INCOME TAX 2014-15
മാർച്ച് മാസാരംഭത്തിൽ ലഭിക്കുന്ന ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും നാം അടയ്ക്കേണ്ട ആദായനികുതി പൂർണ്ണമായും അടച്ചു തീർക്കേണ്ടതിനാൽ ഫെബ്രുവരി മാസം നമുക്ക് ഒരു ടാക്സ് മാസമായി മാറുന്നു. ആദായനികുതി കൃത്യമായി കണക്കാക്കി അത് ഒട്ടും കുറയാതെ ശമ്പളത്തിൽ കുറയ്ക്കുന്നത് പിന്നീടുള്ള പ്രയാസങ്ങൾ കുറയ്ക്കും. നമുക്ക് അർഹമായ എല്ലാ ഇളവുകളും കിഴിവുകളും നേടുന്നതോടൊപ്പം അർഹമല്ലാത്ത ഒരിളവും നേടിയിട്ടില്ലെന്നും നമ്മൾ ഉറപ്പു വരുത്തണം. ടാക്സ് കണക്കാക്കുന്നതിനും Statement തയ്യാറാക്കുന്നതിനും UBUNDUവിലും EXCEL ലും തയ്യാറാക്കിയ വിവിധ സോഫ്റ്റ്‌വെയറുകൾ കയ്യെത്തും ദൂരത്തു ഇഷ്ടം പോലെ ഉണ്ടെങ്കിലും നികുതി കണക്കാക്കുന്ന വഴി നാം കൃത്യമായി അറിഞ്ഞിരിക്കണം. അതിന് കുറെയൊക്കെ ഇനിയുള്ള വരികൾ സഹായകരമായേക്കും.തുടര്‍ന്നു വായിക്കുക