അറിയിപ്പ്
ഉച്ചഭക്ഷണ പരിപാടി
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുടെ വാർഷിക പരിശോധനയ്ക്കായി ഹാജരാക്കേണ്ട രേഖകളുടെ പട്ടികയ്ക്കായിഇവിടെ ക്ലിക്ക് ചെയ്യുക. പരിശോധനയ്ക്കായി ഹാജരാക്കുന്ന രജിസ്റ്ററുകളിൽ പേജ് നമ്പർ ഇട്ട് , ആദ്യ പേജിൽ സർട്ടിഫിക്കറ്റ് എഴുതേണ്ടതാണ്.
കൂടാതെ ഇതോടൊപ്പം നല്കിയിട്ടുള്ള പ്രൊഫോർമയുടെ 2 കോപ്പി ഓഡിറ്റിനായി നല്കുന്ന രേഖകളോടൊപ്പം നല്കേണ്ടതാണ്.പ്രസ്തുത പ്രൊഫോർമ ഹാജരാക്കാത്ത സ്കൂളുകളുടെ വാർഷിക പരിശോധന നടത്തുന്നതല്ലായെന്ന് ഓർമ്മിപ്പിക്കുന്നു. പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. (പി.ഡി.എഫ് ഫോർമാറ്റ്)
രേഖകൾ ഓഫീസിൽ ഹാജരാക്കുന്നതിന് മുമ്പായി നിർബന്ധമായും പ്രധാനാദ്ധ്യാപകൻ , ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അദ്ധ്യാപകർ എന്നിവരുടെ നേത്യത്വത്തിൽ രേഖകളുടെ സൂക്ഷ്മ പരിശോധന നടത്തി അപാകതകളില്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഹാജരാക്കുന്ന ബില്ലുകളുടേയും വൗച്ചറുകളുടേയും ആധികാരികത പ്രധാനാദ്ധ്യാപകൻ ഉറപ്പ് വരുത്തേണ്ടതാണ്.