2016-17 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കണക്കാക്കി അവസാനത്തെ ഫെബ്രുവരി മാസത്തെ ബില്ലിനോടു കൂടി പൂര്‍ണ്ണമായും അടച്ചു തീര്‍ക്കണം. അതിനുള്ള കാല്‍ക്കുലേഷനുകള്‍ നടത്തുന്നതിനും സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്നതിനും EASY TAXതയ്യാറായിക്കഴിഞ്ഞു. ഇത്തവണ ആദായ നകുതി വകുപ്പ് 12BB എന്നപുതിയ ഒരു ഫോറം കൂടി പൂരിപ്പിച്ച് നല്‍കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. പല തരത്തിലുള്ള ഡിഡക്ഷനുകള്‍ ക്ലെയിം ചെയ്യുന്നവര്‍ അത്തരം ഡിഡക്ഷനുകള്‍ക്ക് തെളിവായി സമര്‍പ്പിക്കുന്ന രേഖകള്‍ ഏതെന്ന് ഈ ഫോറത്തില്‍ രേഖപ്പെടുത്തണം. 12BB ഫോം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് വേണ്ടി EASY TAX പരിഷ്കരിച്ചിട്ടുണ്ട്. പഴയ വേര്‍ഷനുകള്‍ ഉപയോഗിച്ചു വരുന്നവര്‍ വേര്‍ഷന്‍ 17.04 അല്ലെങ്കില്‍ അതിനു മുകളിലുള്ള വേര്‍ഷന്‍ ഡൗണ്‍ലോഡു ചെയ്യുക. പഴയ വേര്‍ഷനുകളില്‍ എന്റര്‍ ചെയ്ത വിവരങ്ങള്‍ പുതിയതിലേക്ക് ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.
അല്പം പുതുമകളോടെയാണ് സോഫ്റ്റ്‍വെയര്‍ തയ്യാറാക്കിയിട്ടുള്ലത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സ്റ്റേറ്റ്മെന്റുകള്‍ ഒരൊറ്റ സോഫ്റ്റ് വെയറില്‍ തന്നെ തയ്യാറാക്കാവുന്നതാണ്. മൈക്രോസോഫ്റ്റ് ആക്സസ്-2007 വേര്‍ഷനിലാണ് പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പ്രിന്റിംഗ് ചെലവുകള്‍ പരമാവധി കുറക്കുന്നതിനു വേണ്ടി സ്റ്റേറ്റ്മെന്റ് രണ്ട് പേജിലേക്ക് മാത്രമായി ക്രമീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ