മെഡിക്കല്‍ ക്യാമ്പ് 21 മുതല്‍
മട്ടന്നൂര്‍: സര്‍വശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സി. വിഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് 21 മുതല്‍ മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി ഉപകരണങ്ങള്‍ വിതരണംചെയ്യുന്നു. 21-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മാനസിക വൈകല്യമുള്ളവര്‍, 23-ന് രാവിലെ പത്തുമുതല്‍ കാഴ്ചവൈകല്യമുള്ളവര്‍, 25-ന് രാവിലെ 10 മുതല്‍ അസ്ഥിവൈകല്യമുള്ളവര്‍, 28-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ കേള്‍വിവൈകല്യമുള്ളവര്‍ എന്നിവര്‍ക്കാണ് ക്യാമ്പ്. അര്‍ഹരായ വിദ്യാര്‍ഥികളെ രക്ഷിതാക്കളോ അധ്യാപകരോ ക്യാമ്പിലെത്തിക്കേണ്ടതാണ്