ഞായറാഴ്‌ച, ജൂലൈ 19, 2015

ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍


മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലയിലെ എല്‍.പി., യു.പി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍ തുടങ്ങും. മട്ടന്നൂര്‍, മാലൂര്‍, മാങ്ങാട്ടിടം എന്നിവിടങ്ങളിലെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ശിവപുരം എച്ച്.എസ്.എസ്സിലും കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നിവിടങ്ങളിലുള്ളവര്‍ക്ക് എടയന്നൂര്‍ ജി.എച്ച്.എസ്.എസ്സിലുമാണ് പരിശീലനം. യു.പി. വിഷയങ്ങള്‍ക്ക് മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ് ബുക്ക്, ഹാന്‍ഡ് ബുക്ക്, മുന്നേറ്റം ഗണിതസഹായി (യു.പി. ഗണിതം) എന്നിവ കൊണ്ടുവരണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ