സ്കൂള്‍ കുട്ടികളുടെ പ്രവേശനരജിസ്റര്
തിരുത്തുന്നതിനുള്ള അധികാരം ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കി |
ഒന്നുമുതല്‍ പത്താംക്ളാസ് വരെയുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശന രജിസ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം അതത് സ്കൂളിലെ ഹെഡ്മാസ്റര്‍ക്ക് നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച് അന്തിമ അനുമതി നല്‍കി. വിദ്യാഭ്യാസ നിയമപ്രകാരം കുട്ടികളുടെ പേര്, മതം, ജനനത്തീയതി എന്നിവ അഡ്മിഷന്‍ രജിസ്ററില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ തിരുത്തുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം ആവശ്യമായിരുന്നു. മുന്‍ സര്‍ക്കാര്‍ അസാധാരണ വിജ്ഞാപനം വഴി ആ ചുമതല ജില്ല-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയിരുന്നു. അതു സംബന്ധിച്ച് നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് ചുമതല ഹെഡ്മാസ്റര്‍ക്ക് കൈമാറുന്നത്. സ്കൂള്‍ രജിസ്ററിലെ രേഖപ്പെടുത്തലുകളടക്കം കുട്ടികളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ക്രോഡീകരിച്ച് നടപ്പാക്കിവരുന്ന സമ്പൂര്‍ണ്ണ പദ്ധതി സ്കൂളുകളില്‍ നടപ്പാക്കി വരികയാണ്. ഇത് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ തിരുത്താനുള്ള അധികാരം ഹെഡ്മാസ്റര്‍ക്ക് നല്‍കണം എന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. റവന്യൂ അധികാരികളുടേയും, ജനനമരണ രജിസ്ട്രാറുടേയും സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഹെഡ്മാസ്റര്‍മാര്‍ അഡ്മിഷന്‍ രജിസ്ററുകള്‍ തിരുത്തുന്നത്.
|
ശനിയാഴ്‌ച, ഡിസംബർ 31, 2011
Income Tax Deduction from Salaries during the Financial year 2011-12
Income Tax Deduction from Salaries during the Financial year 2011-12
Government have directed all Heads of Departments and Chief Executives to communicate the contents of the Circular No.05/2011[F.No.275/192/2011-IT(B)] Dated 16th August 2011 of the Central Board of Direct Taxes,Department of Revenue,Ministry of Finance ,Government of India to the officers under their control immediately. For details view Circular No 75/2011/Fin Dated 29/10/2011
വെള്ളിയാഴ്‌ച, ഡിസംബർ 30, 2011
സ്വാഗതം
മട്ടന്നൂർ സബ് ജില്ലാ വിദ്യാഭ്യാസ ആഫീസ് ഒരു ബ്ലോഗ് ആരംഭിച്ചിരിക്കുന്നു.വിദ്യാഭ്യാസ രംഗത്തെ പുതിയ സർക്കാർ ഉത്തരവുകളും സർക്കുലറുകളും ഉൾപ്പെടെയുള്ള എല്ലാവിധത്തിലുള്ള നിർദ്ദേശങ്ങളും ഈ ബ്ലൊഗിൽ ലഭ്യമായിരിക്കും.
ബ്ലൊഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനം അടുത്ത് തന്നെ ഉണ്ടായിരിക്കും.എല്ലാ ഹെഡ്മാസ്റ്റർമാരും അദ്ധ്യാപകരും ഈ ബ്ലോഗ് സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നല്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എ.ഇ.ഒ,മട്ടന്നൂർ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)