ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2015

ശാസ്ത്രോത്സവം 2015 - at G H S S MAMBARAM on OCT 20 & 21


    



   




ഉദേ്യാഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന് സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഉദേ്യാഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ സമയക്രമം അനുസരിച്ച് സ്ഥാപനങ്ങള്‍ ഉദേ്യാഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in-ല്‍ ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും. ഉദേ്യാഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന് മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന / റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദേ്യാഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു. പി.എന്‍.എക്‌സ്.4848/15
Maintained by Web & New Media Division, Information & Public Relations Department


പാഠപുസ്തക വിതരണം
2015-16 വർഷത്തെ രണ്ടാം  വോള്യം പാഠപുസ്തകങ്ങൾ ഒക്ടോബർ 1 മുതൽ സ്കൂളുകളിൽ കെ.ബി.പി.എസ് നേരിട്ടെത്തിക്കുന്നതാണ്‌.സ്കൂളുകളിൽ രാവിലെ 9 മണിക്കും ,വൈകുന്നേരം 5 മണിക്കും ഇടയിൽ എത്തിക്കുവാൻ പരമാവധി ശ്രമിക്കുന്നതാണ്‌.പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കുന്ന ദിവസം മുൻ കൂട്ടി അറിയിക്കുന്നതാണ്‌.പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 23, 2015





   




സ്‌നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂള്‍/കോളേജുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായwww.socialsecuritymission.gov.in -ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31



ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015

6Th working day Strength UID Details 

നിര്‍ദ്ദേശങ്ങള്‍

1. 6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. 

2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്. 

3.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക. 

4. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. 

5. UID ഇല്ലാത്തവര്‍ Entry form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എന്റര്‍ ചെയ്യേണ്ടതാണ്. 

6. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്. 

7. വിദ്യാര്‍ത്ഥികളുടെ മറ്റു വിശദാംശങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്താവുന്നതാണ്. 

Group Insurance Scheme - Subscription