സമ്പാദ്യപദ്ധതി സംബന്ധിച്ച നിർദേശം ഇതോടൊപ്പം കൊടുക്കുന്നു ടി നിർദേശം എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ്.സ്‌കൂളുകളിലെ നിലവിലുള്ള സഞ്ചയിക അക്കൗണ്ട് പോസ്റ്റ് ഓഫിസിൽനിന്നും റദ്ദാക്കി ടി തുക ട്രഷറി സ്റ്റുഡന്റസ് സേവിങ്സ് സ്‌കീം അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ് .നിർദേശം
പേജുകള്‍
▼
പേജുകള്‍
▼
തിങ്കളാഴ്‌ച, ജൂലൈ 31, 2017
വ്യാഴാഴ്ച, ജൂലൈ 27, 2017
27-7-17
- Circular - ഓഗസ്റ്റ് 16 നു മുമ്പ് Pay Revision Arrear (First Instalment) പി എഫില്‍ ലയിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം
- ഒന്നാം പാദ വാര്‍ഷിക പരീക്ഷ 2017-18 - ടൈം ടേബിള്‍
- Circular - സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2017-18 - സംബന്ധിച്ച്
- Circular - സ്കൂള്‍ ലൈബ്രറികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍
വളരെ അടിയന്തിരം
മുസ്ലിം/ നാടാർ/ആംഗ്ലോ ഇന്ത്യൻ /മറ്റു പിന്നോക്ക ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് / എൽ .എസ് .എസ് സ്‌കോളർഷിപ്പ് 2017-18 ന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റ് പ്രഥമാധ്യാപകൻറെ ശുപാർശ സഹിതം 29.07.2017 നുള്ളിൽ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
25000 രൂപക്ക് താഴെ വാർഷിക വരുമാനമുള്ള 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മേൽപ്പറഞ്ഞ വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുന്നതാണ് .പ്രീ -മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്ന കുട്ടികളെ മുസ്ലിം/നാടാർ സ്‌കോളർഷിപ്പ് വിതരണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.യു.പി.വിഭാഗത്തിന് സ്‌കോളർഷിപ്പ് തുക 125 രൂപയും എച്ച്.എസ് .വിഭാഗത്തിന് 150 /- രൂപയുമാണ് .
നിലവിൽ 5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന LSS സ്‌കോളർഷിപ്പിന് അർഹതയുള്ള കുട്ടികളുടെ ലിസ്റ്റും സമർപ്പിക്കേണ്ടതാണ് .
ഡെങ്കി പനിയുമായി ബന്ധപ്പെട്ട് സ്‌കൂളിൽ എടുക്കേണ്ടുന്ന പ്രതിജ്ഞ ഇതോടൊപ്പം കൊടുക്കുന്നു പ്രധാനാധ്യാപകർ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതാണ് പ്രതിജ്ഞക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വെള്ളിയാഴ്‌ച, ജൂലൈ 14, 2017
വളരെ അടിയന്തിരം
കലാരംഗങ്ങളിൽ ശോഭിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികൾക്ക് 2016 -17 വർഷത്തേക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . 2016 -17 വർ ഷം സ്‌കൂൾ കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ പങ്കെടുത്തു ജില്ലാ തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയതും(ഇനങ്ങൾ -കഥകളി,ഓട്ടൻതുള്ളൽ,ഭരതനാട്യം,കുച്ചിപ്പുടി,മോഹിനിയാട്ടം,നാടോടി നൃത്തം) വാർഷിക വരുമാനം 75000 രൂപയിൽ താഴെയുള്ളതുമായ വിദ്യാർത്ഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണു അപേക്ഷ 15.07.2017 നു 5 മണിക്ക് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.വൈകി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ് കലോത്സവ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോറംഇവിടെ ക്ലിക്ക് ചെയ്യുക
വളരെ അടിയന്തിരം
സ്കൂൾ കുട്ടികൾക്കായുള്ള നേത്ര പരിശോധനയും കണ്ണട നൽകലും സംബന്ധിച്ച നിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
2017 -18 വർഷത്തെ സ്‌കൂൾതലം മുതൽ റവന്യു ജില്ലാ തലം വരെയുള്ള കായിക പ്രവർത്തനങ്ങളുമായി ബന്ധപെട്ട് കായികാധ്യാപകർക്കുള്ള ഒരു ശിൽപ്പശാല 2017 ജൂലൈ 17 ന് ഉച്ചക്ക് ശേഷം 2 മണിക്ക് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് സംഘടിപ്പിക്കുന്നു.
ഉപജില്ലയിലെ യു. പി ,ഹൈസ്‌കൂളുകളിലെ കായികാധ്യാപകർ, സർവശിക്ഷാ അഭിയാൻ മുഖേന കരാറടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്ന കായികാധ്യാപകർ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
വെള്ളിയാഴ്‌ച, ജൂലൈ 07, 2017
പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്
Click Here
ശനിയാഴ്ച, ജൂലൈ 01, 2017
സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി -ക്ലെയിം അനുവദിക്കുന്നത് സംബന്ധിച്ച് സർക്കുലറിനായി
Click Here