ഞായറാഴ്‌ച, ഡിസംബർ 25, 2016


അറിയിപ്പ്
2017-18 വർഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ നടത്താൻ ഡി.പി.ഐ നിർദ്ദേശിച്ചിരിക്കയാണ്‌.പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗവ/എയിഡഡ്/അംഗീകാരമുള്ള അൺ എയിഡഡ്/സി.ബി.എസ്.ഇ/നവോദയാ  പ്രൈമറി , ഹൈസ്കൂളുകൾ ഇൻഡന്റ് ചെയ്യേണ്ടതാണ്‌.വിശദവിവരങ്ങൾക്കായി സർക്കുലർ വായിക്കുക.സർക്കുലറിനായി ഇവിടെ ക്ളിക്ക് ചെയ്യുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സ്കൂളുകളുടെ സൊസൈറ്റി ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്‌
2)സംസ്ക്യതം , അറബി , ഉറുദു എന്നീ പാഠപുസ്തകങ്ങളുടെ അക്കാഡമിക് പുസ്തകങ്ങളാണ്‌ ഇൻഡന്റ് ചെയ്യേണ്ടത്.ഓറിയന്റൽ പുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യരുത്.ചെയ്താൽ പകരം പുസ്തകങ്ങൾ ഈ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതല്ല.
3)കേരള പാഠാവലി , അടിസ്ഥാന പാഠാവലി എന്നീ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് ചെയ്യുമ്പോൾ എണ്ണം സംബന്ധിച്ച് ആദ്യം തന്നെ ധാരണ ഉണ്ടാകേണ്ടതാണ്‌.
4)ടി.സി വരാൻ സാധ്യത ഉള്ള ക്ളാസ്സുകൾക്ക് അതിനാവശ്യമായി വരുന്ന ഏകദേശം ബുക്കുകൾ മുൻ കൂട്ടി കണ്ട് ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
5)എം.ജി.എൽ.സി സ്കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ചെയ്യുന്ന സ്കൂളുകൾ എം.ജി.എൽ.സികളുമായി ബന്ധപ്പെട്ട് അവർക്കാവശ്യമായ പുസ്തകങ്ങൾ കൂടി ഇൻഡന്റ് ചെയ്യേണ്ടതാണ്‌.
6)പ്രധാനാദ്ധ്യാപകർ വിരമിക്കുന്ന സ്കൂളുകളിൽ 2017 ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാനാദ്ധ്യാപകന്റെ പേര്‌ ഉൾപ്പെടുത്തുന്നതാണ്‌ ഉചിതം.
7)2017-18 വർഷത്തിൽ ഇംഗ്ളീഷ് മീഡിയം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ ആവശ്യമായ ഇംഗ്ളീഷ് മീഡിയം പുസ്തകങ്ങളുടെ എണ്ണം മുൻകൂട്ടി തീരുമാനിച്ച് ഇൻഡന്റ് ചെയ്യേണ്ടതാണ്‌
8)2017-18 വർഷത്തിൽ പാഠപുസ്തകങ്ങൾ  തികയാതെ വന്നാൽ എ.ഇ.ഒ ഓഫീസിൽ നിന്നും ലഭിക്കുന്നതല്ല.
9)ഇൻഡന്റ് ചെയ്യുന്ന സമയത്ത് പ്രധാനാദ്ധ്യാപകൻ , ചുമതലയുള്ള അദ്ധ്യാപകൻ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള വ്യക്തി എന്നിവർ ഉണ്ടായിരിക്കേണ്ടതാണ്‌.ഇൻഡന്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾക്ക് പ്രധാനാദ്ധ്യാപകൻ മാത്രമായിരിക്കും ഉത്തരവാദി.
10)ഇൻഡന്റ് ചെയ്തതിനുശേഷം പ്രിന്റൗട്ട് എടുത്ത് ഒരു കോപ്പി ഒപ്പിട്ട് പ്രധാനാദ്ധ്യാപകന്റെ സീൽ പതിച്ച് 30-12-2016 വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്‌. ഒരു കോപ്പി പ്രധാനാദ്ധ്യാപകൻ സൂക്ഷിക്കേണ്ടതാണ്‌.


വിശദവിവരങ്ങൾക്ക് 0490-2474170  നമ്പറുകളിൽ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ