ഞായറാഴ്‌ച, ജൂൺ 15, 2014

Data Collection of School Employees

Data Collection of School Employees

>> SATURDAY, JUNE 14, 2014

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 16. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employeesഎന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്.
  • സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ വിവരം ഉള്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്​വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  • സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്.
  • അധ്യാപകരുടേതടക്കമുള്ള ഓരോ ജീവനക്കാരുടേയും Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി ശേഖരിക്കുന്നത്.
  • ഓരോ സ്ക്കൂളിലേയും നിയമാനുസൃതമുള്ള എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത് അതതു സ്ക്കൂള്‍ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വമാണ്. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
  • ജീവനക്കാരുടെ PEN (Permanent Employee Number) നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടതാണ്. PEN ലഭിക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ക്കൂള്‍ അധികൃതര്‍ അത് ലഭ്യമാക്കേണ്ടതാണ്
  • ഇവിടെ ചേര്‍ക്കേണ്ട വിവരങ്ങള്‍ SPARK ല്‍ നിന്നും ലഭ്യമാക്കാം. SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും മേല്‍പറഞ്ഞ വിവരങ്ങള്‍ ലഭിക്കും. ഇതിലെ Date of Joining ല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍, ആയത്, Service Matters / Personal Details / Present Service Details ല്‍ തിരുത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് എടുത്താല്‍ മതി. Date of Birth ലെ തെറ്റ് Service Matters / Personal Details ലും തിരുത്താവുന്നതാണ്.Data Collection ന്റെ സൈറ്റില്‍ തന്നെ വിവരങ്ങള്‍ Edit ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ