തിങ്കളാഴ്ച, ജൂലൈ 14, 2014
ചൊവ്വാഴ്ച, ജൂലൈ 08, 2014
Sixth Working Day Strength Synchronised from Sampoorna
കടപ്പാട്:മാത് സ് ബ്ലോഗ്
>> TUESDAY, JULY 8, 2014
സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളിലെ 2014-2015 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി സ്ട്രെങ്ത്തിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. ഇതിനായി കേരളത്തിലെ എല്ലാ സ്ക്കൂളുകളോടും തങ്ങളുടെ സ്ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ജൂലൈ 5 നു മുമ്പായി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 8,9,10 എന്നീ ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണയില്‍ നിന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റൗട്ട് എടുത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ട ഒരു ജോലി കൂടി പ്രഥമാധ്യാപകര്‍ക്കു മുന്നില്‍ അവശേഷിക്കുന്നു. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
- ആറാം പ്രവൃത്തിദിവസത്തെ കണക്കുകള്‍ ശേഖരിക്കുന്നതിനു വേണ്ടി ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Sixth Working day Statementസൈറ്റില്‍ പ്രവേശിച്ച് സമ്പൂര്‍ണ യൂസര്‍നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- എ.ഇ.ഒ/ഡി.ഇ.ഒ വെരിഫൈ ചെയ്ത 6th working day Report- Academic Year 2014-15' എന്ന പേജ് ദൃശ്യമാകും. ഇത് സ്ക്കൂളിന്റെ Sixth Working day Strength ന്റെ മാന്വല്‍ കോപ്പിക്ക് കോപ്പിക്ക് (എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ സമര്‍പ്പിച്ചിട്ടുള്ളത്) തുല്യമായിരിക്കും.
- ഇടതുവശത്തെ മെനുവില്‍ കാണുന്ന Report of Sampoorna and Sixth working Day എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക.
- സ്ക്കൂളിലെ ഓരോ ക്ലാസിലേയും ആറാം സാധ്യായദിനത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, 'സമ്പൂര്‍ണ'യില്‍ ഇപ്പോള്‍ നിലവിലുള്ള കുട്ടികളുടെ എണ്ണം, യു.ഐ.ഡി/ഇ.ഐ.ഡി നമ്പര്‍ ഉള്ള കുട്ടികളുടെ എണ്ണം മുതലായവ ദൃശ്യമാകും.
- ആറാം സാധ്യായദിനത്തിലെ കുട്ടികളുടെ എണ്ണത്തേക്കാള്‍ 'സമ്പൂര്‍ണ'യിലെ എണ്ണം കൂടുതലാണെങ്കില്‍ ആ ക്ലാസിന്റെ 'Sampoornna Strength'ല്‍ വച്ച് ക്ലിക്കു ചെയ്യുക. അപ്പോള്‍ പ്രസ്തുത ക്ലാസിലെ 'Division Wise Strength' ദൃശ്യമാകും. ഈ പേജില്‍ നിന്നും ആറാം സാധ്യായദിനത്തിനു ശേഷം അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ പേരിനു നേരെ അവസാനഭാഗത്തായി കാണുന്ന Remove ബട്ടണ്‍ ക്ലിക്ക് ചെയ്ത് അവരെ താല്‍ക്കാലികമായി Remove ചെയ്യുക. വളരെ ശ്രദ്ധയോടെ വേണം ഇത് ചെയ്യേണ്ടത്. Sixth Working Day യ്ക്കു ശേഷം പ്രവേശിപ്പിച്ച കുട്ടിക്കു പകരം ഒരിക്കലും ആറാം സാധ്യായ ദിനത്തിലുള്ള കുട്ടിയെ തെറ്റായി Remove ചെയ്യരുത്. ഇപ്രകാരം ചെയ്യുന്നതു മൂലം സമ്പൂര്‍ണ സോഫ്റ്റ്വെയറില് നിന്ന് ഈ കുട്ടികളുടെ വിശദാംശങ്ങള്‍ Remove ചെയ്യപ്പെടുകയില്ല. തസ്തിക നിര്‍ണയത്തിന് Belated Admissions കണക്കിലെടുക്കാത്തതിനാല്‍ Sixth Working Strength ഉം Sampoorna Strength ഉം തുല്യമാക്കുന്നതിനു വേണ്ടി മാത്രമാണ് ടി removal കൊണ്ട് ലക്ഷ്യമാക്കുന്നത്.
- ഇടതുവശത്തുള്ള മെനുവിലെ Entry Form EID എന്ന ബട്ടണ്‍ ക്ലിക്കു ചെയ്ത് ഓരോ ക്ലാസും division wise സെലക്ട് ചെയ്ത് കുട്ടികളുടെ 28 അക്ക ഇ.ഐ.ഡി ടൈപ്പു ചെയ്ത് ചേര്‍ക്കലാണ് പിന്നീട് ചെയ്യേണ്ട ജോലി. ഇപ്രകാരം ഇ.ഐ.ഡി ടൈപ്പു ചെയ്യുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍ Edit EID പ്രൊവിഷന്‍ ഉപയോഗിച്ച് തെറ്റ് തിരുത്താവുന്നതാണ്.
- തുടര്‍ന്ന് മെനുവിലെ 'Report of Sampoorna and Sixth Working Day' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് ദൃശ്യമാകുന്ന Certificate ലെ വിവരങ്ങള്‍ ശരിയാണെന്ന് പരിശോധിച്ച് Check Box ല്‍ ടിക്' (✓) മാര്‍ക്ക് നല്‍കി 'Certify' ബട്ടണ്‍ ക്ലിക്കു ചെയ്യുക. ഇനി ഈ പേജിന്റെ മുകളില്‍ വലതുവശത്തു കാണുന്ന 'print' ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കുക. 'School Consolidation Proforma - Academic Year 2014-15' എന്ന പേജിന്റെ പ്രിന്റ് ഇതോടെ ലഭ്യമാകും.
- പിന്നീട്, ഈ പേജിലെ 'Total number of students as per Sampoorna' എന്ന ഫീല്‍ഡില്‍ ക്ലിക്കു ചെയ്ത് Division wise Print എടുക്കാവുന്നതാണ്. സമ്പൂര്‍ണയില്‍ ഏതെങ്കിലും ക്ലാസില്‍ ഡിവിഷനുകള്‍ പല രീതിയില്‍ Enter ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ (ഉദാ: 5A, A, VA എന്നിങ്ങനെ) പ്രസ്തുത ക്ലാസിലെ, പ്രസ്തുത ഡിവിഷനിലെ കുട്ടികള്‍ വെവ്വേറെ കാണപ്പെട്ടേക്കാം. ഇതിനെ ഒന്നിപ്പിക്കുന്നതിന് 'സമ്പൂര്‍ണ സോഫ്റ്റ്വെയറില്' പ്രവേശിച്ച് ഡിവിഷനുകള്‍ ഒരേ മാതൃകയില്‍ നല്‍കിയതിനുശേഷം, 'Sixth Working Day Statement 2014' സൈറ്റില്‍ പുനഃപ്രവേശിച്ച് മെനുവിലെ 'Sampoorna Sync'ല്‍ ക്ലിക്കു ചെയ്താല്‍ മതിയാകും.
തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി പ്രഥമാധ്യാപകര്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ട പ്രിന്റൗട്ടുകള്‍
- School Consolidation Proforma - Academic Year 2014-2015 (ഇതില്‍ പ്രധാനാധ്യാപകനും മാനേജറും ഒപ്പിടണം)
- Sixth Working Day Report - Academic Year 2014-2015 (ഇതിലും പ്രഥമാധ്യാപകരും മാനേജരും ഒപ്പിടണം.)
- Class and Division wise Report (ഇതില്‍ പ്രഥമാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഒപ്പിട്ടിരിക്കണം.)
(ആറാം സാധ്യായ ദിനത്തില്‍ റോളില്‍ ഉണ്ടായിരിക്കുയും പിന്നീട് ടി.സി വാങ്ങിപ്പോവുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ 'Division wise Report'ല്‍ ഉണ്ടാകില്ല. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട 'Division wise Report'ന്റെ അവസാനഭാഗത്ത് പ്രഥമാധ്യാപകന്‍ എഴുതിച്ചേര്‍ത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതിയാകും. റിപ്പോര്‍ട്ടിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. കൂടാതെ ടി.സി വാങ്ങിയ തീയതിയും എഴുതണം.) - EID enter ചെയ്ത് പ്രിന്റൗട്ട് എടുക്കുന്ന ജോലി 2014 ജൂലൈ 8,9,10 തീയതികളിലായി താഴെപ്പറയുന്ന ക്രമപ്രകാരം തന്നെ പൂര്‍ത്തിയാക്കണം.
- ജില്ലകള്‍ക്ക് അനുവദിച്ചിട്ടുള്ള തീയതികളിലല്ലാതെ മറ്റു തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്ത് ജില്ലയിലെ സ്ക്കൂളുകള്‍ സൈറ്റില്‍ പ്രവേശിക്കരുത്. അമിത ലോഡ് മൂലമുള്ള സെര്‍വര്‍ ജാം ഒഴിവാക്കാനുള്ള ഈ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കണം.
- പ്രിന്റൗട്ടുകള്‍ എടുത്താല്‍ അവ അന്നു തന്നെ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒമാര്‍ക്ക് നല്‍കുന്നതില്‍ പ്രധാനാധ്യാപകര്‍ വീഴ്ചവരുത്തരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
NB:- മേല്‍പ്പറഞ്ഞ സര്‍ക്കുലര്‍ വായിച്ചു നോക്കിയതിനു ശേഷം മാത്രം റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കുക.
ഞായറാഴ്ച, ജൂലൈ 06, 2014
Mattannur Sub Dist Club Association General Body (LP,UP,HS,HSS)
Pqsse 16\v D¨bv¡v 3 aWn¡v ഗണിതശാസ്ത്രം എക്സിക്യൂട്ടീവ് യോഗം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)