ഉച്ച
ഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതിയ നൂൺ മീൽ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തി എന്നുള്ള സാക്ഷ്യപത്രം ഓഫീസിൽ നാളിതുവരെ സമർപ്പിക്കാത്തവർ ഡിസംബർ 05 നുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വ്യാഴാഴ്‌ച, നവംബർ 29, 2018
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പൊതു വിദ്യാഭ്യാസം --എം എച് ആര്‍ ഡി നടപ്പിലാക്കുന്ന -- "ഏക് ഭാരത്
ശ്രേഷ്ഠ ഭാരത്" (ESBS) പദ്ധതി കുട്ടികളില്‍ ഭാഷ ഐക്യം ഉണ്ടാക്കുന്നതിനായി
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 21 വരെ ആചരിക്കുകയാണ് ഇന്ത്യയില്‍ നിലവിലുള്ള
22 അംഗീകൃത ഭാഷകളും രാജ്യത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി
ബുക്ക്‌ലെറ്റ്, മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ ലിങ്കില്‍
കൊടുക്കുന്നു.
നിര്‍ദേശങ്ങള്‍
ബുക്ക്‌ലെറ്റ്
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
ദേസംസ്ഥാനത്തെ സ്കൂളുകള്‍, ടി ടി ഐ കള്‍, ഡയറ്റുകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ DPI യുടെ സര്‍ക്കുലര്‍ ലിങ്കില്‍ കൊടുക്കുന്നു. സര്‍ക്കുലറില്‍ ഉള്ള നിര്‍ശങ്ങള്‍
എല്ലാ വിദ്യാലയങ്ങളിലും നടപ്പില്‍ വരുതെണ്ടതാണ്
സര്‍ക്കുലര്‍
ചൊവ്വാഴ്ച, നവംബർ 27, 2018
ബുധനാഴ്ച, നവംബർ 21, 2018
QUAMI EKTA WEEK
2018 നവംബർ 19 മുതൽ 25 വരെ ക്വാമി ഏകതാ വാരമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
തിങ്കളാഴ്‌ച, നവംബർ 19, 2018
സര്‍ക്കുലര്‍
തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം മണ്ഡലത്തിലെ സ്കൂളുകളില്‍ കുട്ടികള്‍
പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചു വിറ്റ് പ്രളയ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കിയ മാതൃക സംസ്ഥാനത്ത് എല്ലാ
വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ലിങ്കില്‍
കൊടുക്കുന്നു. നവംബര്‍ 23 വരെ കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും
സ്കൂളില്‍ നിന്നും ശഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ നവംബര്‍ 24 മുതല്‍
കേരള സ്ക്രാപ്പ് മര്‍ച്ചന്‍റ് അസോസിയേഷന്‍ സ്കൂളുകളില്‍ നിന്നു ഏറ്റെടുത്തു
സംസ്കരിക്കും ഈ പദ്ധതിയുമായി എല്ലാ സ്കൂളുകളും സഹകരിക്കേണ്ടതാണ്.
സര്‍ക്കുലര്‍
സര്‍ക്കുലര്‍
Text Book Indenting- 2019-2020
CIRCULAR താഴെ കൊടുക്കുന്നു. CIRCULAR പ്രകാരമുള്ള നിർദേശങ്ങൾ പ്രധാനാധ്യാപകർ പാലിക്കേണ്ടതാണ്
CIRCULAR- TEXT BOOK INDENDING 2019-20
ചൊവ്വാഴ്ച, നവംബർ 13, 2018
NOON MEAL PROGRAM
a. Cooking process/preparation of the MDM at school level
b. Children having hot cooked meal at school
c. Group Hand washing in multi-taps etc.
d. Dining hall (children having meal).
e. Contribution of additional food item
f. Kitchen garden
g. Community participation (eating, plates donation, gas stove etc.)
h. Conducting MDM Mela/workshop/training of cooks etc.
i. Cleanliness of the cooking areas/kitchens
j. Innovative/ best practices adopted in schools
Photographs (high resolution/High definition photographs) should be not more than 2 MB. Photographs should be taken by professional photographers.
Note: Each
and every photograph must have description such as name of the school,
Name of the AEO and brief description about the pictures. These photographs should not be six month old.
The Photographs and the requisite information should be e-mailed to this office URGENTLY
തിങ്കളാഴ്‌ച, നവംബർ 12, 2018
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ് കിലും എം.എച്ച്.ആര്‍.ഡിയ്ക്ക് എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ കണക്ക് പഴയ രീതിയില്‍ തന്നെ നല്‍കേണ്ടതുണ്ട്. ആയതിനാല്‍ പൊതു വിദ്യാഭ്യാസഡയറക്ടറിൽ നിന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെഎല്ലാ സ്കൂളുകളും DAILY DATA (ഓരോ ഉച്ചഭക്ഷണം കഴിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം) https://www. transferandpostings.in/mdmms എ ന്ന ലിങ്കില്‍ കയറി എല്ലാ ദിവസവും മുടക്കം കൂടാതെ ചെയ്യേണ്ടാതാണ്
സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതി - രാഷ്ട്രപിതാവിന്‍റെ 150 ആം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കേണ്ട പരിപാടികള്‍----CIRCULAR
പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
പൊതു വിദ്യാഭ്യാസ വകുപ്പിലെ അംഗ പരിമിതര്‍ക്ക് സ്കൂളുകളിലും വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും റെയിലുകളും റാംപുകളും
നിര്‍മ്മിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയരക്ടര്‍ റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ കൊടുത്തിട്ടുള്ള PROFORMA യില്‍ 14/11/18 നു
ബുധനാഴ്ച ക്ക് മുമ്പായി നിര്‍ബന്ധമായും ഓഫിസില്‍ എത്തിക്കേണ്ടതാണ്.
നമ്പര്‍
|
സ്കൂളിന്‍റെ പേര്
|
നിലവില്‍ ഉള്ള റാംപുകള്‍
|
ആവശ്യമുള്ള റാംപുകള്‍
|
ആവശ്യമുള്ള റെയിലുകള്‍
|
|
|
|
|
|
|
|
|
|
ശനിയാഴ്ച, നവംബർ 10, 2018
വെള്ളിയാഴ്‌ച, നവംബർ 09, 2018
ജവഹര്‍ നവോദയ സ്കൂള്‍ എന്ട്രന്‍സ് പരീക്ഷ 2019 --ഓണ്‍ലൈന്‍ അപേക്ഷ സംബന്ധിച്ച അറിയിപ്പ്
6/4/2019 നു നവോദയ വിദ്യാലയങ്ങളില്‍ വച്ചാണ് പരീക്ഷ നടക്കുക.ഹാള്‍ടിക്കറ്റ് മാര്‍ച്ച് 1 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.വിദ്യാര്‍ഥിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,കുട്ടിയുടെയും രക്ഷിതാവിന്‍റെയും ഒപ്പ്, പ്രധാനാധ്യാപകന്‍, കുട്ടി അഞ്ചാം തരത്തില്‍ ഈ വിദ്യാലയത്തിലാണ് അധ്യയനം നടത്തുന്നത് എന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ടിഫിക്കറ്റ്(in english) എന്നിവ സ്കാന്‍ ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
Principal
Jawahar Navodaya Vidyalaya
Kannur Kerala - 670 692
Phone 0490 2311380
E mail : jnvkannur1987@gmail.com
Web Site: jnvkannur.gov.in
Attachments area
വ്യാഴാഴ്‌ച, നവംബർ 08, 2018
അറിയിപ്പ്
സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ടു എല്ലാ ദിവസവും ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം അതാതു ദിവസം ഉച്ചകഴിഞ്ഞു 2 മണിക്ക് മുമ്പായി ഓൺലൈൻ മുഖേന ചെയ്യേണ്ടതാണെന്നുവിദ്യാഭ്യാസഉപഡയറക്റ്റർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ എല്ലാ പ്രധാനാധ്യാപകരും അതാതു ദിവസം തന്നെ ഉച്ചഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ( DAILY DATA ) കൃത്യമായി ചെയ്യേണ്ടതാണെന്നു അറിയിക്കുന്നു.
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.
കേരള
സംസ്ഥാന ബാലാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരം കുട്ടികളുടെ എണ്ണത്തിനു
ആനുപാതികമായി ടോയ് ലെറ്റുകള്‍, മൂത്രപ്പുരകള്‍ എന്നിവ സ്കൂളുകളില്‍
ഉണ്ടെന്നു ഉറപ്പു വരുത്താനും കുറവുകള്‍ ഉണ്ടെങ്കില്‍ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ സഹായത്തോടെ ഇതിനു പരിഹാരം കാണാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കുട്ടികളുടെയും അതിനാനുപാതികമായ ടോയ്
ലെറ്റുകള്‍, മൂത്രപ്പുരകള്‍ എന്നിവയുടെ അനുപാതം ,വിദ്യാഭ്യാസ
ഉപ്ഡയരക്ടരുടെകത്ത് താഴെ ലിങ്കില്‍ കൊടുക്കുന്നു. മേല്വിഷയത്തില്‍
ഏതെങ്കിലും സ്കൂളുകളില്‍ കുറവ് ഉണ്ടെങ്കില്‍ രണ്ടു ദിവസ്തിനകംഓ ഫിസില്‍
അറിയിക്കേണ്ടതാണ്.
തിങ്കളാഴ്‌ച, നവംബർ 05, 2018
പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
കേരള കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണത്തിന്‍റെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരം നടക്കുന്നു.
എല്‍ പി വിഭാഗത്തില്‍ ക്രയോണ്‍സും യു പി വിഭാഗത്തില്‍ ജലചായവും ഉപയോഗിച്ചാണ് ചിത്രരചന.
ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് അവാര്‍ഡും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരവും നല്‍കും.
17/11/2018 നു രാവിലെ 9.30 നു GVHSS (സ്പോര്‍ട്സ്), കണ്ണൂരില്‍ ആണ് മത്സരം നടക്കുന്നത്.
അപേക്ഷ ഫോറം www.handloomexpokannur.com എന്നവെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി 13/11/2018
അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം.
വിലാസം : ജനറല്‍ മാനേജര്‍, ജില്ല വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ പി ഒ ,
കണ്ണൂര്‍ - 670001
ഫോണ്‍ : 0497 2700928, 2707522
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)