ബുധനാഴ്‌ച, ജൂൺ 27, 2012

HM CONFERANCE ON 30.6.2012


HM Conferance



ഹെഡ്മാസ്റ്റര്‍മാരുടെ യോഗം
         മട്ടന്നൂര്‍ സബ് ജി ല്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം30.6.2012 ശ നി യാ ഴ്ച്ച  രാവിലെ 10.30 മണിക്ക് 
ഗവ:യു.പി.സ്ക്കൂള്‍ മട്ടന്നൂരില്‍ നടക്കും.യോഗത്തില്‍ ഹൈസ്ക്കൂളില്‍ നിന്നും ഒരു പ്രതി നിധി പങ്കെടുക്കണം.

ചൊവ്വാഴ്ച, ജൂൺ 19, 2012

വായനാദിനം   പി എന്‍ പണിക്കര്‍ ചരമദിനം
               വീണ്ടുമൊരു വായനാദിനം കൂടി .......ജീവിതത്തിലെ സംഘര്‍ഷങ്ങളെ  കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന 


നമ്മെ പ്രാപ്തനാക്കും . അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം .വായനാപ്രവര്ത്തനങ്ങളുടെ 


ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത്‌ ഇത്തരുണത്തില്‍ 


പ്രാധാന്യം അര്‍ഹിക്കുന്നു 


പി എന്‍ പണിക്കര്‍ ( ടൈം ലൈന്‍ )


     1909      - ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു . മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍ 
     1926 - തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു . 
     1945 - അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി 
     1946   - ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി 
      1977   - ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു 
     1995  - പി എന്‍ പണിക്കര്‍ അന്തരിച്ചു 
            അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത്‌  വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും 


ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്റ്റ്‌ . 




വായനാവാരം പ്രവര്‍ത്തനങ്ങള്‍ 


പ്രത്യേക എസ് ആര്‍ ജി യോഗം , വായനാ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം 
വായനാദിനം - പ്രത്യേക അസംബ്ലി , വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ ഒരു അതിഥി , വായനാപ്രതിഞ്ജ , പുസ്തകപരിചയം , ........
പുസ്തക സെമിനാര്‍ ( കൂട്ടുകാര്‍ മിക്കവാറും വായിച്ചു കഴിഞ്ഞ അവര്‍ക്ക് പ്രിയപ്പെട്ട പുസ്തകമാണ് സെമിനാറിന് വേണ്ടി തെരഞ്ഞെടുക്കേണ്ടത് . സെമിനാറില്‍ ചര്‍ച്ച 


ചെയ്യേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണം . പ്രബന്ധ അവതാരകനെയും മോഡറേറ്ററെയും കുട്ടികളില്‍ നിന്നും തെരഞെടുക്കണം  )
പുസ്തക പ്രദര്‍ശനം  - പുസ്തകങ്ങള്‍ ഇനം തിരിച്ചു കുട്ടികള്‍ക്ക് നേരിട്ട് എടുത്തു നോക്കാന്‍ പാകത്തിന് ക്രമീകരിക്കണം . ഓരോ വിഭാഗത്തെയും പരിചയപ്പെടുത്താന്‍ 


കൂട്ടുകാര്‍ക്ക് പ്രത്യേക ചുമതല നല്‍കണം . പുസ്തക ക്വിസ്സും സംഘടിപ്പിക്കാവുന്നതാണ് 
അഭിമുഖം - പ്രാദേശിക കവികള്‍ , സാഹിത്യകാരന്മാര്‍ 
പുസ്തകകുറിപ്പുകള്‍ , പുസ്തക ഡയറി 
മഹത്ഗ്രന്ഥങ്ങളുടെ പാരായണം 
വിശകലനാത്മക വായന ,വരികല്‍ക്കിടയിലൂടെയുള്ള വായനാ - പ്രത്യേക വായനാ പരിശീലനം 
സാഹിത്യ ക്വിസ്സ്
വായനാ സാമഗ്രികളുടെ പ്രദര്‍ശനം 
വായനാവാരം കുട്ടികളുടെ പത്രം  (ക്ലാസ്സ്‌ തലം )
വിദ്യാരംഗം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 
ലൈബ്രറി കൌണ്‍സില്‍ രൂപീകരണം ( ഓരോ ക്ലാസ്സില്‍ നിന്നും രണ്ടു കൂട്ടുകാര്‍ വീതം - വര്ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഓരോ ആഴ്ചയിലും 


കൌണ്‍സില്‍ കൂടി ആസൂത്രണം ചെയ്യണം . പുസ്തക വിതരണവും സമാഹരണവും ഇവരുടെ ചുമതല ആയിരിക്കും )
ക്ലസ്സ്തല വായനമൂല  ക്രമീകരണം 

ബുധനാഴ്‌ച, ജൂൺ 13, 2012

DA ARREAR PROCESSING


“ഐടി  കോര്‍ണര്‍ “ സുരേശന്‍ പി.എ
   








     ഡി.എ അരിയര്‍ പ്രൊസസ്സ് ചെയ്യാം
ഡി.എ അരിയര്‍ എങ്ങനെയാണ് പി.എഫിലേക്ക് മാറ്റി ബില്‍ എടുക്കുക എന്ന് നോക്കാം.ജൂണ്‍ മാസത്തെ 
ശമ്പളത്തോടൊപ്പമാണ് 38% ഡി.എ പണമായി ലഭിക്കുന്നത്.2012 ജനുവരി മുതല്‍ മെയ് വരെയുള്ള കുടിശ്ശിക 
പി.എഫില്‍ ലയിപ്പിക്കേണ്ടി വരും.
ഡി.എ അരിയര്‍ പ്രൊസസ്സിങ്ങ് എങ്ങനെയാണെന്ന് നോക്കാം. 
Salary Matters--> Processing-->Arrears-->DA Arrear ക്ലിക്ക് ചെയ്ത് വരുന്ന പേജില്‍ Processing Period
(ഏതു മാസം മുതല്‍ ഏതുമാസം വരെ) ചേര്‍ക്കുക.DDO Code,Bill Type എന്നിവ സെലക്ട് ചെയ്യുക.ശേഷം വരുന്ന 
പേജില്‍ ആരുടെയൊക്കെ അരിയര്‍ എന്നത് ‘x‘ ചെയ്യുക. മുഴുവന്‍ പേരുടേയും ഉണ്ടെങ്കില്‍ All Employees ക്ലിക്ക് 
ചെയ്യുക.അതിനു ശേഷം Submit ചെയ്യുക.Submit ചെയ്താല്‍ Job Status വ്യക്തമാക്കുന്ന വിന്‍ഡോ വരും.പ്രക്രിയ
വിജയകരമായി പൂര്‍ത്തിയായാല്‍ Job Completed Succesfully എന്നു വരും. ഈ ബില്ല് കാണുന്നതിന് 
Salary Matters-->Bills & Schedules-->Arrear -->DA Arrear Bill ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ DDO Code,
Processed Month(ഏതുമാസമാണോ പ്രോസസ്സ് ചെയ്തത് ആ മാസം)എന്നിവ സെലക്ട് ചെയ്യുക.Bill Type-ല്‍ 
Inner Bill ക്ലിക്ക് ചെയ്യുക.വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Details-ന്റെ വലതു വശത്തുള്ള Select ബട്ടണില്‍
ക്ലിക്ക് ചെയ്താല്‍ Arrears Statement ലഭിക്കും.ഇത് ബില്ലിനോടൊപ്പം സമര്‍പ്പിക്കണം.
ഈ തുക പി.എഫില്‍ ലയിപ്പിക്കുന്നതിന് ആദ്യം ശംബളബില്ലില്‍ ലയിപ്പിക്കണം.അതിനായി 
Salary Matters--> Arrears-->Merge Arrears with Salary ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ 
DDO Code,Month എന്നിവ കൊടുത്ത് Arrear to be merged with Salary for the year എന്ന് ക്ലിക്ക് ചെയ്ത്
Month ,Year എന്നിവ നല്‍കിയാല്‍ Bill Details.Bill Details-ന്റെ വലതുവശത്തുള്ള ചെക്ക് ബോക്സില്‍ ടിക് ചെയ്ത് 
Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിങ്ങ് പൂര്‍ത്തിയായി.നമ്മുടെ മാസശമ്പളവുമായി ഇത് ചേര്‍ന്ന് നില്‍ക്കും. 
ശേഷം പതിവുപോലെ പ്രസ്തുത മാസത്തെ ശമ്പളം Process ചെയ്യുമ്പോള്‍ Arrear Bill അതില്‍ ഉള്‍പ്പെട്ടിരിക്കും.
Spark Bill Processing ജനുവരി മാസം മുതല്‍ തുടങ്ങാത്തവര്‍ സ്പാര്‍ക്കിലേക്ക് മാറുന്നതിനു മുമ്പുള്ള 
കാലത്തെ ശമ്പളബില്‍ വിവരങ്ങള്‍ സ്പാര്‍ക്കിലേക്ക് Upload ചെയ്യേണ്ടതുണ്ട്.അതിന് 
Salary matters-->Mannual Drawn വഴി ഓരോ ജീവനക്കാരനെയും സെലക്ട് ചെയ്ത് ഓരോ മാസത്തെയും ശമ്പള
വിവരങ്ങള്‍ Upload ചെയ്യണം.അതിനു ശേഷം Arrear Bill Process ചെയ്യാവുന്നതാണ്.

HM Conferance



ഹെഡ്മാസ്റ്റര്‍മാരുടെ യോഗം
         മട്ടന്നൂര്‍ സബ്ജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം 14.6.2012 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് 
ഗവ:യു.പി.സ്ക്കൂള്‍ മട്ടന്നൂരില്‍ നടക്കും.യോഗത്തില്‍ ഹൈസ്ക്കൂളില്‍ നിന്നും ഒരു പ്രധിനിധി പങ്കെടുക്കണം.
ഗവണ്‍ മെന്റ് ,എയിഡഡ്,അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ നിന്നുള്ളവര്‍ 14.6.2012 ന്റെ കുട്ടികളുടെ 
ലിസ്റ്റ് നിശ്ചിത പ്രഫൊര്‍മ്മയില്‍ കൊണ്ടു വരണം.
സ്കൌട്ട് & ഗൈഡ് അദ്ധ്യാപകരുടെ യോഗം
         മട്ടന്നൂര്‍ സബ്ജില്ലയിലെസ്കൌട്ട് ഗൈഡ് അദ്ധ്യാപകരുടെ യോഗം 13.6.2012 ബുധനാഴ്ച്ച രാവിലെ 
10.30മണിക്ക് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നടക്കുന്നു.എല്ലാ സ്ക്കൂളിലെയും ബന്ധപ്പെട്ട 
അദ്ധ്യാപകര്‍ കൃത്യസമയത്തുതന്നെ പങ്കെടുക്കണമെന്ന് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂള്‍ കണ്‍വീനര്‍മാരുടെ ഒരു യോഗം 16.6.2012 ശനിയാഴ്ച 
ഉച്ചക്ക് 3 മണിക്ക്  ജി.വി.എച്ച്.എസ്.എസ് എടയന്നൂരി ല്‍ ചേരുന്നു.എല്ലാ സ്ക്കൂള്‍ കണ്‍വീനര്‍മാരും കൃത്യ 
സമയത്ത് തന്നെ  പങ്കെടുക്കണമെന്ന് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.
സൌജന്യ യൂണിഫോം വിതരണം 
1 മുതല്‍ 8 വരെ ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കുള്ള സൌജന്യ യൂണിഫോം വിതരണത്തിന്റെ സബ് ജില്ലാ
തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് എടയന്നൂരില്‍ 23.6.2012 (ശനിയാഴ്ച) രാവിലെ 10 മണിക്ക് നടക്കുന്നു.
എല്ലാവരേയും പ്രസ്തുത ചടങ്ങിലേക്ക് സാദരം ക്ഷണിക്കുന്നു.

വെള്ളിയാഴ്‌ച, ജൂൺ 08, 2012