊതു വിദ്യാഭ്യാസ ഡിറക്ടറുടെ circular പ്രകാരമുള്ള PTA ഫണ്ട് മാത്രമേ വാങ്ങാൻ പാടുള്ളു. ഈ വിഷയത്തിൽ പരാതി ലഭിച്ചാൽ ബന്ധപ്പെട്ട പ്രധാനാധ്യാപകർ ക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാന്നെന്ന് അറിയിക്കുന്നു .രക്ഷിതാക്കൽ സ്വന്ത ഇഷ്ട പ്രകാരം ഫണ്ട് തന്നാൽ ആയത് സ്വീകരിക്കാവുന്നതാണ് . ഇതിന് നിബന്ധിക്കാൻ പാടുള്ളതല്ല.
3 ) സ്കൂൾ തുറക്കുന്നതിന് മുൻപ് ഫിറ്റ്നസ് certificate ബന്ധപ്പെട്ട അധികാരികളിൽ നിന്ന് വാങ്ങേണ്ടാതാണ് .
4 )കാത്തി May 20 തീയതി മുതൽ സമ്പൂർണയിൽ data entry നടത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ് അവസാന ദിവസം വരെ രിക്കേണ്ടതില്ല.പുതിയതായി ചേരുന്ന വിദ്യാർത്ഥികളുടെയും /നിലവിലുള്ള വിദ്യാർത്ഥികളുടെയും മുഴുവൻ വിവരങ്ങളും ചേർക്കേണ്ടതാണ് ; ഉദാ ജാതി /മതം , APL /BPL . മതം /ജാതി അപേക്ഷയിൽ ചേർത്തിട്ടില്ലെങ്കിൽ ടി ചേർക്കേണ്ടതില്ല. UID നിർബന്ധമാണ് . ഇല്ല എങ്കിൽ EID ചേർക്കേണ്ടതാണ്
4 )സ്‌കൂൾ തുറക്കുന്നതി ന് മുൻപ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാങ്ങേണ്ടതാണ്.
6th working day വിവരം സമ്പൂർണയിൽ add ചെയ്യുന്നത് നിർദ്ദേശങ്ങൾ
;സമ്പൂർണ്ണയിൽ ചേർത്തിരിക്കുന്ന. വിദ്യാർത്ഥികളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം കൃത്യമാണെന്ന് ക്ലാസ് അദ്ധ്യാപകരും പ്രധാനാദ്ധ്യാപകരും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളുടെ എണ്ണം , അഡിഷണൽ ലാംഗ്വേജ് - സംസ്‌കൃതം, അറബിക്, ഉറുദു എന്നിവ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം മുതലായ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
എല്ലാ പ്രധാനാദ്ധ്യാപകരും വിദ്യാലയത്തിന്റെ അടിസ്ഥാന വിവരങ്ങൾ (Basic details) സമ്പൂർണ്ണയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. (നിലവിൽ പ്രധാനാധ്യാപകൻ / പ്രധാനാധ്യാപിക ഇല്ലെങ്കിൽ പകരം ചുമതല വഹിക്കുന്ന വ്യക്തിയുടെ പേര് നൽകേണ്ടതാണ്.)
പ്രസ്‌തുത സോഫ്ട്‍വെയറിൽ ഇപ്പോൾ മുതൽ തന്നെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർക്ക് എൻട്രി ചെയ്യുവാൻ സാധിക്കുന്നതാണ്. ആയതിനാൽ അവസാന സമയത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾത്തന്നെ ക്ലാസ് പ്രൊമോഷൻ, പുതിയ അഡ്‌മിഷൻ മുതലായ വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്.
STAFF DETAILS, SCHOOL INFRASTRUCTURE മുതലായ വിവരങ്ങളും സമ്പൂർണയിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. 1 ) നിലവിൽ ഈ വർഷം ജൂൺ 3 ന് സ്‌കൂൾ തുറക്കുകയും ജൂൺ 11 ന് 6th working day ആയി കണക്കാക്കുകയും ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട് തീയതിൽ മാറ്റമുണ്ടെങ്കിൽ ടി വിവരം അറിയിക്കുന്നതാണ്.
2 )സമ്പൂർണയിൽ SCHOOL ഡീറ്റെയിൽസ് ആവശ്യപ്പെട്ട വിവരങ്ങൾ മുഴുവനായും ചേർക്കേണ്ടതാണ് ഉദാ : സ്കൂൾ ആരംഭിച്ച വർഷം , PTA സംബന്ധിച്ച വിവരങ്ങൾ
ഫോൺ NO
മറ്റ് അടിസ്ഥാന വിവരങ്ങൾ
3 ) PROMOT ചെയ്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ MAY 20 മുതൽ തന്നെ സമ്പൂർണയിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്
4 ) SIXTH വർക്കിംഗ് DAY വിവരങ്ങൾ ജൂൺ 11 ന് 1 മണിക്ക് മുൻപായി സമ്പൂർണയിൽ അപ്ഡേറ്റ് ചെയ്തത് പ്രൊഫോർമ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .