വെള്ളിയാഴ്‌ച, മേയ് 24, 2013

             മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി :  കേരളത്തിന്   മുഹൂര്‍ത്തം -സാംസ്‌കാരികമന്ത്രി

മലയാളഭാഷയ്ക്ക് ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണ് ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഭാഷാ പ്രേമികളും സര്‍ക്കാരും ഒന്നുചേര്‍ന്നുനടത്തിയ ഒരു വലിയ ശ്രമത്തിന്റെ വിജയകരമായ പരിസമാപ്തിയാണിത്. ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് ഏറ്റവും അഭിമാനകരമായ തിരുമാനം കൂടിയാണിത്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഔന്നത്യത്തിനും ഈ തീരുമാനം വളരെയേറെ സഹായകരമാകും. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടിത്തരുന്നതില്‍ സഹായിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും പ്രതിരോധമന്ത്രി എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരോടും സാംസ്‌കാരിക നായകരോടും സംസ്ഥാന സര്‍ക്കാരിന് വളരെ നന്ദിയുണ്ട്. ഭാഷാ വിദഗ്ദ്ധരുടെ അടിയന്തിര യോഗം വിളിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ