ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂര്‍
ജില്ലയിലെ സര്‍ക്കാര്‍ ,എയിഡഡ് പ്രൈമറി,അപ്പര്‍പ്രൈമറി,ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂളുകള്‍ക്കുള്ള
ഐ സി ടി ഉപകരണങ്ങള്‍ (ലാപ്‌ടോപ്പ്,
പ്രൊജക്ടര്‍ , സ്പീക്കര്‍) ആഗസ്ത് 31,സപ്തംബര്‍ 3 (ശനി,ചൊവ്വ) എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. വിതരണം
കൈറ്റിന്റെ ജില്ലാ
കേന്ദ്രത്തില്‍ (ജി.വി.എച്ച്.എസ്സ്.സ്പോര്‍ട്സ്, കണ്ണൂര്‍) വച്ച് നടത്തുന്നു. മട്ടന്നൂര്‍ ഉപജില്ലയിലെ സ്ക്കൂളുകളിലെ
ഹെഡ്മാസ്റ്റര്‍മാര്‍
ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍
എത്തിച്ചേരേണ്ട സമയക്രമം അറ്റാച്ച് ചെയ്തിരിക്കുന്നു.
നിര്‍ദ്ദേശങ്ങള്‍
ഓരോ
വിഭാഗം സ്ക്കൂളും( പ്രൈമറി,അപ്പര്‍പ്രൈമറി/ഹൈസ്ക്കൂള്‍ അറ്റാച്ച്ഡ് പ്രൈമറി സ്ക്കൂള്‍) 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ
ധാരണാപത്രം (ഒന്ന് മുദ്രപത്രത്തിലും രണ്ടാമത്തേത് അതിന്റെ ശരിപകര്‍പ്പും )
തയ്യാറാക്കി രണ്ടിന്റേയും എല്ലാ പേജിലും പേര്,ഒപ്പ്,ഓഫീസ് വിലാസം,സീല്‍
വച്ച് കൊണ്ടുവരേണ്ടതാണ്.
പ്രഥമാധ്യാപകര്‍ക്കു
പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍
authorization
letter ഹാജരാക്കണം.
ഉപകരണങ്ങളുടെ
സൗകര്യപ്രദമായ വിതരണത്തിന്
അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട
സമയത്തു തന്നെ സ്കൂള്‍
അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
ധാരണാപത്രത്തിലെ
സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും രണ്ടാം സാക്ഷി സ്ക്കൂളിനേയും
പ്രതിനിധീകരിക്കുന്നവരായിരിക്കണം. സാക്ഷികളുടെ പേര്, ഒപ്പ്,വിലാസം
തുടങ്ങിയവ ധാരണാപത്രത്തില്‍ കൃത്യമായി ഉള്‍പ്പെടുത്തേണ്ടതാണ്.
ഉപകരണ
വിതരണത്തിന്റെ ക്രമീകരണങ്ങളില്‍
ആവശ്യമായ മാറ്റം വരുത്താന്‍
ജില്ലാ കോര്‍ഡിനേറ്റര്‍ക്ക്
അധികാരമുണ്ടായിരിക്കുന്നതാണ്.
(പ്രത്യക ശ്രദ്ധക്ക് : ധാരണാപത്രം,
ഹെഡ്മാസ്റ്റര്‍മാര്‍
ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍
എത്തിച്ചേരേണ്ട സമയക്രമം എന്നിവ അറ്റാച്ച് ചെയ്യുന്നു. അറ്റാച്ച് മെന്റ് കാണുക).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ