ബുധനാഴ്ച, ഒക്‌ടോബർ 31, 2012
തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012
സമ്പൂര്‍ണ്ണ -അവസാന തിയ്യതി 10-11-2012by itcornerkannur |
എസ് എസ് എല്‍ സി പരീക്ഷയുടെ എ ലിസ്റ്റ് തയ്യാറാക്കലുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ അടിയന്തിരമായി താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്യണം.ഇതിനുള്ള അവസാന തിയ്യതി നവമ്പര്‍ പത്താം തീയ്യതിയാണ്.
ഇതു സംബന്ധിച്ച ഉത്തരവ്
കഴിഞ്ഞവര്‍ഷത്തെ ഒന്‍പതാം തരം കുട്ടികളെ പ്രമോഷന്‍ നടത്താത്ത ചില സ്ക്കൂളുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.അതു പോലെ സമ്പൂര്‍ണ്ണ വഴിയല്ലാതെ ടി സി നല്‍കിയ കഴിഞ്ഞവര്‍ഷത്തെ പത്താ തരം കുട്ടികളുടെ ടി സി സമ്പൂര്‍ണ്ണ വഴി നല്കി കുട്ടികളുടെ വിവരങ്ങള്‍ കൃത്യമാക്കണം.ഈ വര്‍ഷം പത്താം ക്ളാസ്സില്‍ പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളും സമ്പൂര്‍ണ്ണയില്‍ ഈ വര്‍ഷത്തെ (2012-10)പത്താം തരത്തിലെ ഡിവിഷനുകളില്‍ത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തണം.
- ഈ വര്‍ഷം പത്താം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
- കുട്ടികളുടെ ഡാറ്റ തെറ്റായി കണ്‍ഫേം ചെയ്തുപോയിട്ടുണ്ടെങ്കില്‍ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്മാര്ക്ക്ഇക്കാര്യം കാണിച്ച് ഇ മെയില്‍ നല്‍കി ഡാറ്റ എഡിറ്റുചെയ്യാനുള്ള സൗകര്യം ഒരുക്കാവുന്നതാണ്.
- അഡ്മിഷന്‍ നമ്പര്‍തെറ്റിയത്,തെറ്റായി ടി സി നല്‍കിയത്, കുട്ടിയെ തെറ്റായി റിമൂവ് ചെയ്തത്,ഡിവിഷന്‍ ദൃശ്യമല്ലാത്തത് എന്നീ പ്രശ്നങ്ങള്‍ക്കും വ്യക്തമായ കാരണം കാണിച്ച് സ്ക്കൂള്‍ മെയിലില്‍ നിന്നും dcknr@itschool.gov.in എന്നമെയിലില്‍ ഇമെയില്‍ ചെയ്യുക.സബ്ജില്ല കൂടി വ്യക്തമായി സൂചിപ്പിക്കണം
- 150 W x 200 H എന്ന വലിപ്പത്തിലുള്ള ഫോട്ടോ 30 KB യില്‍ കവിയാത്ത സൈസില്‍ അപ്ലോഡ് ചെയ്യണം.കൂടിയ വലിപ്പത്തിലുള്ള ഫോട്ടോയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെങ്കിലും പരീക്ഷാഭവന്റെ സൈറ്റില്‍ 30 KB യില്‍ കൂടുതല്‍ ഉള്‍പ്പെടില്ല.അത് പിന്നീട് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
- ഒരിക്കല്‍ കണ്‍ഫേം ചെയ്യുകയും എഡിറ്റ് ചെയ്യാന്‍ ജില്ലാ അഡ്മിന്‍ ഓപ്പണ്‍ ചെയ്യുകയും ചെയ്ത കുട്ടികളുടെ ഫോട്ടോ ബള്‍ക്ക് ഫോട്ടോ അപ്ലോഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അപ് ലോഡ് ചെയ്യാന്‍ സാധ്യമല്ല.അത്തരക്കാരുടെ ഫോട്ടോ അതത് കുട്ടികളുടെ പേജില്‍തത്തന്നെ അപ്ലോഡ് ചെയ്യണം.ജില്ലാ അഡ്മിന്‍ ഡിവിഷന്‍ മുഴുവനായി ബള്‍ക്ക് റീസെറ്റ് ചെയ്താലും ബള്‍ക്ക് ഫോട്ടോ അപ് ലോഡ് സാധ്യമല്ല.
- ഫോട്ടോ മാറിയ ധാരാളം കേസുകള്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതിനാല്‍ അതത് കുട്ടികളുടെ ഫോട്ടോ ക്ലാസ്സ് ടീച്ചറുട സാന്നിദ്ധ്യത്തില്‍ ഉറപ്പുവരുത്തിയതിനുശേഷം മാത്രം അപ്ലോഡ് ചെയ്യുന്നതായിരിക്കും ഉചിതം.
- സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അതത് സബ്ജില്ലകളുടെ ചുമതല വഹിക്കുന്ന ഐ ടി @സ്ക്കൂളിന്റെ മാസ്റ്റര്‍ട്രെയിനര്‍മാരെ ബന്ധപ്പെടുക.
വ്യാഴാഴ്ച, ഒക്‌ടോബർ 25, 2012
ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012
ഒക്ടോബര്‍ 31 ന് ദേശീയ
പുനരര്‍പ്പണ ദിവസം |
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിവസം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും പങ്കെടുക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാറോഫീസുകളില്‍ എല്ലാ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് ഒത്തുചേര്‍ന്ന് മൌനമാചരിക്കണം. രണ്ടു മിനിട്ട് മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ അതത് ജില്ലാ കളക്ടര്‍മാരായിരിക്കും. സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരത്തും മറ്റു കോര്‍പ്പറേഷനുകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും. സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും.
|
Smart Class Room Circular:See Blog
സ്മാര്‍ട്ട് ക്ളാസ് റൂം
ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിയ്ക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ദയവായി ശ്രദ്ധിച്ചാലും. നമ്മുടെ ജില്ലയിലെ മുഴുവന്‍ സ്ക്കൂളുകളുടേയും ഐ.സി.ടി.അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 29 ന് മുന്‍പായി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിയ്ക്കന്നത്. ഐ.സി.ടി.അടിസ്ഥാന സൗകര്യങ്ങള്‍ രേഖപ്പെടുത്തുന്നതിനുളള വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനാവശ്യമായ മട്ടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വെബ്സൈറ്റിലും (www.aeomattannur.blogspot.in) ലഭ്യമാണ്. ഓരോ സ്ക്കൂളിനും അവരുടെ സ്ക്കൂള്‍കോഡ് തന്നെയായിരിയ്ക്കും യൂസര്‍ നാമവും പാസ് വേഡും. ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുളള സഹായം ആവശ്യമുളള സ്ക്കൂളുകള്‍ക്ക് ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സേവനം ലഭിക്കുന്നതാണ്.
പ്രൈമറി വിഭാഗത്തിലെ സ്ക്കൂള്‍ ഐ.ടി.കോഡിനേറ്റര്‍മാരായി തിരഞ്ഞെടുത്തിരിയ്ക്കുന്ന അദ്ധ്യാപകര്‍ ഓരോരുത്തരും അവരുടെ സ്ക്കൂളിലെ വിവരങ്ങള്‍ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ചൊവ്വാഴ്ച, ഒക്‌ടോബർ 16, 2012
തിങ്കളാഴ്‌ച, ഒക്‌ടോബർ 15, 2012
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
ഗവേഷണത്തിന് അവസരം
|
ഇംഗ്ളണ്ടിലെ റെഡിംഗ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഐ.എം.ജി. സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ഗവേഷണ പഠനത്തിനായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഗവേഷണനിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു. നഗരവത്ക്കരണത്തിലെ തുറന്ന സമീപനവും കുടിയേറ്റവും, ഭൂമിസംബന്ധമായ ഇടപാടുകളിലെ നിയമഘടനയും സാമ്പത്തിക വ്യവസ്ഥകളും, ആസൂത്രണം ഭരണം അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ വിഷയങ്ങളാണ് ഗവേഷണത്തിനായി തെരഞ്ഞെടുക്കാവുന്നത്. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് മുമ്പായി നിര്‍ദേശങ്ങളുടെ കരടുരൂപം തിരുവനന്തപുരത്തുള്ള ഐ.എം.ജിയില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ ഐ.എം.ജിയുടെwww.img.kerala.gov.in ലഭിക്കും.
|
വെള്ളിയാഴ്ച, ഒക്‌ടോബർ 12, 2012
ചൊവ്വാഴ്ച, ഒക്‌ടോബർ 02, 2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)