ചൊവ്വാഴ്ച, ജൂലൈ 31, 2012
ശനിയാഴ്‌ച, ജൂലൈ 28, 2012
തിങ്കളാഴ്‌ച, ജൂലൈ 23, 2012
K-TET Details Published
> SUNDAY, JULY 22, 2012
കേരളത്തിലെ വിദ്യാലയങ്ങളില്‍ അധ്യാപകരാകാനുള്ള പൊതുയോഗ്യതാ നിര്‍ണയ പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് (KTET) അപേക്ഷ ക്ഷണിച്ചു. അടി സ്ഥാനയോഗ്യതയോടൊപ്പം എലിജിബിലിറ്റി പരീക്ഷയും ജയിച്ചാല്‍ മാത്രമേ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ ഇനി അധ്യാപകരാകാന്‍ കഴിയൂ. ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ സെറ്റ് (SET)നിര്‍ബന്ധമാ ക്കിയതു പോലെ തന്നെയാണ് ഇതും. കേരളത്തില്‍ എസ്‌സി ആര്‍ടിയും പരീക്ഷാഭ വനും സംയുക് തമായാണ് ഈ പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 25-നാണു പരീക്ഷ. ഓണ്‍ലൈന്‍ ആയി റജിസ്റ്റര്‍ ചെയ്യണം. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ക്ലാസുകളിലേക്കു പ്രത്യേകം പരീക്ഷകളാണ്. പരീക്ഷാഫീസ് 500 രൂപ വീതം. വിശദവിവരങ്ങളും സിലബസും ചുവടെ നല്‍കിയിട്ടുണ്ട്.
അധ്യാപക നിയമനപ്രക്രിയയില്‍ ദേശീയമായി നിശ്ചിത നില വാരം ഉണ്ടാക്കാനും ഗുണനിലവാരമുള്ള അധ്യാപനം ഉറപ്പാ ക്കാനുമായി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂ ക്കേഷന്‍ (എന്‍സിടിഇ) പുറപ്പെടുവിച്ച മാര്‍ഗരേഖ അനുസരി ച്ചാണു വിവിധ സംസ്ഥാനങ്ങളില്‍ സ്സഞ്ഞസ്സ നടപ്പാക്കിയത്. കേരള ത്തില്‍ ഈ പരീക്ഷ കെടിഇടി എന്നാണറിയപ്പെടുന്നത്. കെടിഇടി യോഗ്യതാ നിര്‍ണയപരീക്ഷയാണ്. അതു നിയമനം ഉറപ്പാക്കു ന്നില്ല. ഈ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പിഎസ്‌സിക്കും മാനേജ്‌മെന്റുകള്‍ക്കും സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കാം.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലേക്കും ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലേക്കും അധ്യാപകരാകാന്‍ തയാറാകുന്നവര്‍ ഈ യോഗ്യതാ നിര്‍ണയപരീക്ഷ ജയിച്ചിരിക്കണം. മൂന്നുതരം പരീക്ഷകളാണുള്ളത്.
ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ (പ്രൈമറി)-കാറ്റഗറി ഒന്ന് - KTET I
അഞ്ചുമുതല്‍ ഏഴുവരെ ക്ലാസുകള്‍-(അപ്പര്‍ പ്രൈമറി) കാറ്റഗറി രണ്ട് - KTET II
എട്ടുമുതല്‍ പത്തുവരെ ക്ലാസുകള്‍-(ഹൈസ്‌കൂള്‍) കാറ്റഗറി മൂന്ന് - KTET III
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഈ പരീക്ഷകള്‍ എഴുതാം.
KTET I പരീക്ഷ എഴുതാന്‍ 50% മാര്‍ക്കോടെ ഹയര്‍സെക്കന്‍ഡറി പരീക്ഷ ജയിച്ച സര്‍ട്ടിഫിക്കറ്റും സംസ്ഥാന സര്‍ക്കാര്‍ അംഗീക രിച്ച രണ്ടുവര്‍ഷത്തെ ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും (ടിടിസി) വേണം.
KTET II എഴുതാന്‍ ബിഎ/ബിഎസ്‌സി/ ബികോം ബിരുദ ങ്ങളില്‍ ഏതെങ്കിലും ഒന്നും രണ്ടു വര്‍ഷത്തെ ട്രെയിന്‍ഡ് ടീ
ച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റും വേണം.
KTET III എഴുതാന്‍ വേണ്ട അടിസ്ഥാന യോഗ്യത 45% മാര്‍ക്കോടുകൂടിയ ബിരുദാനന്തരബിരുദവും(എംഎ/എംഎസ്‌സി) ബി എഡും ആണ്. ഹൈസ്‌കൂള്‍ അധ്യാപക രാകാന്‍ ബിരുദാനന്തര ബിരുദവും അതതുവിഷയത്തില്‍ ബിഎഡും വേണമെന്നു ചുരുക്കം.മൂന്നു കാറ്റഗറികളിലേക്കും വേണ്ട അവശ്യയോഗ്യതകള്‍ നേടിയിട്ടുള്ള പരീക്ഷാര്‍ഥി കള്‍ക്കു മൂന്നു പരീക്ഷകളും എഴുതാം. പരീക്ഷ ഒരേ ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലായിരിക്കും. ടിടിസി, ബിഎഡ് എന്നീ അംഗീകാരമുള്ള പ്രഫഷനല്‍ കോഴ്‌സ് പഠനം പൂര്‍ത്തി യാക്കി പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും കെടിഇടി എഴുതാം.
150 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് കെടി ഇടി പരീക്ഷകള്‍. ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്കു വീതം. 150ല്‍ 90 മാര്‍ക്കു നേടുന്നവരെ (60%) കെടിഇടി വിജയിയായി പരിഗണിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്കില്ല. കെടിഇടി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഏഴു വര്‍ ഷമാണ്. അതിനുള്ളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചി ല്ലെങ്കില്‍ വീണ്ടും കെടിഇടി എഴുതണം. ഒരിക്കല്‍ ലഭിച്ച സ്‌കോര്‍ വീണ്ടും പരീക്ഷ എഴുതി വര്‍ധിപ്പിക്കാനും സൗകര്യ മുണ്ട്.
വിഷയങ്ങളും മാര്‍ക്കും
*KTET I
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 ചോദ്യങ്ങള്‍)
2. ലാംഗ്വേജ് I (മലയാളം/തമിഴ്/കന്നട ഇവയില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കാം-30 ചോദ്യങ്ങള്‍)
3. ലാംഗ്വേജ് II (ഇംഗ്ലീഷ്)
4. മാത്തമാറ്റിക്‌സ്
5. എന്‍വയണ്‍മെന്റല്‍ സയന്‍സ്.
ഓരോ മേഖലയിലും 30 ചോദ്യങ്ങള്‍ വീതം (ലാംഗ്വേജ് II ആയി അറബിക് തിരഞ്ഞെടുക്കാന്‍ അറബിക് അധ്യാപകര്‍ക്ക് അനുവാദമുണ്ട്.)
* KTET II
1. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്‍ഡ് പെഡഗോഗി (30 മാര്‍ക്ക്)
2. ലാംഗ്വേജ് I (മലയാളം/ തമിഴ്/കന്നട/ഇംഗ്ലീഷ്) (30 മാര്‍ക്ക്)
3. ലാംഗ്വേജ് II (മലയാളം/ഇംഗ്ലീഷ്/അറബിക്/ഹിന്ദി/ഉറുദു/സംസ്‌കൃതം-30 മാര്‍ക്ക്)
ലാംഗ്വേജ് I ല്‍ തിരഞ്ഞെടുത്ത വിഷയങ്ങള്‍ ലാംഗ്വേജ് II ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ അനുവാദമില്ല.
4. എ) മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് (മാത്തമാറ്റിക്‌സ്/ സയന്‍സ് അധ്യാപകര്‍ക്ക്) അല്ലെങ്കില്‍
ബി) സോഷ്യല്‍സയന്‍സ് (സോഷ്യല്‍ സയന്‍സ് അധ്യാപകര്‍ക്ക്)
സി) മറ്റ് അധ്യാപകര്‍ക്ക് ഇവയില്‍ എ) അല്ലെങ്കില്‍ ബി) തിരഞ്ഞെടുക്കാം.
* KTET III
1. അഡോളസെന്റ് സൈക്കോളജി തിയറീസ് ഓഫ് ലേണിങ്, ടീച്ചിങ് ആപ്റ്റിറ്റിയൂഡ് (40 മാര്‍ക്ക്)
2) (ലാംഗ്വേജ്) മലയാളം /ഇംഗ്ലീഷ് /തമിഴ് /കന്നട എന്നിവയിലേതെങ്കിലും ഒന്ന്-30 മാര്‍ക്ക്.
3. സബ്ജക്ട് സ്‌പെസിഫിക് ഏരിയ-80 മാര്‍ക്ക്-(മലയാളം, തമിഴ്, കന്നട, ഇംഗ്ലീഷ്, )
Kerala Teachers Eligibility Test: K-TET
Notification | Prospectus | Syllabus | How to apply for K-TET | K-TET Site
വിവരങ്ങള്‍ക്കു കടപ്പാട്:
മനോരമ ഓണ്‍ലൈന്‍ & എസ്. രവീന്ദ്രന്‍ നായര്‍,
അസി. പ്രഫസര്‍,
എസ്.സി.ഇ.ആ.ര്‍ടി, തിരുവനന്തപുരം.
തിങ്കളാഴ്‌ച, ജൂലൈ 09, 2012
ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ഒരു യോഗം 11.7.2012
വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ഒരു യോഗം 11.7.2012(ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മട്ടന്നൂര്‍ ഗവ.യു.പി.സ്കൂളില്‍ നടക്കുന്നു.ബന്ധപ്പെട്ട ക്ലബ്ബ് കണ്‍വീനര്‍മാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ അറിയിക്കുന്നു.
വര്‍ക്ക് എക്സ്പീരിയന്‍സ്,സോഷ്യല്‍ സയന്‍സ് :2 മണി
സയന്‍സ് ,ഗണിതശാസ്ത്രം :3 മണി
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍ .
വര്‍ക്ക് എക്സ്പീരിയന്‍സ്,സോഷ്യല്‍ സയന്‍സ് :2 മണി
സയന്‍സ് ,ഗണിതശാസ്ത്രം :3 മണി
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
മട്ടന്നൂര്‍ .
ശനിയാഴ്‌ച, ജൂലൈ 07, 2012
പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-13
Courtesy:Mathsblog
ആര്‍ക്കെല്ലാം അപേക്ഷിക്കാം.
- കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം.
- സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
- കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷങ്ങള്‍ക്കുള്ള ഈ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍ നിര്‍ബന്ധമായും അപേക്ഷയിലെ Renewal കോളം ടിക് ചെയ്യണം.
- മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം.
- അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
- ഒരു കുടുംബത്തില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുണ്ടാവൂ.
- അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- രക്ഷകര്‍ത്താക്കള്‍ അവരുടെ വരുമാനം സംബന്ധിച്ച് മുദ്രപത്രം ഹാജരാക്കേണ്ടതില്ല.
- സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
- അപേക്ഷകന്റെ മതം തെളിയിക്കാനായി സത്യവാങ് മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
- സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ നല്‍കിയാല്‍ മതിയാകും.
Click here for download Pre-matric Scholarship Application form 2012-2013
അപേക്ഷാ ഫോമും വിശദവിവരങ്ങളും വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റില്‍ നിന്നും സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും ലഭിക്കുന്നതാണ്.
നിര്‍ദ്ദേശങ്ങള്‍DPI Circular : Directions for Applicants
Directions for Applicants
DPI Circular for HMs
വ്യാഴാഴ്‌ച, ജൂലൈ 05, 2012
HMs Conferance on 7.7.2012
1. HMs CONFETENCE ON 7.7.2012(SAT)AT 2.30pm IN GUPS,MATTANNUR.
2.NOON FEEDING CHARGE TEACHER SHOULD ALSO ATTEND.
3.PREMETRIC SCHOLARSHIP 2011-12 DISTRIBUTION STARTS ON 6.7.2012 FROM AEO OFFICE,PLZ COLLECT THE AMOUNT AND DISTRIBUTE !
AEO,MATTANNUR
2.NOON FEEDING CHARGE TEACHER SHOULD ALSO ATTEND.
3.PREMETRIC SCHOLARSHIP 2011-12 DISTRIBUTION STARTS ON 6.7.2012 FROM AEO OFFICE,PLZ COLLECT THE AMOUNT AND DISTRIBUTE !
AEO,MATTANNUR
ഞായറാഴ്ച, ജൂലൈ 01, 2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)