ഞായറാഴ്‌ച, ഓഗസ്റ്റ് 31, 2014

                   പാചകതൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ചു

സ്കൂളിലെ പാചകതൊഴിലാളികൾക്കും സർക്കാർ വിദ്യാലയത്തോടനുബന്ധിച്ച് പി.ടി.എ നടത്തുന്ന പ്രീ പ്രൈമറി സ്കൂളിലെ അദ്ധ്യാപകർക്കും ആയമാർക്കും ഉത്സവബത്ത അനുവദിച്ച് ഉത്തരവായി.

ശനിയാഴ്‌ച, ഓഗസ്റ്റ് 30, 2014

ഗവ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 
സർക്കാർ സ്കൂളുകളിലെ ദിനവേതനാടിസ്ഥാനത്തിലുള്ള താൽക്കാലിക അധ്യാപക നിയമനം സംബന്ധിച്ച വിശദവിവരങ്ങൾക്കായി  ഇവിടെ ക്ളിക്ക് ചെയ്യുക
സംഘടനാ ഭാരവാഹിത്വം : സര്‍വീസ് ചട്ടങ്ങളില്‍                                       ഭേദഗതി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സാമുദായിക മത സംഘടനകളിലോ ട്രസ്റ്റുകളിലോ സൊസൈറ്റികളിലോ ഭാരവാഹികളാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.വിശദവിവരങ്ങൾക്കായി ഇവിടെ ക്ളിക്ക് ചെയ്യുക
        പ്രധാനമന്ത്രിയുടെ അധ്യാപകദിന സംവാദം                                   സെപ്തംബര്‍ അഞ്ചിന്
      അധ്യാപകദിനത്തോടനുബന്ധിച്ച് സെപ്തംബര്‍ അഞ്ചിന് പ്രധാനമന്ത്രി രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ സംവാദത്തില്‍ ഏര്‍പ്പെടാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മുതല്‍ 4.45 വരെ നടക്കുന്ന പരിപാടി സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ പ്ലസ്ടു വരെയുള്ള 42 ലക്ഷം കുട്ടികള്‍ക്കും കാണുന്നതിനും കേള്‍ക്കുന്നതിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വിക്ടേഴ്‌സ് ചാനല്‍ പരിപാടി തല്‍സമയം സംപ്രേഷണം ചെയ്യുന്നതോടൊപ്പംwww.victers.itschool.gov.inഎന്ന വെബ്‌സൈറ്റിലൂടെ വെബ്കാസ്റ്റിംഗും നടത്തും. വെബ്കാസ്റ്റിംഗിലൂടെ 9500 സ്‌കൂളിലെ 32 ലക്ഷം കുട്ടികളിലും ടി.വി. സംപ്രേഷണത്തിലൂടെ 10 ലക്ഷം കുട്ടികളിലും എഡ്യൂസാറ്റ് ടെര്‍മിനല്‍, റേഡിയോ എന്നിവ വഴി ഒരു ലക്ഷം കുട്ടികളിലും എത്തിക്കുന്ന വിപുലമായ പരിപാടിയാണ് ഐടി@സ്‌കൂള്‍ മുഖേന പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈദ്യുതിലഭ്യമല്ലാത്ത സ്‌കൂളുകളില്‍ റേഡിയോ വഴി പരിപാടി കേള്‍പ്പിക്കുന്നതിലൂടെ നൂറുശതമാനം വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 

ചൊവ്വാഴ്ച, ഓഗസ്റ്റ് 26, 2014

 വളരെ വളരെ അടിയന്തിരം 
സർക്കാർ / എയിഡഡ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ബന്ധപെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് ഇന്ന് ( 26-8-2014 ചൊവ്വാഴ്ച) വൈകുന്നേരം 3 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.സർക്കുലർ ,പ്രൊഫോർമ.

ശനിയാഴ്‌ച, ഓഗസ്റ്റ് 09, 2014

SPARK Help Centre II


SPARK Help Centre 
If you have any query regarding SPARK and Salary Processing then feel free to ask.Spark Experts are here to solve it out! Your question along with the answers will be displayed below. Please visit HSSLive blog to get the reply to your question. Be sure to check back and watch their response.

Frequently Asked Questions(FAQ)

Anticipatory Income Statement - Made Mandatory

1 commentsPosted by Abdu Rahiman at 11:33 PM 
സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം മുന്‍കൂട്ടി കണക്കാക്കി ആ വരുമാനത്തിന് മുകളില്‍ വരാവുന്ന നികുതി കണക്കാക്കി അതിന്‍റെ 12 ല്‍ ഒരു ഭാഗം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യുന്ന രീതി കുറച്ച് വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. എന്നാല്‍ ഇത് പലരും അത്ര കൃത്യമായി പാലിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസ്സില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നു.
Click Here | Read Full Story >> »